അമ്പോ! അസാധ്യ കാഴ്ചകളുടെ പൂരമാണ് ഈ വീട്

exterior-sideview
SHARE

തന്റെ വീട് അധികം പകർപ്പുകൾ ഇല്ലാത്ത ഒരു നിർമിതിയാകണം എന്നതായിരുന്നു പ്രവാസിയായ മുസ്‌തഫയുടെ ആഗ്രഹം. ഇതിന്റെ സാക്ഷാത്കാരമാണ് കാസർകോട് തൃക്കരിപ്പൂരുള്ള ഈ വീട്. 30 സെന്റിൽ 4600 ചതുരശ്രയടിയിലാണ് കൊട്ടാരസദൃശ്യമായ കാഴ്ചയും സൗകര്യങ്ങളുമുള്ള വീട് സ്ഥിതി ചെയ്യുന്നത്. നീളൻ സിറ്റൗട്ടാണ് വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നത്. പില്ലറുകളിൽ നാച്ചുറൽ ക്ലാഡിങ് വിരിച്ചു ഭംഗിയാക്കി. സ്ലോപ് റൂഫിൽ മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത റൂഫ് ടൈലാണ് വിരിച്ചത്. മികച്ച ഗുണനിലവാരമുള്ള ഇവ ഭംഗിക്കൊപ്പം ഈടും ഉറപ്പുവരുത്തുന്നു. 

front-view

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്.  രാജകീയ പ്രൗഢി നിറയുന്ന ഫർണീച്ചറുകളാണ് സ്വീകരണമുറിയിൽ ഒരുക്കിയത്. ഇതിന്റെ പില്ലറുകളിൽ നീല നിറമുള്ള ഫ്‌ളോട്ടിങ് വോൾപേപ്പറുകൾ നൽകിയത് വേറിട്ട ഭംഗി നൽകുന്നു.

hall

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയിലാണ് നിലമൊരുക്കിയത്. അക്രിലിക് ഷീറ്റിൽ ഡിസൈൻ കട്ടിങ് നൽകി ലൈറ്റുകൾ കൊടുത്തതോടെ സീലിങ്ങും കമനീയമായി. ഡബിൾ ഹൈറ്റിലാണ് ഗോവണിയുടെ സീലിങ്. ഷാൻലിയറുകൾ പ്രത്യേകം പുറംരാജ്യങ്ങളിൽ നിന്നും വാങ്ങിയവയാണ്.

ceiling

ഫോർമൽ ലിവിങിനെയും ഫാമിലി ലിവിങിനെയും വേർതിരിക്കുന്നത് തേക്കിൽ കടഞ്ഞെടുത്ത പാർടീഷനാണ്. ഫാമിലി ലിവിങ്, ഡൈനിങ് ഹാളിന്റെ ഭാഗമാണ്. ഇവിടെ ഭിത്തിയിൽ ടെക്സ്ചർ പെയിന്റ് നൽകി ഇടങ്ങളെ വേർതിരിച്ചിട്ടുണ്ട്. ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. തേക്കിന്റെ പ്രൗഢിയിലാണ് ഗോവണി. കൈവരികളിൽ ടഫൻഡ് ഗ്ലാസും ഇടകലർത്തി നൽകി.  

upper-living

റെഡ്+വൈറ്റ് തീമിലാണ് കിച്ചൻ. സ്റ്റീൽ, ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഇൻബിൽറ്റ്‌ അവ്ൻ, ഫ്രിജ് സൗകര്യങ്ങൾ ഒരുക്കി.

kitchen

കിടപ്പുമുറിയുടെ ഹെഡ്ബോർഡിലും സീലിങ്ങിലും ലിക്വിഡ് വോൾപേപ്പറും എൽഇഡി ലൈറ്റുകളും തുടരുന്നുണ്ട്. സ്റ്റോറേജിനായി ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകി.

bed

നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു മുറ്റം അലങ്കരിച്ചു. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് ചുറ്റുമതിൽ ഒരുക്കിയത്. ചുരുക്കത്തിൽ കമനീയമായ കാഴ്ചകളുടെ ഒരു പൂരം തന്നെയാണ് വീട്ടുകാർ തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

Project Facts

Location-Trikaripur, Kasargod

Area- 4600 SFT

Plot- 30 cent

Owner- Musthafa

Designer- Muhammed Shafi 

Arkitecture studio

Mob- 9809059550

Completion year- Feb 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