ADVERTISEMENT

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപകല്പനയാണ് കോഴിക്കോട് കാരപ്പറമ്പിലുള്ള ബിജുവിന്റെ പുതിയ വീടിന്റെ സവിശേഷത. വെറും 5.6 സെന്റിൽ എല്ലാ ആധുനിക സുഖസൗകര്യങ്ങളുമുള്ള വീട് ചിട്ടപ്പെടുത്തിയിരിക്കുന്നു. നിയമപ്രകാരമുള്ള അതിരുകൾ മാറ്റിയിട്ടാണ് വീടുപണിതത്. ചെറിയ മുറ്റത്തും രണ്ടു കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. ഉള്ള സ്ഥലത്ത് വെർട്ടിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. 

5-cent-home-karaparambu-land

കടുംവർണങ്ങൾ വാരിവിതറാതെ സിമന്റ് ടെക്സ്ചറാണ് പുറംഭിത്തിയിൽ നൽകിയത്. ഒരുവശത്ത് ബ്രിക്ക് ക്ലാഡിങ്ങും കാഴ്ചയിൽ വേർതിരിവ് പകരുന്നു. വിശാലമായ മുറ്റം ഇല്ലാത്തതിന് മറ്റൊരു പരിഹാരം കണ്ടിട്ടുണ്ട്. ഏറ്റവും മുകൾനിലയിൽ ട്രസ് റൂഫ് ചെയ്ത് സിറ്റിങ് ഏരിയയാക്കി മാറ്റി. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊക്കെ ഒത്തുചേരാനും കുട്ടികൾക്ക് കളിക്കാനുമുള്ള ഇടമായി ഇവിടം മാറി.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ അടങ്ങുന്ന വിശാലമായ ഹാളിലേക്കാണ് പ്രധാനവാതിൽ തുറന്നാൽ പ്രവേശിക്കുക. തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നു. എന്നാൽ ഓരോ ഇടങ്ങൾക്കും പരസ്പരം സ്വകാര്യതയും നൽകിയിട്ടുണ്ട്.

5-cent-home-karaparambu-living

സ്വീകരണമുറിയിൽ വുഡൻ ഫ്ളോറിങ് നൽകി ഹൈലൈറ്റ് ചെയ്തു. ബാക്കിയിടങ്ങളിൽ ഇറ്റാലിയൻ മാർബിൾ വിരിച്ചു. നിലമ്പൂർ തേക്കിലാണ് ഗോവണിയും കൈവരികളും നിർമിച്ചത്.  ഗോവണി കയറി എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്.  ഇവിടെ ഒരു ഹോം തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

5-cent-home-karaparambu-dine

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ വേർതിരിച്ചിട്ടുണ്ട്. 

5-cent-home-karaparambu-bed

എല്ലാ സൗകര്യങ്ങളുമുള്ള മോഡുലാർ കിച്ചനൊപ്പം വർക്കിങ് കിച്ചനും വർക്കേരിയയും വീടിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു.

5-cent-home-karaparambu-kitchen

ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയോഗക്ഷമമാക്കിയതാണ് ഈ വീടിന്റെ വിജയം. കുറഞ്ഞ സ്ഥലത്ത് വിശാലമായ സൗകര്യങ്ങൾ വ്യാമോഹമല്ല എന്ന് ഈ വീട് തെളിയിക്കുന്നു.

plan-2

ചിത്രങ്ങൾ- അജീബ് കൊമാച്ചി

plan-1

Project Facts

Location- Karaparambu, Calicut

Area- 3200 SFT

Plot- 5.6 cent

Owner- Biju

Designer- Muneer

Nufail-Muneer Associates

Mob- 9847249528

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com