sections
MORE

സത്യമാണ്, 5 സെന്റിലാണ് ഈ വീട്! സൗഹൃദമാണ് ഇതിന്റെ രഹസ്യം

friendship-house-in-5-cent
SHARE

തൃശൂർ ചെറുതുരുത്തിയിൽ പണിത സ്വന്തം വീടിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് സിവിൽ എൻജിനീയറായ നൗഷാദ്.

thrissur-house-elevation-landscape

സൗഹൃദമാണ് ഇൗ വീടിന്റെ അടിത്തറ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കാരണം വർഷങ്ങൾ നീണ്ട ദൃഢബന്ധത്തിന്റെ സാക്ഷാത്കാരമാണ് ചെറുതുരുത്തിയിലുള്ള ഇൗ വീട്. ഗൃഹനാഥൻ പ്ലാൻ വരച്ച്, സുഹൃത്ത് ഇന്റീരിയർ ഡിസൈൻ നിർവഹിച്ച ക്രെഡിറ്റാണ് ഇൗ വീട് സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുള്ള ലാന്റ്സ്കേപ്പുമായി സദാ സംവദിക്കുന്ന രീതിയിൽ യുവത്വത്തിന്റെ പ്രസരിപ്പാർന്ന രീതിയിലാണ് ഇൗ വീടൊരുക്കിയിരിക്കുന്നത്. സിവിൽ എൽജിനീയറായ ഗൃഹനാഥൻ വരച്ച പ്ലാൻ പ്രകാരമാണ് നിർമ്മാണ പ്രക്രിയ പുരോഗമിച്ചത്. സുഹൃത്തും ഇന്റീരിയർ ഡിസൈനറുമായ ബി. പി. സലീമാണ് വീടിന്റെ ഡിസൈനിങ്ങിന് നേതൃത്വം നൽകിയത്. 

അകവും പുറവും തികച്ചും സമകാലിക നയത്തിലാണ് ഒരുക്കിയത്. പരിപാലനം  എളുപ്പമാകുന്ന, ഉൗർജ്ജസ്വലമായ അന്തരീക്ഷമൊരുക്കുന്ന വീടാവണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഗൃഹനാഥന് വീടിനെക്കുറിച്ചും ഡിസൈനിങ്ങിനെ കുറിച്ചും വ്യക്തമായ ധാരണയുള്ളതിനാൽ നിർമ്മാണം ദ്രുതഗതിയിൽ നടന്നു. 

നേർരേഖകളുടെ സമ്മേളനം

നേർരേഖകളുടെ സമന്വയത്തിലൂടെയാണ് എലിവേഷന്റെ ഡിസൈൻ രൂപപ്പെടുത്തിയിട്ടുള്ളത്. ഡാർക്ക് ഗ്രേ, വുഡൻ ബ്രൗൺ എന്നീ നിറങ്ങളാണ് എലിവേഷനിൽ പ്രധാനമായും ഉള്ളത്. ക്ലാഡിങ്ങിന്റേയും ഗ്രൂവ് ഡിസൈനിന്റേയും തുറന്നതും വിശാലവുമായ അകത്തളങ്ങളിൽ മിതത്വമാർന്ന ഡിസൈൻ നയങ്ങൾക്കാണ് മുൻഗണന. ഫർണീച്ചറിലും ഫർണീഷിങ്ങിലും ഇളം നിറങ്ങളും ആവശ്യാനുസരണം സ്വകാര്യത തീർക്കുവാൻ കഴിയുംവിധം ഗ്ലാസ് ഡോറുകളുമാണ് അകത്തളങ്ങളിൽ. 

thrissur-house-stair

ലിവിങ്, ഡൈനിങ്, കിടപ്പുമുറികൾ, മുകളിലേക്കുള്ള സ്റ്റെയർകേസ് എന്നിവയെല്ലാം പ്രകൃതിദത്ത വെളിച്ചം കടന്നുവരുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇൗ തുറന്ന നയം അകത്തളങ്ങൾക്ക് വിശാലതയും ആകർഷണീയതയും സമ്മാനിക്കുന്നു. അകത്തളങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ലിവിങ് ഏരിയ. താഴ്ന്ന ലെവലിൽ ജനാലകൾ നൽകി വെളിച്ചം കടന്നുവരാൻ സഹായിക്കുന്നു. ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഇവിടുത്തെ മുൻഭാഗത്ത് ജിഎെ പൈപ്പ് കൊണ്ട് ഹൊറിസോണ്ടൽ ലൈൻസ് തീർത്തിരിക്കുന്നു. 

