ADVERTISEMENT
old-house
പഴയ വീട്

വീട് പുതുക്കാൻ ബന്ധുവായ ഡിസൈനറെ ഏൽപ്പിച്ച കഥയാണ് വിജയകുമാരിക്ക് പറയാനുള്ളത്. തന്റെ ജീവിതരീതികൾ നന്നായി അറിയാവുന്ന ബബിതിനെയും കൂട്ടരെയുമാണ് വീടിന് പുതിയമുഖം നൽകാൻ സമീപിച്ചത്. മുകളിൽ ഒരു നില കൂട്ടിയെടുക്കണമെന്ന ആവശ്യമായിരുന്നു ഗൃഹനാഥ പങ്ക് വച്ചത്. ഇരുട്ട് നിറഞ്ഞ അകത്തളങ്ങളും ഗോവണിയുടെ അഭാവവും വെല്ലുവിളികളായിരുന്നു. അതെല്ലാം കണക്കിലെടുത്ത് കാലഘട്ടത്തിനനുസൃതമായി വീടിനെ മൊത്തത്തിൽ മാറ്റിയെടുക്കാമെന്ന തീരുമാനത്തിലെത്തി. ബന്ധുവായ ഡിസൈനറുമായുള്ള കൂടികാഴ്ച്ചയിൽ ഉരുതിരിഞ്ഞ ആശയങ്ങളാണ് ഇവിടെ പ്രാവർത്തികമാക്കിയത്. 

17-lakh-elevation

ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയടങ്ങുന്നതായിരുന്നു മുൻപത്തെ വീട്. ഇടുങ്ങിയ അകത്തളവും സ്ഥലമില്ലായ്മയും പ്രശ്നമായപ്പോൾ മുകളിലേക്ക് ഒരു നില കൂട്ടിയെടുത്തു. ആകെ 1000 SFT ഉണ്ടായിരുന്ന വീട്ടിൽ പൊളിക്കലും കൂട്ടിച്ചേർക്കലും കൂടിയായപ്പോൾ 1385 SFT വിസ്തൃതിയായി. പരിപാലനം എളുപ്പമാകുന്ന തരത്തിലാണ് വീട് മോടി പിടിപ്പിച്ചത്. 

stair-bed

ഒറ്റ നിലയിൽ നിന്നിരുന്ന വീട്ടിൽ ആദ്യം കൈവെച്ചത് എലവേഷനിലായിരുന്നു. ബ്രൗണും, വെള്ളയുമാണ് എലവേഷനു ചാരുതയേകുന്ന നിറങ്ങൾ. ബോക്സ് ടൈപ്പ് പാറ്റേൺ കൊണ്ട് സമൃദ്ധമായ എക്സ്റ്റീരിയറാണ് വീടിന്റെ പ്രധാന ഹൈലൈറ്റ്. മുൻപിലേക്ക് നീട്ടിയെടുത്ത സിറ്റൗട്ടാണ് മറ്റൊരു പ്രധാന ആകർഷണം. പോർച്ച് മാറ്റി മുൻവശത്തെ മുറി വലുതാക്കി. ഒരു ബാത്ത്റൂമും അതിനോടൊപ്പം ചേർത്തിട്ടുണ്ട്.  

upper-renovated
x-default

മാറുന്ന അഭിരുചികൾക്കനുസരിച്ച് എളുപ്പം മാറ്റാവുന്ന അകത്തള അലങ്കാര രീതിയാണ് വീടിന് അവലംബിച്ചത്. പുതുതായി കൂട്ടിച്ചേർത്ത മുകൾ നിലയെ ബന്ധിപ്പിക്കുവാനായി സ്റ്റെയർകേസ് നിർമ്മിച്ചു. ഫാമിലി സ്പേയ്സ്, അറ്റാച്ച്ഡ് ബാത്ത്റൂമോട് കൂടിയ കിടപ്പുമുറി എന്നിവ ഫസ്റ്റ് ഫ്ളോറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

17-lakh-sitout
x-default

സ്ട്രക്ച്ചറിൽ കാര്യമായ മാറ്റം വരുത്താതെയാണ് വീട് പണി പുരോഗമിച്ചത്. മൊസൈക് നിലം പൊളിച്ചു മാറ്റി വെള്ള വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. ആധുനിക രീതിയിൽ വയറിങ്ങും പ്ലമിങ്ങും ചെയ്തു. ജിപ്സം കൊണ്ട് ഫാൾസ് സീലിങ്ങും ചെയ്ത് പുതിയ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചു. അകവും പുറവും നിറങ്ങൾ പൂശി വർണ്ണാഭമാക്കി. അകത്തളങ്ങൾ കൂടുതൽ വിശാലമാകുവാനും സ്വച്ഛത നിലനിൽക്കുവാനും ഇത് സഹായിക്കുന്നു. 

Project Facts

Owner: Vijayakumari

Designer: Mukhil, Babith, Dijesh

Area: 1385 Sqft.

Plot: 16 Cents

Designers- Mukhil, Babith, Rajesh, Dijesh

Concern Architects, Calicut

Mob- 9847194014, 9895427970

Completed in: 2017

Cost: 17 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com