sections
MORE

കാറ്റും വെളിച്ചവും പരമാവധി കടന്നുവരും; ഇതാണ് വീട്!

minimal-home-perumbavur
SHARE

പെരുമ്പാവൂരിലാണ് ബിസിനസുകാരനായ നിഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. അഞ്ചു കിടപ്പുമുറികൾ വേണം, നിസ്കരിക്കാനുള്ള സ്വകാര്യതയ്ക്കുവേണ്ടി സ്വീകരണമുറിയും ഫാമിലി ലിവിങും തമ്മിൽ വേർതിരിവ് വേണം. ഇതുരണ്ടുമായിരുന്നു കുടുംബത്തിന്റെ ഡിമാൻഡ്. ഡിസൈനർ സനാസ് ഹമീദ് (നോറ ഡിസൈൻസ്) ആണ് വീട് രൂപകൽപന ചെയ്തത്. 

സമകാലിക ശൈലിയിൽ ഫ്ലാറ്റ് റൂഫിലാണ് എലവേഷൻ. വൈറ്റ്, ഗ്രേ തീമാണ് വീടിനു നൽകിയത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ, കോർട്യാർഡ് എന്നിവയാണ് 4850 ചതുരശ്രയടിയിൽ ഒരുക്കിയത്. കാറ്റും വെളിച്ചവും പരമാവധി കടന്നുവരുംവിധമാണ് അകത്തള ക്രമീകരണങ്ങൾ. പ്രധാന വാതിൽ തുറന്നാൽ ചെറിയ ഇടനാഴിയാണ് വരവേൽക്കുക. ഇതിന്റെ വശങ്ങളിൽ രണ്ടു തട്ടുകളായാണ് ഇടങ്ങൾ ക്രമീകരിച്ചത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഗ്രീൻ, പിങ്ക് അപ്ഹോൾസ്റ്ററിയുള്ള കുഷ്യനാണ് ഫർണിച്ചറുകളും കോട്ടും അലങ്കരിക്കുന്നത്.

family-living

വീട്ടുകാരുടെ ആവശ്യം പോലെതന്നെ സ്വീകരണമുറിയെയും ഫാമിലി ലിവിങിനെയും വേർതിരിക്കുന്നത് കോർട്യാർഡാണ്‌. ഇവിടെ സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി. നിലത്ത് പെബിളുകൾ വിരിച്ചു. ഇൻഡോർ പ്ലാന്റ് അകത്തളത്തിൽ പച്ചപ്പ് നിറയ്ക്കുന്നു. ഏകദേശം 7.5 മീറ്റർ ഉയരത്തിൽ നാലു പില്ലറുകളിൽ ഫ്‌ളോട്ടിങ് ശൈലിയിലാണ് ഊണുമുറി ഉറപ്പിച്ചത്. ഇത് അകത്തളത്തിനു കൂടുതൽ വിശാലത തോന്നിക്കാൻ സഹായിക്കുന്നു.

courtyard

പ്ലൈവുഡ്, പെയിന്റ് ഫിനിഷിലാണ് ഫർണിച്ചറുകൾ. ഗോവണിയുടെ താഴെ മൾട്ടിപർപ്പസ് ഏരിയ ആക്കിമാറ്റി. ഗോവണി കയറി എത്തുമ്പോൾ ഹാളിൽ വൃത്താകൃതിയിൽ സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. കാഴ്ചയിലെ ഭംഗിക്കൊപ്പം മുകൾനില പ്രകാശമാനമാക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. ബാൽക്കണിയിലേക്ക് തുറക്കുന്ന ഭിത്തിയിൽ എം എസ് ട്യൂബ് കൊണ്ട് ഗ്രില്ലുകൾ നൽകി. ഇതിലൂടെയും പ്രകാശം അകത്തേക്ക് അരിച്ചിറങ്ങുന്നു.

upper-living

കാറ്റിനും വെളിച്ചത്തിനും സ്റ്റോറേജിനും പ്രാധാന്യം നൽകിയാണ് അഞ്ചു കിടപ്പുമുറികളും. വാഡ്രോബ്, ബാത്റൂം എന്നിവയ്‌ക്കൊപ്പം ഓപ്പൺ ബാൽക്കണിയും മുറികൾക്ക് അനുബന്ധമായി ഒരുക്കി.

master-bedroom

പ്ലൈവുഡ്, പെയിന്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. നാനോവൈറ്റ് ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.  ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്. കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങൾ ഇല്ലാതെ ശ്വസിക്കുന്ന വീടും പ്രസന്നമായ അകത്തളങ്ങളും ഒരുക്കാനായതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

kitchen

Project Facts

Location- Perumbavoor, Ernakulam 

Plot- 25 cent

Location- 4850 SFT

Owner- Nishad

Designer- Sanas Hameed

Norah Architects

Mob- 99616 37227

Completion year- 2019 feb

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA