'ഇതെന്റെ പ്രിയ അധ്യാപകനുള്ള ഗുരുദക്ഷിണ'

teacher-home-kottayam
SHARE

സ്‌കൂളിൽ തന്റെ അധ്യാപകനായിരുന്ന പ്രദീപ് സാറിന് വീട് നിർമിച്ചു നൽകിയ അനുഭവം പങ്കുവയ്ക്കുകയാണ് ആർക്കിടെക്ട് അലക്സ്.

കെമിസ്ട്രി അധ്യാപകനായ പ്രദീപ് സാറിന്റെ വീടുമായുള്ള ബന്ധം തുടങ്ങുന്നത് സ്‌കൂൾ കാലത്താണ്. ഞങ്ങൾ ശിഷ്യഗണങ്ങൾ സാറിന്റെ പഴയ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. സാറിന്റെ ഭാര്യ അനില ടീച്ചർക്കും വിദ്യാർഥികൾ പ്രിയപ്പെട്ടവരാണ്. അന്ന് സ്ഥലപരിമിതിയുള്ള ഒരു ചെറുവീടായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം കാലോചിതമായ സൗകര്യങ്ങളുള്ള വീട് വേണം എന്ന ആവശ്യവുമായി, ഒരു നിയോഗം പോലെ സാർ എന്നെ തേടിവന്നു. 

teacher-home-elevation

കോട്ടയം ചമ്പക്കരയിൽ റോഡരികിലുള്ള 20 സെന്റ് പ്ലോട്ട്. വീതി കുറഞ്ഞു നീളം കൂടിയ പ്ലോട്ടിലുണ്ടായിരുന്ന കാലപ്പഴക്കം വന്ന വീടു പൊളിച്ചുമാറ്റിയാണ് പുതിയ വീടു വച്ചത്. പുറംചുവരുകളിൽ നൽകിയ ഓറഞ്ച് നിറം ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുകളെ ആകർഷിക്കും. കാറ്റും വെളിച്ചവും കടക്കാനായി നൽകിയ ജാളി ഡിസൈനാണ് മറ്റൊരു സവിശേഷത. 

teacher-home-kottayam-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, 4 കിടപ്പുമുറികൾ. ഇത്രയുമാണ് പുതിയ വീട്ടിൽ ഒരുക്കിയത്. വീട്ടിലെ ഏറ്റവും സജീവമായ ഇടം സ്വീകരണമുറിയാണ്. പഴയ ഒത്തുചേരലുകളുടെ ഹൃദ്യത മനസ്സിൽ ഉള്ളതുകൊണ്ട് മുൻഗണന നൽകിയാണ് പൊതുവിടങ്ങൾ ഒരുക്കിയത്. തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും ലഭിക്കുന്നു. 

teacher-home-living

അധികം ഫർണിച്ചറുകളൊന്നും അകത്തളത്തിൽ കുത്തിനിറച്ചിട്ടില്ല. ഇടങ്ങൾക്ക് ശ്വസിക്കാനുള്ള സ്ഥലം നൽകിയിട്ടുണ്ട്. നീളമുളള ഗ്ലാസ് ജാലകങ്ങൾ ചുവരിൽ നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. അതിനാൽ പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട ആവശ്യമേ വരുന്നില്ല.  

teacher-home-upper

ഒരു ചുവരിനെ ഹൈലൈറ്റ് ചെയ്ത് പൂജ ഏരിയ ആക്കിമാറ്റി. ഗോവണിയുടെ താഴെ ഫാമിലി ലിവിങ് ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി. കിടപ്പുമുറികളിൽ  സ്റ്റോറേജിന്‌ സൗകര്യം നൽകി. അടുക്കളയും വർക്കേരിയിലും ഇതേ സമീപനം പിന്തുടരുന്നു.

teacher-home-dine

സാറിന്റെ അനേകം ശിഷ്യഗണങ്ങൾ നൽകിയ സമ്മാനങ്ങൾ സ്നേഹത്തോടെ വീടിന്റെ ചുവരുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് ശരിക്കും ഒരു കൂട്ടായ്മയുടെ വിജയമാണ്. സാറിന്റെ സുഹൃത്തായ എൻജിനീയർ ജയലാലാണ് കോൺട്രാക്റ്റ് വർക്കുകൾക്ക് നേതൃത്വം നൽകിയത്. എല്ലാവരും തമ്മിലുളള സ്നേഹബന്ധത്തിന്റെ രസതന്ത്രം നിർമാണത്തിൽ ഗുണകരമായി. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗുരുദക്ഷിണ നൽകാനായതിന്റെ നിർവൃതിയുമുണ്ട്.

teacher-home-plan

Project Facts

Location- Chambakara, Kottayam

Plot- 20 cent

Owner- Pradeep

Architects- Alex Joseph, Dona Alex

Myspace Architects, Kottayam/ Delhi

Mob- 99585 37414

Contractor- Er. Jayalal

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA