ADVERTISEMENT
22-lakh-home-calicut

കൃത്യമായ പ്ലാനിങ്ങോടെ വീട് നിർമ്മാണത്തിന് ഇറങ്ങിത്തിരിച്ചവരാണ് മിഥുനും കുടുംബവും. കയ്യിലുണ്ടായിരുന്ന 22 ലക്ഷം രൂപയ്ക്ക് 4.5 സെന്റിൽ വീട് പണിയുവാനായിരുന്നു ഇവർ ആഗ്രഹിച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസേൺ ആർക്കിടെക്റ്റ്സിലെ ഡിസൈനർമാർ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചതോടെ സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു. 

കോഴിക്കോട്് ജില്ലയിലെ പെരിങ്ങളത്താണ് 1600 ചതുരശ്രയടിയിൽ കോസ്റ്റ് ഇഫക്ടീവ് രീതിയിൽ പണിത വീട് നിലകൊള്ളുന്നത്. ചതുരാകൃതിയിലുള്ള എക്സ്റ്റീരിയറും ലളിതമായ ശൈലിയിലൊരു ഇന്റീരിയറുമാണ് വീടിന് നൽകിയത്. എലവേഷനിൽ നൽകിയ വ്യത്യസ്തത കൊണ്ടു തന്നെ ഒറ്റ നോട്ടത്തിൽ കാഴ്ചക്കാരെ ആകർഷിക്കുന്നു.

25-lakh-home-calicut-living

സമകാലിക ശൈലിയിലൊരുക്കിയ വീട്ടിൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, 3 അറ്റാച്ച്ഡ് ബെഡ്റൂം, കിച്ചൻ, വർക്ക് ഏരിയ എന്നിവ അടങ്ങുന്നു. വിശാലമായ അകത്തളമാണെങ്കിലും ലളിതമായ അലങ്കാരങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളൂ. 

25-lakh-home-calicut-kitchen

വീട്ടുകാർ തമ്മിലുള്ള ഇഴയടുപ്പം സൃഷ്ടിക്കുവാനായി തുറസ്സായ രീതിയിലാണ് വീടിനകം സജ്ജീകരിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്ങിലാണ് ടിവി യൂണിറ്റിന്റെ സ്ഥാനം. അതിഥികൾ വരുമ്പോൾ തിരക്കിൽ നിന്ന് മാറിയിരുന്ന് സംസാരിക്കുവാനുള്ള സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിച്ചത്.

25-lakh-home-calicut-dining

ഫാമിലി ലിവിങ്ങിനോട് ചേർന്ന് തന്നെയാണ് സ്റ്റെയർകേസുള്ളത്. പ്ലെയിൻ ഗ്ലാസും വുഡും ചേർന്നാണ് കൈവരികൾ നിർമിച്ചത്. മുകളിലുള്ള ലിവിങ്ങിൽ നിന്നും താഴേക്ക് ഒാവർവ്യൂ നൽകിയിട്ടുണ്ട്. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒത്തുചേർന്നവയാണ് കിടപ്പുമുറികൾ. മുകൾനിലയിൽ അറ്റാച്ച്ഡ് ബാത്ത്റൂമോട് കൂടിയ 2 കിടപ്പുമുറികളാണുള്ളത്. ബാൽക്കണിക്ക് പകരം ഒാപ്പൺ ടെറസാണ് ഇവിടെയുള്ളത്. 

25-lakh-home-calicut-view

ലളിതമായ അലങ്കാരങ്ങൾ ഉൾപ്പെടുത്തിയതിനാലും ഗുണമേന്മയുള്ള, എന്നാൽ ചെലവ് കുറഞ്ഞ മെറ്റീരിയലുകൾ നിർമ്മാണത്തിൽ ഉൾപ്പെടുത്തിയതിനാൽ വീടുപണി ഏറെ ലാഭകരമായി. കൂടാതെ ഒാരോ ഘട്ടത്തിലും വീട്ടുടമ കൃത്യമായി ഇടപെട്ടതും എല്ലാവിധ സഹായസഹകരണങ്ങളുമായി മുന്നോട്ടു വന്നതും ഡിസൈനർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുവാൻ സഹായകമായി. 

ചെലവ് ചുരുക്കിയതിങ്ങനെ

gf
  • തദ്ദേശത്ത് ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചതോടെ സാമഗ്രികളുടെ ഗതാഗതച്ചെലവ് കുറയ്ക്കുവാൻ സാധിച്ചു. 
  • പ്രധാന വാതിലിന് ഇരുൾ മരവും മറ്റുള്ളവയ്ക്കെല്ലാം എംഡിഎഫ് കൊണ്ടുള്ള റെഡിമെയ്ഡ് വാതിലും ഘടിപ്പിച്ചു. ജനാലകൾക്ക് കോൺക്രീറ്റ് കട്ടിളകളും അലുമിനിയം ഷട്ടറുകളുമാണ് തിരഞ്ഞെടുത്തത്.
  • ഫ്ളോറിങ്ങിന് 40 രൂപ നിരക്കിലുള്ള വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു. 
  • തടിയുടെ ഉപയോഗം പരമാവധി കുറച്ച് റെഡിമെയ്ഡ് ഫർണീച്ചറുകൾ അകത്തളങ്ങളിൽ സ്ഥാനം പിടിച്ചു. 
  • പെയിന്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത ചെലവ് കുറഞ്ഞ ഫൈബർ ബോർഡുകൾ കൊണ്ട് നിർമിച്ചതാണ് കിച്ചൻ ക്യാബിനറ്റുകൾ.
  • വാർക്കുമ്പോൾ തന്നെ ലൈറ്റിങ്ങിനു വേണ്ട പോയിന്റുകൾ നിശ്ചയിച്ചതിനാൽ ചെലവും സമയവും ഏറെ ലാഭിക്കാൻ കഴിഞ്ഞു.
ff

Projects Facts

Location- Peringalam, Calicut

Area: 1600 Sqft

Plot: 4.5 Cents

Owner-Midhun

Designers: Mukhil M.K., Dijesh O., Babith S. R., Ragesh C. M. ( Concern Architects)

Cost: 22 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com