ADVERTISEMENT

വായനക്കാർ അയച്ചു തരുന്ന വീടുകളിൽ നിന്നും ഇക്കുറി പ്രസിദ്ധീകരിക്കുന്നത് കൊല്ലം ജില്ലയിലെ പത്തനാപുരത്തുള്ള പ്രവാസിയായ ജെയ്‌സൺ ഈപ്പന്റെ പുതിയ വീടാണ്. എല്ലാ പ്രവാസികളെയും പോലെ ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം ഗൃഹപാഠം ചെയ്താണ് വീട് രൂപകൽപന ചെയ്തത് എന്ന് ജെയ്‌സൺ പറയുന്നു. സമകാലിക ട്രോപ്പിക്കൽ ശൈലിയിലാണ് പുറംകാഴ്ച. വെള്ള നിറമാണ് പുറംഭിത്തിയിൽ അടിച്ചത്. സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. ഓപ്പൺ ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഒരുക്കിയത്.

nri-home-kollam-living

 

nri-home-kollam-dine

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ സ്ഥലഉപയുക്തതയും മികച്ച വെന്റിലേഷനും നൽകുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. റോളർ ബ്ലൈൻഡുകൾ ജനാലകൾക്ക് ഭംഗി പകരുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപത്തെ ഭിത്തിയിൽ വോൾപേപ്പർ ഒട്ടിച്ച് വേർതിരിച്ചിട്ടുണ്ട്. ഫോൾസ് സീലിങ്ങിനുള്ളിൽ എൽ ഇ ഡി ലൈറ്റുകൾ നൽകിയത് ഈ മുറി പ്രകാശമയമാക്കുന്നു.

nri-home-kollam-bed

 

nri-home-kollam-kitchen

അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ കിടപ്പുമുറികളിൽ നൽകി. കിഡ്സ് റൂം കുട്ടികളുടെ അഭിരുചിക്കിണങ്ങുംവിധം വോൾ പേപ്പറുകൾ ഒട്ടിച്ച് അലങ്കരിച്ചു.

 

യെലോ, ഗ്രേ തീമിലാണ് അടുക്കള. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും ക്രമീകരിച്ചു.

 

വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് ചുറ്റുമതിൽ പണിതത്. 

 

 

Project facts

Location - Pathanapuram, Kollam

Area - 2600 SFT 

Owner - Jaison Eppen 

Builder - Shajahan, Whiteline Builders 

Mob- +91 98476 43433

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com