sections
MORE

170 വർഷത്തെ സമ്പന്നമായ ചരിത്രം, ഇപ്പോൾ രോഗസൗഖ്യവും നൽകുന്നു ഈ തറവാട്!

harivihar-ayurvedic-resort
SHARE

കോഴിക്കോട് ജില്ലയിലെ ബിലാത്തിക്കുളത്തുള്ള ഹരിവിഹാർ എന്ന വീടിനു പറയാൻ 170 വർഷത്തെ ചരിത്രമുണ്ട്. ഒരുകാലത്ത് കടത്തനാട് വാണിരുന്ന രാജാവിന്റെ വസതിയായിരുന്നു ഇവിടെ സ്ഥിതി ചെയ്തിരുന്നത്. 1950 കളിൽ ഒരു ഡോക്ടർ അപ്പൻ നായർ വീടും സ്ഥലവും വാങ്ങിച്ചു. അന്ന് നാൽപതോളം പേരുള്ള കൂട്ടുകുടുംബമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. പിന്നീട് കുടുംബങ്ങൾ പലവഴിക്ക് ഭാഗം പിരിഞ്ഞു. കുറച്ചുനാളുകൾക്കുമുമ്പ് തറവാട് പഴമ നിലനിർത്തിക്കൊണ്ടുതന്നെ ഒന്ന് മുഖം മിനുക്കി. ഇപ്പോൾ ഡോക്ടർ ദമ്പതികളായ ശ്രീകുമാറിന്റെയും നീതയുടെയും മേൽനോട്ടത്തിൽ ഒരു ഹോംസ്റ്റേ കം ആയുർവേദിക് റിസോർട് ആയി പ്രവർത്തിക്കുകയാണ് മനോഹരമായ ഈ തറവാട്.

harivihar-resort

പണ്ട് വടക്കൻ കേരളത്തിൽ കണ്ടുവന്നിരുന്ന പടിഞ്ഞാറ്റി മാതൃകയിലാണ് തറവാട് നിർമിച്ചത്. നാലുവശവും അടച്ചുകെട്ടിയ നടുമുറ്റത്തിനു പകരം ഒരുവശം തുറന്ന നടുമുറ്റമാണ് ഇതിന്റെ ഒരു പ്രത്യേകത. പഴയ സ്ട്രക്ചർ അതേപടി നിലനിർത്തിയുള്ള പുനരുദ്ധാരണമാണ് നടത്തിയത്. ഇന്ന് അഞ്ചു അതിഥികൾക്ക് താമസിച്ചു ചികിത്സയും പ്രകൃതിജീവനവും ആസ്വദിക്കാവുന്ന വിധത്തിൽ മുറികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. യോഗ മുറി, അടുക്കള, ഒത്തുചേരലിനുള്ള ഹാൾ എന്നിവയുമുണ്ട്.

harivihar-resort-art

മാറ്റങ്ങൾ 

കുമ്മായം പൊട്ടിയടർന്ന ചുവരുകൾ ബലപ്പെടുത്തി. ദ്രവിച്ച കഴുക്കോലുകൾ മാറ്റി ജിഐ പൈപ്പ് കൊണ്ട് ട്രസ് ചെയ്തു മേൽക്കൂര ദൃഢമാക്കി. 

harivihar-ayurvedic-resort-dine

പഴയ ഓടുകൾ പോളിഷ് ചെയ്ത് വിരിച്ചു. 

മുറികൾക്ക് അറ്റാച്ഡ് ബാത്റൂമുകൾ കൂട്ടിച്ചേർത്തു. 

പഴയ ഇലക്ട്രിക്കൽ സാമഗ്രികൾ മാറ്റി. കൺസീൽഡ് വയറിങ് ചെയ്തു. 

പഴയ കാവി വിരിച്ച നിലം തനിമ ചോരാതെ പോളിഷ് ചെയ്തെടുത്തു. ചരിത്രപ്രസിദ്ധമായ ബാസൈൽ മിഷൻ ക്ലേ ഫാക്‌റ്ററിയിൽ നിന്നും വാങ്ങിയ തറയോടുകളും ചില മുറികൾ അലങ്കരിക്കുന്നു.

harivihar-ayurvedic-resort-bed

പഴമ ജീവിതത്തിലും 

harivihar-ayurvedic-resort-sitout

പണ്ടുകാലത്ത് ഹിന്ദു ഗൃഹങ്ങളിൽ ദിനംപ്രതി അനുവർത്തിച്ചു പോന്നിരുന്ന ആചാരങ്ങളും ജീവിതരീതികളും ഇവിടെ പുനർസൃഷ്ടിച്ചിരിക്കുന്നു. രാവിലെ തുളസിത്തറയിൽ തിരി കൊളുത്തി തുടങ്ങുന്ന ദിവസം അവസാനിക്കുന്നത് രാത്രിയിൽ നാടൻ കലാരൂപങ്ങളുടെ പ്രകടനങ്ങൾക്ക് തിരശീല വീഴുമ്പോഴാണ്. മുങ്ങിക്കുളിക്കാൻ വിശാലമായ കുളവും ഇവിടെയുണ്ട്.

harivihar-ayurvedic-resort-court

ആയുർവേദ ചികിത്സാകേന്ദ്രങ്ങൾക്ക്  മികവിന്റെ അടിസ്ഥാനത്തിൽ കേരളസർക്കാർ നൽകുന്ന ഗ്രീൻ ലീഫ് അക്രെഡിറ്റേഷനും ഹരിവിഹാർ റിസോർട്ടിന് ലഭിച്ചിട്ടുണ്ട്.

harivihar-ayurvedic-resort-view

Project Facts

Type- Ayurvedic Resort

Location- Bilathikulam, Calicut

Area- 12000 SFT

Plot- 1 acre

Owners- Dr. Sreekumar, Dr. Neetha, Namitha, Murali

Mob- 9847072203

Architect- Dinesh

Midland Builders

ചിത്രങ്ങൾ- അജീബ് കൊമാച്ചി

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA