ADVERTISEMENT

എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് ഷറിൻ പീതാംബരന്റെ പുതിയ വീട്. കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന വിശാലമായ അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായ ആവശ്യം. ഇത് പ്രാവർത്തികമാക്കിക്കൊണ്ടാണ് വീട് ഒരുക്കിയത്. ശില്പി ആർക്കിടെക്ട്സിലെ ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസാണ് വീടിന്റെ രൂപകൽപന നിർവഹിച്ചത്.

Nettoor-house-visible

11 സെന്റിൽ നിറഞ്ഞുനിൽക്കുകയാണ് വീട്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ഹോം തിയറ്റർ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സ്ട്രക്ചറിൽ പോർച്ച് നൽകിയിട്ടില്ല, പകരം ജിഐ മേൽക്കൂരയിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു വശത്തേക്ക് നീട്ടിയെടുക്കുകയായിരുന്നു.   

കാലാവസ്ഥയെ പരിഗണിച്ചുളള ട്രോപ്പിക്കൽ എലവേഷനാണ് നൽകിയത്. തട്ടുകളായി ഒരുക്കിയ ചരിഞ്ഞ മേൽക്കൂരയും ഉയരമുള്ള ഭിത്തികളും ഇതിനുദാഹരണമാണ്. മുൻവശത്തെ ഓപ്പൺ ടെറസിനു മുകളിൽ ചെടികൾ നൽകി പച്ചപ്പിനെ സ്വാഗതം ചെയ്യുന്നു. 

ഇരട്ടി ഉയരം നൽകിയുള്ള മേൽക്കൂര അകത്തളത്തിൽ വിശാലത നിറയ്ക്കുന്നു. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ. ഓരോ ഇടങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കടുംനിറങ്ങൾ നൽകാതെ ലളിതമായി ചിട്ടപ്പെടുത്തിയ അകത്തളങ്ങൾ വീടിനകം എപ്പോഴും പ്രസന്നമാക്കി നിലനിർത്തുന്നു.

കോർട്യാർഡാണ്‌ വീട്ടിലെ ശ്രദ്ധാകേന്ദ്രം. തറനിരപ്പിൽ നിന്നും ഉയർത്തി വുഡൻ ഡെക്ക് നൽകിയാണ് കോർട്യാർഡ് വേർതിരിച്ചത്. സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തളത്തിൽ വിരുന്നെത്തുന്നു. പെബിൾ വിരിച്ച കോർട്യാർഡിനു സമീപം ഇൻഡോർ പ്ലാന്റുകൾ നൽകി.

Nettoor-house-courtyard

ആറു പേർക്കിരിക്കാവുന്ന ഊണുമേശ. വാഷ് ഏരിയ ക്ലാഡിങ് ടൈൽ വിരിച്ചു വേർതിരിച്ചു. കണ്ണാടിയിൽ കൺസീൽഡ് എൽ ഇ ഡി ലൈറ്റുകൾ നൽകിയത് ഭംഗി കൂട്ടുന്നു. ഊണുമുറിയുടെ വശത്ത് ഗ്ലാസ് ജനാലകൾ നൽകി. ഇതിലെ പുറത്തേക്കിറങ്ങിയാൽ പാഷ്യോയിലേക്കെത്താം. ഒരു പഴയ സൈക്കിളിന്റെ ഇൻസ്റ്റലേഷനാണ് ഡെക്ക് സ്‌പേസിനെ ആകർഷകമാക്കുന്നത്.

Nettoor-house-hall

പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ നൽകി. ഉപയുക്തതയ്ക്കു പ്രാധാന്യം നൽകിയാണ് അടുക്കള. സമീപം വർക്കേരിയയുമുണ്ട്.

Nettoor-house-patio

പ്രധാന ബാൽക്കണിയിലും ചെടികൾ ഹരിതാഭ നിറയ്ക്കുന്നു. പിൻവശത്ത് ചെറിയ പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ 11 സെന്റിനെ പരമാവധി ഉപയോഗപ്പെടുത്തി നിലകൊള്ളുന്ന ഈ വീട് ആരെയും ആകർഷിക്കുമെന്നു തീർച്ച.

Nettoor-house-balcony

Project facts

Location- Nettoor, Ernakulam

Area- 3200 SFT

Plot- 11 cents

Owner- Sharin Peethambaran

Architect: Sebastian Jose

Silpi Architects

Ph- 0484 2663448, 2664748

Completion year- 2018

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com