sections
MORE

ഒരു രസത്തിനു മാറി ചിന്തിച്ചു, പ്രതീക്ഷിക്കാതെ വീട് കയറിയങ്ങ് ഹിറ്റായി!

colonial-home-perumbavur-view
SHARE

വീതി കുറഞ്ഞു നീളം കൂടിയ പ്ലോട്ടിൽ വ്യത്യസ്‍തമായി വീടൊരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ ജെയിംസ് പങ്കുവയ്ക്കുന്നു.

പെരുമ്പാവൂരിൽ ചുറ്റുപാടും വീടുകളുള്ള പ്ലോട്ടായിരുന്നു. വീതി കുറവും നീളം കൂടുതലും. ആദ്യം സമകാലിക ശൈലിയിലുളള വീടായിരുന്നു മനസ്സിൽ. എന്നാൽ ചുറ്റുപാടും ഇത്തരത്തിലുള്ള വീടുകൾ ഉള്ളതിനാൽ ഡിസൈനർ ഷിന്റോയാണ് ശൈലി ഒന്ന് മാറ്റിപ്പിടിക്കാൻ നിർദേശിച്ചത്. അത് ഫലം കാണുകയും ചെയ്തു. 

colonial-home-perumbavur

പുറംകാഴ്ച കൊളോണിയൽ ശൈലിയിലാക്കി. അകത്തളങ്ങൾ സമകാലിക ശൈലിയിലും ഒരുക്കി. മേൽക്കൂര ചരിച്ചു വാർത്തു മുകളിൽ ഷിംഗിൾസ് വിരിച്ചു. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.

colonial-home-perumbavur-drawing

ഇടച്ചുവരുകൾ നൽകാതെ സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ സ്ഥലഉപയുക്തത നൽകുന്നു. സ്വീകരണമുറിയിൽ ഒരു ഭിത്തി പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിൽ ക്ലാഡിങ് ചെയ്തു. ഇതുമാത്രമാണ് അകത്തളത്തിൽ എടുത്തുപറയാനുള്ള ഒരു ഡെക്കറേഷൻ.

colonial-home-living

വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം വാഷ് ഏരിയ ഒരുക്കി.

colonial-home-perumbavur-hall

ഗോവണി കയറിച്ചെല്ലുമ്പോൾ മുകളിലെ കൈവരിയിൽ പാനലിങ് ചെയ്ത് ടിവി യൂണിറ്റ് സജ്ജീകരിച്ചു. 

colonial-home-perumbavur-living

മാസ്റ്റർ ബെഡ്റൂമിലെ പഴയ കട്ടിലിലിൽ തടിയുടെ പില്ലർ ഘടിപ്പിച്ച് പോളിഷ് ചെയ്‌തത്‌ മോടിയാക്കി. മറ്റു മുറികളിൽ പ്ലൈവുഡ്, വെനീർ ഫിനിഷിൽ കട്ടിലും, വാഡ്രോബും ഒരുക്കി.

colonial-home-perumbavur-masterbed

വൈറ്റ്+ ഓറഞ്ച് ഫിനിഷിലാണ് കിച്ചൻ. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഡിസൈനറുമായുള്ള ഫലപ്രദ്രമായ ആശയവിനിമയം വീടുപണി സമയത്ത് നമ്മുടെ ആവശ്യങ്ങൾ ഉറപ്പുവരുത്തി വീടൊരുക്കാൻ ഉപകാരപ്പെട്ടു.

colonial-home-perumbavur-kitchen

ഇപ്പോൾ ഈ പ്രദേശത്തെ താരമാണ് ഞങ്ങളുടെ വീട്. വീട്ടിലെത്തിയ നിരവധി സുഹൃത്തുക്കൾ വീടിന്റെ പ്ലാൻ ചോദിച്ചിരുന്നു. ഒരു രസത്തിനു മാറിച്ചിന്തിച്ച വീട് ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ...

Project Facts

Location - Perumbavoor 

Area - 2200 Sqft

Plot- 10 Cents

Owner- James PV 

Designer- Shinto Varghese

Concept Design Studio, Ernakulam

Mob- 9895821633

Completion Year - 2019 March

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA