sections
MORE

പച്ചപ്പിനു നടുവിൽ ഒരു കിളിക്കൂട്

koduvalli-house
SHARE

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സുജാസിന്റെ വീട്. തെങ്ങും മറ്റു ഫലവൃക്ഷങ്ങളും നിറയുന്ന പ്ലോട്ടിൽ കാറ്റും വെളിച്ചവും നിറയുന്ന ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. വിശാലമായ 80 സെന്റിന്റെ ആനുകൂല്യം മുതലാക്കി, പരമാവധി മുറ്റം നൽകി, പിന്നിലേക്കിറക്കിയാണ് വീട് പണിതത്. താന്തൂർ സ്റ്റോണും ഓസ്‌ട്രേലിയൻ ഗ്രാസും വിരിച്ചാണ് ലാൻഡ്സ്കേപ് ഒരുക്കിയത്.

koduvalli-house-yard

സമകാലിക ശൈലിയിലാണ് ഡിസൈൻ. ബാൽക്കണിയിൽ ജിഐ പൈപ്പിന് മുകളിൽ ടഫൻഡ് ഗ്ലാസ് നൽകി അടച്ചുറപ്പ് നൽകിയിരിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

koduvalli-house-interior

സ്വീകരണമുറിയിൽ ഒരു ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി നിഷുകളിൽ ക്യൂരിയോസ് നൽകി അലങ്കരിച്ചിരിക്കുന്നു. ഇളം നിറത്തിലുള്ള ഗ്രാനൈറ്റാണ് നിലത്തുവിരിച്ചത്. മഹാഗണിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ വശത്തായി ഊണുമേശ സജ്ജീകരിച്ചു. ജിപ്സം, പ്ലൈവുഡ് ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് ലൈറ്റുകൾ നൽകിയത് അകത്തളം പ്രസന്നമാക്കുന്നു.

koduvalli-house-dine

അഞ്ചു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ വേർതിരിച്ചു. ഹെഡ്ബോർഡിൽ വ്യത്യസ്ത പാനലിങ് നൽകി വേർതിരിവ് നൽകി.

koduvalli-house-hall

മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയിലെ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. 

ക്രോസ് വെന്റിലേഷൻ നൽകിയ അകത്തളങ്ങളിൽ ചൂട് താരതമ്യേന കുറവാണ്. ഇടങ്ങളുടെ തന്മയത്വത്തോടെയുള്ള സജീകരണമാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

koduvalli-house-balcony

Project Facts

Location- Koduvalli, Calicut

Plot- 80 cent 

Area- 3300 SFT

Owner- Sujas

Design and Construction :- Architizer Builders

Malappuram , Calicut 

Mob:- 9995029506

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA