sections
MORE

പഠിക്കാനും പകർത്താനും പലകാര്യങ്ങളുണ്ട് ഇൗ വീട്ടിൽ!

faizal-house-view
SHARE

കണ്ടുമടുത്ത മുഷിപ്പൻ മോഡൽ വേണ്ട. പുതുമയുള്ളതും ഗ്രീനറിക്ക് പ്രാധാന്യം കിട്ടുന്നതുമായ വീട്. വീട്ടുടമസ്ഥരായ സാദത്തിന്റെയും - റെജിലയുടെയും ആഗ്രഹം ഇതായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരുടെയും ഇഷ്ടങ്ങൾ ഇടകലർത്തിയാണ് വീടിന്റെ നിർമ്മാണം. മഞ്ചേരി നിർമാൺ ഡിസൈനേഴ്സിലെ  എ.എം. ഫൈസൽ ഡിസൈൻ ചെയ്തതാണ് ഇൗ ഭവനം. 

ഒരേക്കറിന്റെ വിശാലമായ പ്ലോട്ടിൽ അമ്പത്തേഴ് സെന്റോളം വേർതിരിച്ച് പച്ചപ്പരവതാനി വിരിച്ച് അതിനു മധ്യത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്.

faizal-house-landscape

മെക്സിക്കൻ ഗ്രാസും തന്തൂർ സ്റ്റോണും കൊണ്ടാണ് ലാന്റ്സ്കേപ്പ്. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങൾ നിലനിർത്തിയിട്ടുണ്ട്. അടുക്കളത്തോട്ടവും കുട്ടികൾക്കുള്ള കളിയിടങ്ങളും വീട്ടുകാർക്ക് ഒത്തുകൂടുന്നതിനുള്ള സൗകര്യവുമൊക്കെ ലാന്റ്സ്കേപ്പിന്റെ ഭാഗമായിട്ടുണ്ട്. മഴവെള്ളസംഭരണത്തിനുള്ള മാർഗങ്ങളും ഒരുക്കിയിട്ടുണ്ട്.

വൈറ്റ് -ലൈറ്റ് കോഫിനിറങ്ങളാണ് എക്സ്റ്റീരിയറിൽ. പല ഉയരത്തിൽ ചെരിഞ്ഞും വളഞ്ഞുമൊക്കെയാണ് റൂഫ് ചെയ്തിരിക്കുന്നത്. റൂഫിൽ ഷിംഗിൾസാണ് വിരിച്ചത്. മഴ നനയാതെ പൂമുഖത്തേക്കും സ്വീകരണമുറിയിലേക്കും എത്താൻ പാകത്തിനാണ് പോർച്ചിന്റെ ക്രമികരണം. 

faizal-house-sitout

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ, നടുമുറ്റം, രണ്ട് കിടപ്പുമുറി എന്നിവയാണ് താഴെ നിലയിലുള്ളത്. പഠനമുറി, ലിവിങ്, മൂന്നു കിടപ്പുമുറിയും  അനുബന്ധസൗകര്യങ്ങളുമാണ് മുകൾ നിലയിൽ.

faizal-house-stairs

പോർച്ചിൽനിന്നും സിറ്റൗട്ടിലേക്കുള്ള നടപ്പാലം മെറ്റലും ഡെക്ക് വുഡും കൊണ്ടാണ്. സിറ്റൗട്ടിന് സൈഡ് ഭിത്തികൾ ഒഴിവാക്കി മെറ്റൽ സ്ട്രിങ്ങുകൾ കൊടുത്തിരിക്കുന്നത്  ഭാവിയിൽ വള്ളിച്ചെടികൾ പടർത്തുന്നതിനാണ്. ഇൻബിൽറ്റ്  ഇരിപ്പിടങ്ങളാണ് പൂമുഖത്ത്.

faizal-house-hall

ഫോയറിന്റെ ഒരുഭാഗത്തായിട്ടാണ് സ്വീകരണമുറി. വീടിന്റെ  ആധുനിക ഭാവത്തിന് ചേരുന്ന രീതിയിലാണ് ഇന്റീരിയറിന്റെ ക്രമീകരണം. തറയിൽ വുഡൻ ടൈൽ വിരിച്ചു. സീലിങ്ങിൽ ജിപ്സവും പ്ലൈവുഡും ഉപയോഗിച്ചു.

വിശാലമാണ് ഊണുമുറി. സിന്തെറ്റിക്ക് ഗ്രാസും ഡെക്ക് വുഡും പെബിൾസും ഇൗ  ഭാഗം മനോഹരമാക്കുന്നു. സ്റ്റെയറിന് അടിഭാഗത്താണ് വാഷ് ഏരിയ. ഫുൾ പെഡസ്റ്റൽ വാഷ്ബേസിനാണ് ഇവിടെ.  

കിടപ്പുമുറിക്കും കിച്ചണും ഇടയിലുള്ള ഭാഗം മോഡേൺ നടുമുറ്റം ആക്കി മാറ്റിയിട്ടുണ്ട്. വെർട്ടിക്കൽ പർഗോളവഴിയാണ് സൂര്യപ്രകാശം മുറികളിലേക്ക് എത്തിക്കുന്നത്.

faizal-house-bed

ആധുനികസജ്ജീകരണങ്ങൾ തികഞ്ഞതാണ് അടുക്കള. കിച്ചൻ മൊഡ്യൂളുകൾ തീർത്തിരിക്കുന്നത് മറൈൻ പ്ലൈയും വെനീറും കൊണ്ടാണ്.  ഫാമിലി ഡൈനിങ് സൗകര്യവും അടുക്കളയുടെ ഭാഗമാണ്. കാറ്റും വെളിച്ചവും ധാരാളം കിട്ടുന്നതിനൊപ്പം സ്റ്റോറേജിനും ധാരാളം സ്ഥലം നൽകിയിട്ടുണ്ട്. 

faizal-house-kitchen

അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്നു. കട്ടിലും  ഹെഡ്ബോർഡും സീലിങ് ഫീച്ചറുകളും കിടപ്പുമുറികളെ വ്യത്യസ്തമാക്കുന്നു. സ്റ്റോറേജിനുള്ള സൗകര്യവും കിടപ്പുമുറികളിൽ നൽകിയിട്ടുണ്ട്. 

സ്റ്റെയറിന്റെ മിഡ് ലാൻഡിങ്ങാണ് പഠനമുറി. കുട്ടികളുടെ പഠനസാമഗ്രികൾ  സൂക്ഷിക്കുന്നതിനുള്ള ഇടങ്ങൾ ഇവിടെ ചിട്ടപ്പെടുത്തിരിക്കുന്നു.  സ്കൈലൈറ്റ് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെയുണ്ട്. സ്റ്റെയറിന്റെ മെയിൻ ലാൻഡിങ്ങാണ് അപ്പർ ലിവിങ്. സ്റ്റെയറിലും മുകൾ നിലയിലെ നടപ്പാലത്തിലുമൊക്കെ വുഡാണ് വിരിച്ചിരിക്കുന്നത്.

faizal-house-stair

കമനീയതയ്‌ക്കൊപ്പം കാര്യക്ഷമവുമാണ് ഈ വീട്. പഠിക്കാനും പകർത്താനും പലകാര്യങ്ങളുണ്ട് ഇൗ വീട്ടിൽ. അതുതന്നെയാണ് ഈ വീടൊരു വിസ്മയമാക്കുന്നതും.

Project Facts

Location- Vadakara, Valliyad

Plot- 1 acre 

Area- 3600 SFT

Owner- Sadath& Rejila

Designer- A M Faisal

Nirman Designs,

Manjeri, Malappuram

Ph: 9895978900

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA