ADVERTISEMENT
exterior-view

സ്വസ്ഥജീവിതത്തിനു പറ്റിയ ഒരിടം വേണമെന്ന ആഗ്രഹമാണ് നഗരം വിട്ട് അൽപം ഉള്ളിലായി വയലേലകൾക്ക് ചാരെ ഇൗ പ്ലോട്ട് സ്വന്തമാക്കുന്നതിനും വീടൊരുക്കുന്നതിനും കാരണമായത്. ഐശ്വര്യഭവൻ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ ഉടമസ്ഥൻ ഷെബിർ അലിയാണ്. ഡിസൈനർ മുഹമ്മദ് മിർഷാദ്. കാലികശൈലിയുടെ അടക്കവും ഒതുക്കവും നേർരേഖയിൽ കോറിയിട്ടിരിക്കുന്ന വീട്. നാട്യങ്ങളില്ലാതെ ചിട്ടപ്പെടുത്തിയ എലിവേഷൻ. ആരും ചേക്കേറാൻ കൊതിക്കുന്ന രൂപഘടന. വിശേഷണങ്ങളൊന്നും പോരാതെവരും ഈ വീടിന്.

ക്ലാഡിങ് സ്റ്റോണിന്റെ പശ്ചാത്തലത്തിൽ വെറും കോൺക്രീറ്റ് കമ്പിയിൽ തയാറാക്കിയ നെയിംബോർഡിൽ തുടങ്ങുന്നു ഇൗ വീട്ടിലെ കൗതുകകാഴ്ചകളുടെ തുടക്കം. കോംപൗണ്ട് വാളിന്റെ സുരക്ഷയിലാണ് 20 സെന്റിന്റെ പ്ലോട്ട്. മുറ്റത്ത് കടപ്പസ്റ്റോൺ വിരിച്ചിരിക്കുന്നു. വീടിനോട് ചേർന്ന് ്ഒരു ലാന്റ്സ്കേപ്പും ഒരുക്കിയിട്ടുണ്ട്. കാർപോർച്ച് തയ്യറാക്കിയിരിക്കുന്നത് ജിഐ പൈപ്പും റൂഫിങ് ഷീറ്റും കൊണ്ടാണ്. രണ്ടു കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന വിസ്തൃതിയിലാണ് പോർച്ച്. ഉയരക്കൂടുതലുള്ള ജാലകങ്ങൾ പാർപ്പിടത്തിന്റെ ആകാരത്തിന് മിഴിവ് കൂട്ടുന്നു. കനോപ്പി ചെയ്തിരിക്കുന്നത് ഗ്ലാസ്സും ജിഐ സെക്‌ഷനും കൊണ്ടാണ്. ബ്രൗൺ, ബ്ലാക്ക് -ഒാഫ് വൈറ്റ് നിറങ്ങളാണ് എക്സ്റ്റീരിയറിൽ. വീടിന്റെ ടെറസിൽ ഗാർഡൻ ഒരുക്കി പച്ചപ്പ് നിലനിർത്തി.

living

സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, ലേഡിസ് സിറ്റിങ്, ഡൈനിങ്, കിച്ചൺ, അഞ്ചു കിടപ്പുമുറി എന്നിവയാണ് 4500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. പൂമുഖത്തെ ഇരിപ്പിടം ഇറക്കുമതി ചെയ്തതാണ്. ഒാപ്പൺ ആശയത്തിലാണ് ഇന്റീരിയർ ചിട്ടപ്പെടുത്തിരിക്കുന്നത്.

വിശാലമാണ് സ്വീകരണമുറി. വിട്രിഫൈഡ് ടൈലാണ് തറയിൽ. ലെതർ അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങളും ഭിത്തിയിലെ ടി വി പാനലിങും ലിവിങ് ആകർഷകമാക്കുന്നു. 

stairs

ലളിതമെങ്കിലും കൃത്യമായി ചിട്ടപ്പെടുത്തിയതാണ് ഇന്റീരിയർ. ലിവിങ്, ഡൈനിങ്, വാഷ് ഏരിയ, ലേഡിസ് സിറ്റിങ്, ഒക്കെ ഒാപ്പൺ നയത്തിലാണ്. മുറികൾക്കിടയിലെ പാർട്ടിഷന് നൽകിയിരിക്കുന്നത് സുതാര്യമായ അയൺ റോപ്പ് കർട്ടനാണ്. സുതാര്യമായ ഇൗ കർട്ടൻ അകത്തളത്തിലെ കൗതുക കാഴ്ചകളിലൊന്നാണ്.  ഇന്റീരിയർ വാളിൽ ചെയ്തിരിക്കുന്ന ടെറക്കോട്ട ടൈൽ ക്ളാഡിങ്ങാണ് മറ്റൊരു കൗതുകകാഴ്ച. ഫർണിച്ചർ എല്ലാം തേക്കിലാണ്. ജിപ്സം പ്ലൈവുഡ് വെനീർ കോമ്പിനേഷനിലാണ് സീലിങ്.

wash-area

ഡൈനിങ്ങിനോട് ചേർന്നാണ് ലേഡീസ് സിറ്റിങ്. അയൺ റോപ്പ് കർട്ടനും വാൾ പേപ്പറും ടി വി പാനലിങുമാണ് ഇൗ ഭാഗം അലങ്കരിക്കുന്നത്.

kitchen

അൾട്ര മോഡേൺ സജ്ജീകരണങ്ങൾ എല്ലാമുള്ളതാണ് അടുക്കള. മൾട്ടിവുഡിലാണ് ക്യാബിനറ്റുകൾ. എം.സി. പുട്ടിക്ക് ശേഷം ഒാട്ടോ പെയിന്റ് കൊണ്ടാണ് ഫിനിഷ്. കൗണ്ടർ ടോപ്പ് നാനോ വൈറ്റ് ആണ്. 

terace

ബെഞ്ചും ഡെസ്കും തീം ആണ് ഊണുമേശയായി നൽകിയത്. സ്റ്റെയറിന്റെ അടിഭാഗത്താണ് വാഷ് ഏരിയ. പെബിളും അയൺ റോപ്പ് കർട്ടനും ഇൻഡോർ പ്ലാന്റുകളും ഈ ഭാഗം ആകർഷകമാക്കുന്നു. മൾട്ടിവുഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ.

bed

ഫാമിലി ഡൈനിങിനുള്ള സൗകര്യവും കിച്ചണിൽ ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറികളൊക്കെ വെവ്വേറെ ആശയത്തിലാണ്. ഹെഡ് ബോർഡും ഭിത്തിയിലെ ഫീച്ചേഴ്സും നിറങ്ങളുമാണ് ബെഡ് റൂമുകൾ  വ്യത്യസ്തമാക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ മൂന്നു കിടപ്പുമുറിയും രണ്ടെണ്ണം മുകൾ നിലയിലുമാണ്. 

ആവശ്യങ്ങളെല്ലാം ഒന്നിക്കുമ്പോഴും ആഡംബരത്തെ എങ്ങനെ പടിക്കു പുറത്താക്കാം എന്നാണ് ഈ വീടു കാണിച്ചുതരുന്നത്.

Project Facts

Location- Ramnattukara

Plot- 25 Cents

Area- 4500 SFT

Owner- Shebeer Ali

Designer- Muhammed Mirshad M

Mirshad Associates 

Feroke,Calicut

Ph: 9947141002

ചിത്രങ്ങൾ- അജീബ് കോമാച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com