ADVERTISEMENT

സ്ഥലപരിമിതി ആഗ്രഹങ്ങൾക്ക് തടസമല്ല എന്ന് തെളിയിക്കുന്ന വിധത്തിലാണ് ചാവക്കാട് ചേറ്റുവയിലുള്ള ജിജീഷിന്റെ വീട്. ഏകദേശം എട്ടു സെന്റിൽ 2942 ചതുരശ്രഅടിയിൽ രണ്ടു നിലകളിലായി പൂർത്തീകരിച്ചിട്ടുള്ള  ഈ വീട്ടിൽ വിശാലമായ നാലു കിടപ്പുമുറികൾ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, തീൻമേശ, അടുക്കള, മുകളിലത്തെ ലിവിങ്, പൂജ റൂം, ഹോം തിയേറ്റർ, സൂര്യപ്രകാശം താഴെ കിട്ടുന്ന വിധത്തിലുള്ള കോർട്യാർഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

chettuva-house-view

 

chettuva-house-living

സമകാലീന കുടുംബ ശൈലിയെ ആസ്പദമാക്കി ആണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ചരിഞ്ഞ മേൽക്കൂരയ്‌ക്കൊപ്പം  കർവ് മാതൃക കൂടി ചേർത്താണ് റൂഫിന്റെ ഡിസൈൻ. മഴക്കാലത്തു വെള്ളം കെട്ടി നിന്ന് ലീക് ചെയ്യാനുള്ള സാധ്യത തീരെ കുറവാണ് എന്നതാണ് ഈ റൂഫിന്റെ മറ്റൊരു സവിശേഷത.വീട്ടുകാരുടെ ഇഷ്ടത്തിന് മുൻ‌തൂക്കം നൽകി വളരെ മിതമായ രീതിയിലാണ് ഇന്റീരിയർ ഫർണിഷിങ് കൊടുത്തിരിക്കുന്നത്. 

chettuva-house-court

 

chettuva-house-wasdh

അകത്തളങ്ങളിലേക്ക്  ധാരാളം വെളിച്ചം ലഭിക്കുന്ന രീതിയിലാണ് വാതിലുകളും ജനാലകളും സജ്ജമാക്കിയിരിക്കുന്നത്.. സ്വീകരണമുറിയിലെ ഭിത്തിയിൽ പാനലിംഗിനോടൊപ്പം ചെയ്ത നിഷ് വർക്ക്  ആകർഷണീയത വർധിപ്പിക്കുന്നു. ഡ്രോയിങ് റൂമിൽ നിന്നും നോക്കുമ്പോൾ  ലിവിങ് റൂമിലുള്ള കോർട്യാർഡ് കാണുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.

നാലു കിടപ്പുമുറികൾ എല്ലാം തന്നെ ഡ്രസ്സ് , ബാത്റൂം എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

 

ഹോം തിയറ്റർ മുകളിലത്തെ നിലയിലാണ്. ഭിത്തികളിൽ വാൾ പേപ്പർ ഡിസൈനും , ജിപ്സം സീലിംഗ് നൽകി പ്രൗഢ ഗംഭീരമാക്കിയിരിക്കുന്നു. ആധുനിക രീതിയിലുള്ള അടുക്കളയിൽ മറൈൻ പ്ലൈവുഡിൽ ലാമിനേറ്റ് ഷീറ്റ് ഒട്ടിച്ചാണ് കബോർഡ് സെറ്റ് ആക്കിയത്. ഇലക്ട്രിക്ക് ഗ്രീൻ, ആഷ് കളർ മിശ്രണം ആണ് കബോർഡിൽ ഉപയോഗിച്ചിരിക്കുന്നത്.

 

Project Facts

Location- Chettuva, Thrissur

Area- 2942 SFT

Plot- 8 cent

Owner- Jijeesh

Design- A CUBE creators

Kodungallur, Thrissur 

Ph :- 0480 2809939. +91 82 89 963973

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com