sections
MORE

20 ലക്ഷത്തിന് ഇതിലും മികച്ച വീട് സ്വപ്നം കാണാനാകുമോ?

20-lakh-home-tirur-exterior
SHARE

മലപ്പുറം തിരൂരിൽ 8 സെന്റ് ഭൂമിയാണുള്ളത്. ഇവിടെ കയ്യിലുള്ള 20 ലക്ഷം രൂപയ്ക്ക് പരമാവധി സൗകര്യങ്ങളുള്ള വീട് നിർമിച്ചു തരണം എന്നതായിരുന്നു ഉടമസ്ഥൻ ഫിറോസിന്റെ ആവശ്യം. ഒരുപടി കൂടി കടന്നു, സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷത്തിലൊതുക്കി, വീട് കൈമാറി ആർക്കിടെക്ട് മുഹമ്മദ് ഷായും ഡിസൈനർ ഷുഹൈബും. 

20-lakh-home-tirur

സമകാലിക ശൈലിയിൽ പ്രകൃതിയോട് ഇണങ്ങിയാണ് രൂപകൽപന. തേക്കാത്ത ചുവരുകളിൽ തെളിഞ്ഞുകാണുന്ന ഇഷ്ടികയുടെ സാന്നിധ്യമാണ് പുറംകാഴ്ചയെ ആകർഷകമാക്കുന്നത്. ഫ്ലാറ്റ് റൂഫിനൊപ്പം നൽകിയ ചരിഞ്ഞ മേൽക്കൂര പുറംകാഴ്ചയിൽ വേർതിരിവ് നൽകുന്നു. ഓപ്പൺ ടെറസിൽ ഭാവിയിൽ മുറികൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

20-lakh-home-tirur-living

ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, മൂന്നു കിടപ്പു മുറികൾ, പാഷ്യോ, കിച്ചൻ, വർക്കേരിയ എന്നിവയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. 

അനാവശ്യ പാർടീഷനുകളില്ലാതെ തുറന്ന നയത്തിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലതയും സ്ഥലലഭ്യതയും ഉറപ്പുവരുത്തുന്നു. കടുംനിറങ്ങൾ നൽകാതെ ഇളംനിറങ്ങൾ നൽകിയതും ഗുണകരമായി. റസ്റ്റിക് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. 

20-lakh-home-tirur-overview

ഊണുമുറി ഡബിൾ ഹൈറ്റിൽ നിർമിച്ചതാണ് മറ്റൊരു സവിശേഷത. ഇതിന്റെ വശത്തായി നൽകിയ വാതിലുകൾ തുറന്നാൽ പാഷ്യോയിലേക്കിറങ്ങാം.

20-lakh-home-tirur-balcony

ചെറുതെങ്കിലും ഉപയുക്തമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വലിയ ജനലുകൾ ഭിത്തിയിൽ നൽകിയതിനാൽ കാറ്റും വെളിച്ചവും നന്നായി അകത്തളത്തിൽ എത്തുന്നു. ഒപ്പം ക്രോസ് വെന്റിലേഷൻ അകത്തളങ്ങൾ ജീവസുറ്റവയാക്കി നിലനിർത്തുന്നു.

20-lakh-home-tirur-bed

മോഡുലാർ ശൈലിയിലാണ് അടുക്കള. സ്റ്റോറേജിന്‌ ധാരാളം കബോർഡുകൾ നൽകി. സമീപം വര്‍ക്കേരിയ ക്രമീകരിച്ചു.

20-lakh-home-tirur-kitchen

ചെലവ് കുറച്ച ഘടകങ്ങൾ

  • ചതുരശ്രയടി കുറച്ച് സ്ഥലഉപയുക്തത നൽകി
  • എക്സ്പോസ്ഡ് ബ്രിക്ക് വർക്ക്
  • ഫോൾസ് സീലിങ് നൽകാതെ നേരിട്ടുള്ള ലൈറ്റ് പോയിന്റുകൾ
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പാനലിങ് കുറച്ചു. സോഫ്റ്റ് വുഡാണ് ഫർണീച്ചറുകൾക്ക് ഉപയോഗിച്ചത്

Project Facts

Location- Tirur, Malappuram

Plot- 8 cent

Area- 1150 SFT

Owner- Firoz

Architect- Muhammed Shah

In Arch Design Studio

Mob- 9995679295

Designer- Suhaib

Neval Architect, Builders

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA