ADVERTISEMENT

ഒത്തുചേരലിന്റെ ഊഷ്മളതയും പരിപാലനവും കണക്കിലെടുത്ത് ഒരുനില മതി. ഇതായിരുന്നു കൊല്ലം അഞ്ചൽ സ്വദേശി സിജു ചാക്കോയുടെ ഭവനസ്വപ്നം. ഇതിനനുസൃതമായി ഡിസൈനർ അനുരൂപ് പോളേക്കാരൻ (AR Design)ആണ് ഈ വീട് രൂപകൽപന ചെയ്തത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ നാലു കിടപ്പുമുറികൾ, പ്രയർ സ്‌പേസ്, കോർട്യാർഡ് എന്നിവയാണ് 2980 ചതുരശ്രയടിയിൽ ഒരുക്കിയത്. പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കും വിധം മേൽക്കൂര ചരിച്ചു വാർത്ത് ഓടുവിരിച്ചു. 

 

aleppey-residence-living

നീളൻ പൂമുഖം കടന്നു പ്രവേശിക്കുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് നടുമുറ്റത്തിലേക്കാണ്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങൾ അകത്തളങ്ങൾക്ക് വിശാലത പകരുന്നു. ഒപ്പം ഒത്തുചേരലുകൾ കൂടുതൽ ഹൃദ്യമാക്കുന്നു. ഫോർമൽ ലിവിങ്ങിൽ ഭിത്തി വേർതിരിച്ചു ടിവി യൂണിറ്റ് നൽകി. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് പാനലിങ്. ഫർണിച്ചറുകൾ പുറത്തുനിന്നും വാങ്ങിയതും കസ്റ്റമൈസ് ചെയ്തതുമുണ്ട്. 

aleppey-residence-dine

 

aleppey-residence-night

വീടിന്റെ ഹൃദയം ക്ളോസ്ഡ് ശൈലിയിൽ ഒരുക്കിയ നടുമുറ്റമാണ്. ഇതിന്റെ വശങ്ങളിലായി വിവിധ ഇടങ്ങൾ വിന്യസിച്ചു. കോർട്യാർഡിന്റെ തൂണുകളിൽ കൊത്തുപണി നൽകി അലങ്കരിച്ചു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്രോക്കറി ഷെൽഫ് നൽകി. 

 

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. ഉപയോഗക്ഷമതയ്ക്ക് മുൻ‌തൂക്കം നൽകിയാണ് മോഡുലാർ ശൈലിയിൽ ഒരുക്കിയ അടുക്കള. സമീപം വർക്കേരിയയുമുണ്ട്. സന്ധ്യ മയങ്ങി ഹൈലൈറ്റർ വിളക്കുകൾ തെളിയുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

 

Project Facts

Location- Anchal, Kollam

Owner- Siju Chacko

Area - 2980 SFT

Designer- Anuroop Polleykkaran

AR Design Aleppey

9400606060

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com