ADVERTISEMENT

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് പ്രവാസിയായ എൻജിനീയർ റിയാസ് പുതിയ വീട് പണിതത്. വിശാലമായ 70 സെന്റിൽ പരമ്പരാഗത, മോഡേൺ ശൈലികൾ ഇടകലർത്തി, വിശാലതയും സൗകര്യങ്ങളും നിറയുന്ന വീട് എന്ന ആവശ്യം മുഴുവനായും നിവർത്തിച്ചിട്ടുണ്ട്.  പ്രധാന കവാടം മുതൽ കാഴ്ചകൾ തുടങ്ങുന്നു. പടിപ്പുര മാതൃകയിൽ ഒരുക്കിയ ഗേറ്റാണ് അകത്തേക്ക് സ്വാഗതം ചെയ്യുന്നത്. ജിഐ ട്രസ് ചെയ്ത് ഇന്തോനേഷ്യയിൽ നിന്നുള്ള റൂഫിങ് ടൈലാണ് വിരിച്ചിരിക്കുന്നത്. വീടിന്റെ മേൽക്കൂരയിൽ വിരിച്ചതും ഇതുതന്നെ. മെറ്റൽ, വുഡ് ഫിനിഷിലാണ് ഗേറ്റ്.

luxury-house-kuttiadi-gate

സ്വകാര്യത ലഭിക്കുംവിധം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ പാകത്തിൽ നാച്ചുറൽ സ്റ്റോണും ബേബി മെറ്റലും ഇടകലർത്തിയുള്ള ലാൻഡ്സ്കേപ്പിങ്ങാണ് ഇവിടെ. മെക്സിക്കൻ ഗ്രാസും ചെടികളും വീടിന്റെ പുറംകാഴ്ചയ്ക്ക് മോടി കൂട്ടുന്ന ഘടകങ്ങളാണ്. ഫ്ലാറ്റ് റൂഫ് അധികം വേണ്ട എന്ന വീട്ടുകാരുടെ താൽപര്യപ്രകാരം തട്ടുകളായി ചരിച്ചു വാർത്ത മേൽക്കൂരയാണ് എലവേഷന്റെ സവിശേഷത. 

luxury-house-kuttiadi-landscape

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, പൂൾ, ഓഫിസ് റൂം എന്നിവയാണ് 7000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.

luxury-house-kuttiadi-formal-sitout

കൂടുതൽ അതിഥികൾ എത്തിയാൽ വിശാലമാക്കാൻ പാകത്തിലാണ് ഫോർമൽ ലിവിങ്ങിന്റെ ക്രമീകരണം. തൊട്ടടുത്തുള്ള വരാന്തയിലേക്കുള്ള വാതിൽ തുറന്നിട്ടാൽ ഒറ്റ ഏരിയയാക്കി മാറ്റാം. ഇരട്ടി ഉയരത്തിലാണ് ഫാമിലി ലിവിങ്ങിന്റെ മേൽക്കൂര.ഇതും അകത്തളത്തിൽ വിശാലത നിറയ്ക്കുന്നു.

luxury-house-kuttiadi-hall

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വലിയ ഒരു ഹാളിലേക്ക് പ്രവേശിച്ച പ്രതീതി നൽകുന്നു. ഊണുമുറിയിൽ നിന്നും ഒരു പാഷ്യോ വഴി പൂൾ ഏരിയയിലേക്ക് പ്രവേശിക്കാം.

luxury-house-kuttiadi-dine

തേക്കിൻ തടിയിലാണ് അകത്തളങ്ങൾ മിക്കവയും ഫർണിഷിങ് ചെയ്തിരിക്കുന്നത്. പാർടീഷൻ, ഫോൾസ് സീലിങ്, ഗോവണിയുടെ കൈവരികൾ എന്നിവയിലെല്ലാം ടീക്, വെനീർ കോമ്പിനേഷന്റെ പ്രൗഢി കാണാം. ഫ്ലോറിങ്ങിനോട് യോജിക്കുന്ന വിധം വാം ടോൺ ലൈറ്റുകൾ നൽകിയത് അകത്തളം പ്രസന്നമാക്കി നിലനിർത്തുന്നു. ലൈറ്റുകൾ മിക്കവയും വിദേശത്തു നിന്നും പ്രത്യേകം പറഞ്ഞു  വാങ്ങിച്ചതാണ്.

luxury-house-kuttiadi-stair

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ കിടപ്പുമുറിയുടെയും ഹെഡ്ബോർഡിൽ വ്യത്യസ്ത വോൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

luxury-house-kuttiadi-bed

ഇൻബിൽറ്റ് ഫ്രിഡ്ജ്, അവ്ൻ, കബോർഡ് സൗകര്യങ്ങളുള്ള ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ  മിനുക്കിയത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഇതിന്റെ തുടർച്ചയായി വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്. 

luxury-house-kuttiadi-kitchen

ചുരുക്കത്തിൽ പച്ചപ്പും പ്രകൃതിയും ആധുനിക സൗകര്യങ്ങളും ഭംഗിയായി ചിട്ടപ്പെടുത്തിയതാണ് ഈ വീട് ഇത്രയും മനോഹരമായ ഒരു അനുഭവമാക്കി മാറ്റുന്നത്.

Project Facts

Location- Kuttiady, Calicut

Area- 7000 SFT

Plot- 70 cent

Owner- Riyas

Designer: Rafeeq 

Nimfra Architects

Mob- 9846576000

ചിത്രങ്ങൾ- അജീബ് കൊമാച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com