ADVERTISEMENT
kuttikattur-home-lawn

നാലു പേരുള്ള കുടുംബത്തിന് സുഖമായി കഴിയാൻ പാകത്തിൽ ഒരു വീട്. ഇതായിരുന്നു വീടിനെക്കുറിച്ചുള്ള ഉടമസ്ഥയുടെ ആവശ്യം. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 40 സെന്റിലാണ് സമകാലിക ശൈലിയിൽ ഒരുക്കിയ വീട് സ്ഥിതി ചെയ്യുന്നത്. പല തട്ടുകളായി ഒരുക്കിയ മേൽക്കൂരയാണ് പുറംകാഴ്ചയെ ആകർഷകമാക്കുന്നത്. ഇതിനൊപ്പം ഭിത്തിയിൽ ഗ്രൂവ് നൽകി മഞ്ഞ പെയിന്റ് അടിച്ചതും ഊഷ്മളമായ കാഴ്ചാനുഭവം നൽകുന്നു. 

landscape

വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയത് വീട്ടിലേക്കുള്ള വരവ് തന്നെ ഹൃദ്യമാക്കുന്നു. ഗാർഡനിലെ ബെഞ്ചുകൾ ഇൻബിൽറ്റായി നിർമിച്ചവയാണ്. കോട്ട സ്റ്റോണും ഗ്രാസും നൽകി ലോൺ ഒരുക്കി. വീടുപണി സമയത്തെ ഒരു രസകരമായ അനുഭവം ഉടമസ്ഥ പങ്കുവയ്ക്കുന്നു.

മുകൾനില പണിയുന്ന സമയത്ത് ഒരു കുരുവി മുകളിലെ ഒരു തട്ടിൽ വന്നു കൂടുണ്ടാക്കി മുട്ടയിട്ടു. പിന്നീട് കുഞ്ഞുങ്ങളുണ്ടായി അവ പറന്നു പോയതിനുശേഷമാണ് മുകളിലെ മറ്റു പണികൾ പുനരാരംഭിച്ചത്. പ്ലോട്ടിലെ മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. അതിലും കിളികൾ കൂടുണ്ടാക്കിയിട്ടുണ്ട്.

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, കോർട്യാർഡ് എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഒരുക്കിയത്. അകത്തളങ്ങളിൽ ഓരോ ചുവരുകൾ ഹൈലൈറ്റർ നിറങ്ങൾ നൽകി ആകർഷകമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

kuttikattur-home-upper

വീടിന്റെ പുറംകാഴ്ച ആകർഷകമാക്കുന്ന മഞ്ഞ നിറമുള്ള ഭാഗം ഗോവണിയുടെ വശത്തായാണ് ഒരുക്കിയത്. ഇവിടെ വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ നൽകി വെളിച്ചത്തെ അകത്തേക്കാനയിക്കുന്നു. ഗോവണിയുടെ താഴെ ക്രോക്കറി ഷെൽഫും വാഷ് ഏരിയയും ഒരുക്കി സ്ഥലം ഉപയുക്തമാക്കി. തടിയിൽ സിഎൻസി ഡിസൈനുകൾ നൽകിയാണ് ഗോവണിയുടെ കൈവരികൾ ഒരുക്കിയത്. സമീപം ഊണുമേശ ക്രമീകരിച്ചു. 

kuttikattur-home-court

ഹാളിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്‌. ഒരു വുഡൻ ബ്രിഡ്ജും ഇതിലൂടെ നൽകി. പരിപാലനം കണക്കിലെടുത്ത് നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. ഇൻഡോർ പ്ലാന്റുകൾ നൽകി. 

kuttikattur-home-bed

നാലു കിടപ്പുമുറികളും വ്യത്യസ്തമായി ഒരുക്കി. ചുവരുകളിലെ നിറങ്ങൾ, ഹെഡ്ബോർഡിലെ പാനലിങ് എന്നിവയിലാണ് മാറ്റങ്ങൾ വരുത്തിയത്. 

kitchen

പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. മോഡേൺ കിച്ചനൊപ്പം വിറകടുപ്പുള്ള അടുക്കളയും ഒരുക്കിയിട്ടുണ്ട്.

bench

കാറ്റും വെളിച്ചവും പച്ചപ്പും ചേർന്ന് വീട്ടുകാർ ഒത്തൊരുമിക്കുന്ന നിമിഷങ്ങൾ ഉല്ലാസഭരിതമാക്കുന്നു.

Project Facts

Location- Kuttikattor, Calicut

Area- 2950 SFT

Plot- 40 cent

Owner- Simla Gafoor

Architect- Noushad

Spatio Architects

Completion year- 2019

ചിത്രങ്ങൾ- അജീബ് കോമാച്ചി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com