ADVERTISEMENT
33-lakh-home

മനോഹരമായ ഒരു വീട് സ്വപ്നമായി കൊണ്ടുനടക്കുന്നവർ ഒട്ടേറെ. ഭംഗിയും സൗകര്യങ്ങളും ഒത്തുചേരുകയും പോക്കറ്റ് കാലിയാകാതിരിക്കുകയും വേണം. അഞ്ചേകാൽ സെന്റ് സ്ഥലത്ത് 1650 ചതുരശ്രയടിയിൽ ഒരുക്കിയ ഒരു വീട് പരിചയപ്പെടാം.. ഇരുവശങ്ങളിൽനിന്നു വീട്ടിലേക്കു വഴിയുണ്ട്. അതിനാൽ 2 ഭാഗങ്ങളിൽനിന്നുള്ള കാഴ്ചയിൽ വ്യത്യസ്തത തോന്നുന്ന രീതിയിൽ എക്സ്റ്റീരിയർ ഒരുക്കി.

30-lakh-home-calicut-hall

കോഴിക്കോട് മീഞ്ചന്തയിൽ കുടുംബ ഓഹരിയായി കിട്ടിയ സ്ഥലത്ത് 4 കിടപ്പുമുറികളോടു കൂടിയ ഒരു വീടായിരുന്നു പ്രഭാകരന്റെയും ഭാര്യ കുമാരിയുടെയും 2 ആൺമക്കളുടെയും ആഗ്രഹം. മകൻ പ്രബീഷ് വിദേശത്തു ജോലി നേടിയതോടെ സ്വപ്നം യാഥാർഥ്യത്തിലേക്ക് എത്തി. പ്രബീഷിന്റെ സുഹൃത്തുകൂടിയാണ് വീടിന്റെ ഡിസൈനർ സജീന്ദ്രൻ. നിർമാണം തുടങ്ങി 10–11 മാസം കൊണ്ടു പൂർത്തിയാക്കി.

30-lakh-home-stair

2 നിലകളിലായി 4 അറ്റാച്ച്ഡ് കിടപ്പുമുറികൾ, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, ബാൽക്കണി, അടുക്കള (വർക്ക് ഏരിയ ഇല്ല) തുടങ്ങിയ സൗകര്യങ്ങളോടെ സമകാലിക ശൈലിയിൽ കഴിഞ്ഞ ഏപ്രിലിൽ 33 ലക്ഷം രൂപയ്ക്കു നിർമാണം പൂർത്തിയാക്കി. പെയിന്റിങ് ഉൾപ്പെടെയാണിത്. തുടർന്നു ലളിതമായി ഇന്റീരിയർ ജോലിയാണ് അധികമായി ചെയ്തത്. 

gf
ff

സിറ്റ്ഔട്ട് കടന്നു നേരെയെത്തുന്നത് ലിവിങ് റൂമിലേക്ക്. ഡബിൾ ഹൈറ്റിലാണ് ലിവിങ് ഏരിയ ഒരുക്കിയത്. ഈ ഭാഗം വിശാലമെന്നു തോന്നിക്കാൻ ഇതുപകരിക്കുന്നു. ലിവിങ്ങിൽനിന്നു ഡൈനിങ് ഏരിയ വേർതിരിച്ചത് പ്ലൈവുഡും വെനിറും ഉപയോഗിച്ച്. ഡബിൾ ഹൈറ്റ് മേൽക്കൂരയിൽ വെർട്ടിക്കൽ പർഗോള നൽകിയതിനാൽ വെളിച്ചം യഥേഷ്ടം കടക്കുന്നു. 

30-lakh-home-balcony

വാഷ് ഏരിയയ്ക്കു സമീപത്തെ ഭിത്തിയിലും ലിവിങ്ങിലെ ഇരിപ്പിടത്തിന് സമീപവും ഒട്ടിച്ചത് വോൾ പേപ്പർ. ഗോവണിയുടെ ആദ്യ ഭാഗത്ത് ഹാൻഡ്റെയിലിനു പകരം സ്റ്റീൽ റോപ്പുകൾ നൽകി. ഇതു ഗോവണിയിലും മുകളിൽ സ്‌ലാബിലുമായി പിടിപ്പിച്ചു. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിനുശേഷം നൽകിയത് സ്റ്റീൽ ഹാൻഡ് റെയിൽ. 

Project Facts

Location- Meenchantha, Calicut

Area- 1650 SFT

Plot- 5 cent

Owner- Prabeesh

Construction, Design- Sajeendran Kommeri

Blue Pearl Architect, Calicut

Mob- 9388338833

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com