ADVERTISEMENT

ആർഭാടങ്ങളെല്ലാം ഒഴിവാക്കാം, എന്നാൽ സൗകര്യങ്ങൾക്ക് ഒരു കുറവും വരാൻ പാടില്ല എന്നതായിരുന്നു വീട് പണിയുമ്പോൾ ഗൃഹനാഥനായ ബാബു, ഡിസൈനർ മുഹമ്മദ് മുനീറിന് മുന്നിൽവച്ച പ്രധാന നിബന്ധന. വീട് പുറമേ നിന്ന് നോക്കുമ്പോൾ വലുപ്പം തോന്നരുത് എന്നാൽ അകത്ത് നല്ല വിശാലമായിരിക്കണം എന്നതായിരുന്നു വീട്ടുകാരുടെ മറ്റൊരാവശ്യം. ചുറ്റും നിറയെ ഹരിതാഭയാണ്. റെക്ടാങ്ഗുലർ പ്ലോട്ടായിരുന്നു. വീടിന് മുൻവശം നല്ല സ്പേഷ്യസ് ആയിരിക്കണം എന്ന ആവശ്യം മുൻനിർത്തിയാണ് വീട് പണിതത്.സെമി കന്റംപ്രറി ശൈലിയിലാണ് എലിവേഷൻ. വൈറ്റ് ഗ്രേ നിറങ്ങളുടെ സംയോജനം പുറത്തെ പച്ചപ്പിനോട് ലയിച്ചു ചേരുന്നുണ്ട്.

പ്രധാന വാതിൽ തുറന്ന് നേരെ ചെല്ലുന്നത് ഫോയറിലേ ക്കാണ്. ഫോയറിന്റെ ഇടതു വശത്തായി ലിവിങ് റൂം. 8 പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് ലിവിങ്ങിന്റെ ക്രമീകരണം. വുഡൻ ഫ്ലോറിങ്ങും തടിയുടെ പാനലിങ്ങുമാണ് ലിവിങ്ങിന്റെ ചന്തം. ലിവിങ്ങിനോട് ചേർന്ന് കോർട്ട്‍യാർഡും നൽകി. സൂര്യപ്രകാശത്തെ നേരിട്ടെത്തിക്കുന്നതിനായി പർഗോളയും കൊടുത്തു. വുഡും ടഫന്റ് ഗ്ലാസുമാണ് പർഗോളയ്ക്ക്.

functional-home-perinthalmanna

വലിയൊരു ഹാൾ ഇവിടെയുണ്ട്. ഹാളിന് ഇടതുവശത്തായി ഫാമിലി ലിവിങ്ങാണ്. ലിവിങ്ങിന് പിറകിലായിട്ടാണ് മുകളി ലേക്കുള്ള സ്റ്റെയർ കേസ്. സ്റ്റെപ്പിനും വുഡും, ഹാൻഡ് റെയ്‍‍ലിന് വുഡും ഗ്ലാസും കൊടുത്തു. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ കാഴ്ചഭംഗി ആസ്വദിക്കാൻ ഉതകും വിധം ഡോർ കം വിൻഡോസ് നൽകി.

functional-home-perinthalmanna-living

ഫാമിലി ലിവിങ്ങിനോട് ചേർന്നുതന്നെയാണ് ഡിസൈനിങ് ഏരിയ. ഫ്ലോറിങ്ങിലെ വ്യത്യാസം മാത്രമാണ് ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഉള്ളത്. ‍‍ഡബിൾ ഹൈറ്റ് സ്പേസിലാണ് ഫാമിലി ലിവിങ്.

functional-home-perinthalmanna-stair

മുകളിലും താഴെയുമായി 5 കിടപ്പ് മുറികളാണ് ഉള്ളത്. മുകളിലും അപ്പർ ലിവിങ്ങ് ഒരുക്കി. ഇവിടെ സീലിങ്ങിൽ നൽകിയിരിക്കുന്ന വുഡൻ സ്ട്രിപ്പുകൾ തടിയുടെ പാനലിങ് വർക്കുകളോട് ചേർന്നു പോകുന്നു.

functional-home-perinthalmanna-dine

സീലിങ്ങിലും, ഹെഡ്റെസ്റ്റിലും നൽകിയിട്ടുള്ള ഡിസൈൻ പാറ്റേണുകളാണ് കിടപ്പുമുറികളുടെ പ്രത്യേകത. ഹൈ എന്റ് ബാത്റൂമുകളോട് കൂടിയാണ് കിടപ്പുമുറികളിലെല്ലാം. ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ആകമാനം നൽകിയിട്ടുള്ളത്.

functional-home-perinthalmanna-bed

വെൺമയുടെ ചാരുതയാണ് അടുക്കളയ്ക്ക്. കൊറിയൻ ടോപ്പാണ് കൗണ്ടറിന്. ഷട്ടറുകളെല്ലാം ഗ്ലാസാണ്. ബാക്സ്പ്ലാഷിനു ഗ്ലാസ് വിത്ത് ലാമിനേഷൻ ഉപയോഗിച്ചു. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനും അടുക്കളയിൽ സ്ഥാനം നൽകി.

ലക്ഷ്വറി ഇന്റീരിയറാണ് അകത്തളത്തിന്റെ മാസ്മരിക ഭംഗി ഇടുന്നത്. ഏറ്റവും പുതുപുത്തൻ മെറ്റീരിയലുകളും ഉപയുക്തമായ ഡിസൈൻ രീതികളും നയങ്ങളും കൂട്ടിച്ചേർത്താണ് 4100 സ്ക്വയർ ഫീറ്റുള്ള ഈ വീടിനെ മനോഹരമാക്കിയിരിക്കുന്നത്.

functional-home-perinthalmanna-kitchen

Project Facts

ground-floor
first-floor

സ്ഥലം : പെരിന്തൽമണ്ണ

പ്ലോട്ട് : 30 സെന്റ്

വിസ്തീര്‍ണ്ണം : 4100 sqft

ഉടമസ്ഥൻ : ബാബു

ഡിസൈനർ- മുഹമ്മദ് മുനീർ

നുഫൈൽ- മുനീർ അസോഷ്യേറ്റ്സ്

പണി പൂർത്തീകരിച്ച വർഷം : 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com