കോമൺ ഏരിയയിൽ നിന്ന് തന്നെയാണ് സ്റ്റെയർകേസ് ആരംഭിക്കുന്നത്. വീടിന്റെ മൊത്തത്തിലുള്ള കാഴ്ചകൾ കണ്ടാസ്വദിച്ച് മുകളിലേക്കുള്ള സ്റ്റെപ്സുകൾ കയറാം. ഫസ്റ്റ് ലാൻഡിങ്ങിൽ ഹോം തിയറ്റർ, മജ്‌ലിസ് എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വുഡ് കൊണ്ട് നിർമ്മിച്ച സ്റ്റെയർകേസിന്റെ സമീപത്തെ ചുമരുകൾ ഒാറഞ്ച് നിറത്തിലാണുള്ളത്. കൂടാതെ റൂഫിൽ നിന്ന് ഉൗർന്ന് വീഴുന്ന പോലെയൊരുക്കിയ ഷാൻലിയർ അകത്തളങ്ങളെ മൊത്തം പ്രകാശമാനമാക്കുന്നു. 

thrissur-house-bed

രണ്ട് കിടപ്പുമുറികളാണ് നിലവിൽ ഇൗ വീട്ടിലുള്ളത്. ആവശ്യാനുസരണം കൂട്ടിച്ചേർക്കാവുന്ന വിധത്തിലാണ് പ്ലാൻ ക്രമീകരിച്ചത്. ഫർണിഷിങ്, ഫർണീച്ചർ ഇനങ്ങൾ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഒരുക്കങ്ങളാണ് കിടപ്പുമുറികളിൽ. മറൈൻ പ്ലൈവുഡും ലാമിനേറ്റഡ് മൈക്കയും കൊണ്ടാണ് വാഡ്രോബുകളും കട്ടിലും തീർത്തത്. 

thrissur-house-kitchen

എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉൾക്കൊള്ളുന്നതാണ് ഇവിടുത്തെ കിച്ചൻ. വർക്കിങ്ങ് കിച്ചൻ, സ്റ്റോറേജ് ഒക്കെ ചേർന്ന് അല്പം സ്വകാര്യതയോടെയാണ് കിച്ചൻ സജ്ജീകരിച്ചത്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറോട് കൂടിയ പാൻട്രി ഏരിയ ഡൈനിങ്ങിലേക്ക് തുറക്കും വിധം ഒാപ്പൺ നയത്തിലാണുള്ളത്. 

thrissur-house-elevation

ഫർണീച്ചറിനും സീലിങ്ങിനും ലൈറ്റിങ്ങിനും ഒരുപോലെ പ്രാധാന്യം നൽകിയ ഉൾവശങ്ങളിൽ ഗ്രേ, വുഡൻ, വൈറ്റ് എന്നീ നിറങ്ങൾ എടുപ്പ് നൽകുന്നു. ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് പാകിയത്. ന്യൂട്രൽ നിറങ്ങൾ, മിതമായ ഒരുക്കങ്ങൾ, ആവശ്യത്തിന് മാത്രം ക്യൂരിയോസുകൾ എന്നിവയൊക്കെ പുതുതലമുറ ഇഷ്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ചു. കൂടാതെ സ്വാഭാവിക വെളിച്ചം കടന്നുവരത്തക്ക രീതിയിലുള്ള സജ്ജീകരണവും പുറമേയുള്ള പച്ചപ്പുമായി ഇടപെഴകാനുള്ള അവസരം തരുന്ന അകത്തളവും എല്ലാം തന്നെ ഗൃഹനാഥനും ഡിസൈനറും എന്നതിലുപരി രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ അടയാളങ്ങളായി മാറുന്നു.

ഫോട്ടോ: ബീപി ഡിസൈൻസ് 

Project Facts

Location: Cheruthuruthy, Thrissur

Plot: 5 Cents

Area: 1600 Sqft.

Owner:  Noushad

Designer: B. P. Saleem

Bee Pees Designs

Cheruthuruthy

ph: 9847155166, 8086667667

Cost: 40 Lakhs

Completed in: 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA