ADVERTISEMENT

മൂവാറ്റുപുഴയ്ക്കടുത്ത് ഉറവക്കുഴി എന്ന സ്ഥലത്താണ് മാഹിൻ യൂസഫിന്റേയും കുടുംബത്തിന്റെയും വീട്. റോഡ് നിരപ്പിൽനിന്നും താഴ്ന്നുകിടക്കുന്ന 6 സെന്റ് പ്ലോട്ടാണുള്ളത്. ഇതിന്റെ പരിമിതിക്കുള്ളിൽ, തങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന തുകയ്ക്ക്, സൗകര്യങ്ങളുള്ള ഇരുനില വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്.

30-lakh-home-muvattupuzha1

രൂപഭംഗി കൊണ്ട് ഒരു ദേവാലയത്തെ അനുസ്മരിപ്പിക്കും ഈ വീട്. ഒരു വശത്തു ഡബിൾ ഹൈറ്റിൽ നൽകിയ ചരിഞ്ഞ മേൽക്കൂരയും മറുവശത്തു ഫ്ലാറ്റ് റൂഫും പുറംകാഴ്ചയിൽ വൈവിധ്യം പകരുന്നു. സിറ്റൗട്ടിലെ തൂണുകളിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് കൊണ്ട്  ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

30-lakh-home-muvattupuzha-exterior

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ക്രമീകരിച്ചു കൊണ്ടാണ് സ്ഥലപരിമിതി മറികടന്നത്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അപ്പർ ലിവിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1894 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

30-lakh-home-muvattupuzha-dining

പ്രധാന ഹാളിൽ മിതമായി ജിപ്സം ഫോൾസ് സീലിങ് ചെയ്തു എൽഇഡി ലൈറ്റുകൾ നൽകിയത് അകത്തളത്തിനു മാറ്റുകൂട്ടുന്നു. ടിവി യൂണിറ്റിനെ പ്രധാന ഹാളിലെ പാർടീഷനായും ഉപയോഗിച്ചിരിക്കുന്നു. ഡെഡ് സ്‌പേസ് ഒഴിവാക്കിയാണ് ഗോവണിയുടെ ഡിസൈൻ. ഗോവണിയുടെ താഴെ സ്റ്റോറേജ് സ്‌പേസിനിടം കണ്ടെത്തി. ടീക് വുഡ്, ടഫൻഡ് ഗ്ലാസുമാണ് കൈവരികളിൽ ഉപയോഗിച്ചത്.

30-lakh-home-muvattupuzha-stair

അനാവശ്യ അലങ്കാരങ്ങളൊന്നും മുറികളിൽ കുത്തിനിറച്ചിട്ടില്ല. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ കിടപ്പുമുറികളിൽ നൽകി. മുകൾനിലയിലെ കിടപ്പുമുറിയോട് ചേർന്ന് ബാൽക്കണി ക്രമീകരിച്ചു.

30-lakh-home-muvattupuzha-hall

‘L’ ഷേപ്പിലുളള പാൻട്രി കിച്ചൻ ഒരുക്കി. മറൈൻ പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി.

30-lakh-home-muvattupuzha-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയാണ് ചെലവായത്. ഒന്നരയടി താഴ്ന്നു കിടന്ന പ്ലോട്ട് മണ്ണിട്ട് നികത്തി കരിങ്കല്ലുകൊണ്ട് അടിത്തറ കെട്ടാനാണ്  അധിക തുക ചെലവായത്. അല്ലായിരുന്നെകിൽ ചെലവ് ഇനിയും കുറയ്ക്കാനാകുമായിരുന്നു.

30-lakh-home-muvattupuzha-elevation

 

ചെലവ് കുറച്ച ഘടകങ്ങൾ

നിർമാണ സാമഗ്രികൾ മൊത്തവിതരണക്കാരിൽ നിന്ന് നേരിട്ടുവാങ്ങി. ഇതിലൂടെ നല്ലൊരു തുക ലാഭം കിട്ടി.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. അകത്തെ വാതിലുകൾ റെഡിമെയ്ഡ് ആയി വാങ്ങി.

വാതിലുകൾക്കും ജനലുകൾക്കും പിയു പെയിന്റ് ഫിനിഷ് നൽകി.

plan

കൃത്യമായ മേൽനോട്ടത്തിലൂടെ പത്തുമാസം കൊണ്ട് പണി പൂർത്തിയാക്കി.

Project facts

Location- Oravakuzhi, Muvattupuzha

Plot- 6 cent

Area- 1894 SFT

Owner- Mahin Yusaf

Designer- Binshad Ali

Nature Design

Mob- 9447720684

Completion year- 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT