ADVERTISEMENT
old-new-tharavadu-thrissur

തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിയായ അണിമംഗലത്ത് രാമൻ നമ്പൂതിരിയുടെ പുതിയ വീടാണിത്. ഒരേക്കറോളം വിശാലമായ പ്ലോട്ടിൽ 30 സെന്റ് വേർതിരിച്ചാണ് വീട് പണിതിരിക്കുന്നത്. തറവാട് സമീപത്തു തന്നെയുണ്ട്. ഇതിനോട് യോജിക്കുംവിധം പഴമ തോന്നിക്കുന്ന 'പുതിയ വീട്' എന്നതായിരുന്നു കുടുംബത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം. പ്ലോട്ടിലുള്ള മരങ്ങൾ സംരക്ഷിച്ചാണ്‌ വീടുപണിതത്. നാലു ചുറ്റിലും മരങ്ങൾ കുടവിരിക്കുന്നു. ഫലത്തിൽ ഇത് പ്രകൃതിദത്ത എസിയായി വർത്തിക്കുന്നു.

new-tharavad-thrissur-morning

ഫ്ലാറ്റ് റൂഫായി വാർത്ത് മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ചരിഞ്ഞ മേൽക്കൂരയും മുഖപ്പുകളും വീടിനു കേരളത്തനിമ പകരുന്നു. പഴയ വീടുകൾ പൊളിച്ചിടത്തു നിന്ന് ശേഖരിച്ച മേച്ചിൽ ഓടുകൾ വിരിച്ചു. ഇത് പുറംകാഴ്ചയിൽ വീടിനു പഴമ തോന്നാൻ ഇടയാക്കുന്നു. പുറംചുവരുകൾ വെള്ള നിറമാണ് നൽകിയത്. മധ്യത്തിലുള്ള ഗോപുരത്തിൽ വെട്ടുകല്ലിന്റെ ഫിനിഷുള്ള ക്ലാഡിങ് പതിച്ചത് കാഴ്ചയിൽ വേർതിരിവ് നൽകുന്നു. പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന ജനലുകളും കിളിവാതിലുകളും എലവേഷനിൽ നൽകിയിട്ടുണ്ട്.

new-tharavad-office

3300 ചതുരശ്രയടിയാണ് വിസ്തീർണം. പുതിയകാല സൗകര്യങ്ങൾ നിറയുന്ന അകത്തളങ്ങൾ. സ്വീകരണമുറി, ഓഫിസ് മുറി, ഊണുമുറി, രണ്ടു കിടപ്പുമുറികൾ, അടുക്കള, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിൽ ക്രമീകരിച്ചത്. ലിവിങ്, രണ്ടു കിടപ്പുമുറി, യൂട്ടിലിറ്റി ഏരിയ എന്നിവ മുകൾനിലയിലും ക്രമീകരിച്ചു. കാറ്റിന്റെ വെളിച്ചത്തിന്റെയും ഒഴുക്ക്, മുറികളുടെ സ്ഥാനം എന്നിവയിലെല്ലാം വാസ്തുപ്രമാണങ്ങൾ പാലിച്ചാണ് നിർമാണം. അതിനാൽ വീടിനുള്ളിൽ എപ്പോഴും സുഖകരവും പ്രസന്നവുമായ അന്തരീക്ഷം നിലനിൽക്കുന്നു.

new-tharavad-living

തടിയുടെ ഉപയോഗം നിയന്ത്രിച്ചാണ് ഫർണിഷിങ് ചെയ്തത്. പ്ലൈവുഡ്, മൈക്ക, വെനീർ എന്നിവയാണ് ഫർണിച്ചർ, വാഡ്രോബ്, കബോർഡ് എന്നിവയ്ക്ക് ഉപയോഗിച്ചത്. സ്വീകരണമുറിയുടെ ഭിത്തിയിൽ വോൾപേപ്പർ നൽകി കമനീയമാക്കിയിട്ടുണ്ട്.

new-tharavad-dine-hall

ഇളം നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. മുകൾനിലയിൽ കാവി നിറമുള്ള ടൈലുകളും പതിച്ചു. തടിയും ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നൽകിയത്. ഗോവണിയുടെ താഴെ വാഷ് ഏരിയയും ക്രമീകരിച്ചു. 

new-tharavad-bed

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും ഒരുക്കിയത്. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ കിളിവാതിലുകളും നൽകിയിട്ടുണ്ട്. വാഡ്രോബ്, ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

new-tharavad-kitchen

ഓപ്പൺ കിച്ചനാണ് മറ്റൊരു സവിശേഷത. പ്ലൈവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്. അടുക്കളയുടെ പാതകം ഭക്ഷണം കഴിക്കാനുള്ള കൗണ്ടറായും ഉപയോഗിക്കാം. സമീപം വർക്ക് ഏരിയ, പുറത്ത് സ്റ്റോർ ഏരിയ എന്നിവയും ഒരുക്കി. 

new-tharavad-thrissur-utility-area

മുകൾനിലയിലെ യൂട്ടിലിറ്റി ഏരിയയിൽ ഒരു ആട്ടുകട്ടിൽ നൽകിയിട്ടുണ്ട്. വീട്ടുകാരുടെ ഇഷ്ട ഒത്തുകൂടൽ ഇടമാണിവിടം.ഇവിടെയിരുന്നാൽ സമീപത്തെ കാഴ്ചകൾ കാറ്റിന്റെ തഴുകലിനൊപ്പം കണ്ടാസ്വദിക്കാം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഗൃഹപ്രവേഹം. പലവിധ ആവശ്യങ്ങൾക്കായി ഗൃഹനാഥനെ കാണാൻ എത്തുന്നവർക്ക് ഇപ്പോൾ വീടിനെക്കുറിച്ചു ചോദിക്കാനും ഏറെ കൗതുകമാണ്. വീടിന്റെ പോസിറ്റീവ് അന്തരീക്ഷം അനുഭവിച്ചവർക്കെല്ലാം പറയാൻ നല്ല വാക്കുകൾ മാത്രം. 

Project Facts

Location- Mapranam, Thrissur

Plot- 30 cent

Area- 3300 SFT

Owner- Raman Namboothiri

Designer- Vineesh Mullappilly 

Northpole Consultants, Thrissur 

Mob- 9995905153 ; 9207450480

Completion year- 2019 Feb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com