ADVERTISEMENT
top-view
DCIM\100MEDIA\DJI_0147.JPG

കുന്നംകുളം പെരുമ്പിലാവ് എന്ന സ്ഥലത്തു 71 സെന്റിൽ ആധുനികശൈലിയിൽ ഉള്ള വീട്. പൂർണമായും പ്രകൃതിയോട് ഇണങ്ങി ചേരുന്ന രീതിയിലുള്ള ലാൻഡ്‌സ്‌കേപ്പ് വീടിന്റെ ഒരു പ്രധാന ആകർഷണഘടകമാണ്. ചുറ്റുമുള്ള മരങ്ങൾ പരമാവധി നിലനിർത്തിയാണ് വീടിന്റെ സ്ഥാനം പ്ലാൻ ചെയ്തിരിക്കുന്നത്.

വീടിന്റെ പുറംഭാഗം രൂപകൽപന ചെയ്തിരിക്കുന്നത് ഫ്ലാറ്റ് റൂഫും ചെരിഞ്ഞ മേൽക്കൂരയും കൊണ്ടാണ്. ഇതിന്റെ ഫിനിഷിങിനായി ഉപയോഗിച്ച പെയിന്റ്, അതിന്റെ കളർ കോമ്പിനേഷൻ ഒക്കെ വീടിന്റെ മനോഹാരിത വർധിപ്പിക്കുവാൻ സഹായകമായി. വിശാലമായ മുകളിലെ തുറന്ന ടെറസ് അതിനോടുകൂടി സൈഡിലായി പർഗോളയോടു കൂടിയ സിറ്റിങ് സ്പേസ് ഉണ്ട്.

bedroom

5825 ചതുരശ്രഅടിയിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പൂജ റൂം, കിച്ചൻ, ഡൈനിങ്, 5 ബെഡ്റൂം, ലൈബ്രറി റൂം, വിശാലമായ അപ്പർലീവിങ് ഏരിയ, ഹോംതീയേറ്റർ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

വീടിന്റെ വെന്റിലേഷനും എയർ പാസ്സേജിനും പ്രത്യേക പരിഗണന നൽകിക്കൊണ്ടാണ് വാതിലുകളും ജനാലകളും സ്ഥാനനിർണയം  നൽകിയിട്ടുള്ളത്.

HOME-THEATER

പ്രൈവസി വളരെ പരിഗണിച്ചാണ് ബെഡ്റൂംസ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റോറേജിന്‌ പ്രധാനം നൽകിയാണ് ബെഡ്റൂമുകൾ. വാൾ ടു സിലിങ് വാർഡ്രോബുകൾ നൽകിയിരിക്കുന്നു .സീകരണമുറികൾ പർഗോള, വുഡ് ഫിനിഷിങ് കൊടുത്തു ആകർഷകമാക്കിയിരിക്കുന്നു.

Project Facts

Location- Kunnamkulam, Perumbilavu

Area-5825 Sq.Ft

Plot-71 Cent

Owner- Mr. Prasad

Architect- Acube Creators

Mob-+919645528833

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com