ADVERTISEMENT

ദുബായില്‍ താമസിക്കുന്ന ശ്രീകുമാറും കുടുംബവും വർഷത്തിൽ ഒരിക്കൽ ആണ് നാട്ടിലേക്ക് വരുന്നത്. പണി ഏതാണ്ട് അവസാനഘട്ടം എത്തിയപ്പോഴാണ് വീട്ടുടമസ്ഥൻ വീട് കാണുന്നത്. ആശയവിനിമയമെല്ലാം വാട്സാപ് വഴി ആയിരുന്നു. ശ്രീകുമാറിന്റെ അച്ഛനാണ് സൈറ്റിൽ വന്നിരുന്നതെന്ന് വീടിന്റെ ശിൽപി കൂടിയായ ലിൻസൺ ജോളി പറയുന്നു.

ആർഭാടത്തിനു വേണ്ടിയുള്ള അലങ്കാര പണികളൊന്നും തന്നെ വേണ്ട എന്ന നിലപാടായിരുന്നു വീട്ടുടമസ്ഥന്. അതു കൊണ്ടുതന്നെ വളരെ ലളിതമായ ഡിസൈൻ നയങ്ങളാണ് എക്സ്റ്റീരിയറിൽ നൽകിയത്. പുറമെ നോക്കുമ്പോൾ ബാൽക്കണിയിൽ ഗ്ലാസ് റൂഫിങ്ങും സിഎൻ സി വർക്കും നൽകിയിട്ടുള്ള ഒരു സ്പേസ് കാണാം. ഇവിടമാണ് ഈ വീടിന്റെ ഹൈലൈറ്റ് ഏരിയ. ഇവിടെ നിന്നും കാഴ്ച ചെന്നെത്തുന്നത് മനോഹരമായ പാടവരമ്പത്തേക്കാണ്. ഈ ഭാഗത്ത് റൂഫിൽ ജിഐ പൈപ്പിൽ ടഫന്റ് ഗ്ലാസാണ് ഇട്ടിരിക്കുന്നത്. കിട്ടുന്ന സമയങ്ങളിലൊക്കെ ഇവിടെ ചിലവഴിക്കാനാണ് വീട്ടുകാർക്ക് ഇഷ്ടം. 

perumbavur-house-exterior

ഇന്റീരിയറിലേക്ക് കടന്നാൽ സിറ്റൗട്ട് കയറി നേരെ ചെല്ലുന്നത് ഫോയർ സ്പേസിലേക്കാണ്. ഇടതുവശത്തായി ലിവിങ് ഏരിയ. 6 പേർക്ക് ഇരിക്കാവുന്ന വിധമാണ് സിറ്റിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ നിറങ്ങളുടെ സാന്നിധ്യം കൊണ്ടു വരാനായി നൽകിയ സോഫയും, വാൾപേപ്പറും, പെയിന്റിങ്ങും എല്ലാം പരസ്പരം ചേർന്നു പോകുന്നുണ്ട്.

perumbavur-house-living

ലളിതമായ ഒരുക്കങ്ങളാണ് അകത്തളങ്ങളിലും സ്വീകരിച്ചിട്ടുള്ളത്. കിച്ചനിൽ നിന്നും ഡൈനിങ്ങിലേക്ക് ആഹാരം വിളമ്പുന്നതിനായി ചെറിയൊരു കൗണ്ടർ നൽകിയിട്ടുണ്ട്. ഡൈനിങ് സ്പേസിനും ഉപയുക്തമായ ഡിസൈൻ രീതികൾ മാത്രമാണ് നൽകിയത്. 

perumbavur-house-dine

സ്റ്റെയർകേസിന് താഴെയായി വാഷ്കൗണ്ടറും കൊടുത്തു. മുകൾ നിലയിൽ ഫാമിലി ലിവിങ് സ്പേസും രണ്ട് കിടപ്പുമുറികളും ഉണ്ട്. ആകെ 4 കിടപ്പുമുറികളാണ് ഉള്ളത്. പുറത്തെ ബാൽക്കണിയിലേക്കുള്ള വാതിലും ഇവിടെ നിന്നുതന്നെയാണ്. 

perumbavur-house-curio

ക്ലീൻ ഫീൽ തോന്നും വിധമാണ് കിടപ്പുമുറികൾ ഒരുക്കിയിട്ടുള്ളത്. ഹെഡ്റെസ്റ്റ് ഹൈലൈറ്റ് ചെയ്തിരിക്കുന്നതാണ് കിടപ്പുമുറികളുടെ പ്രത്യേകത. വാഡ്രോബ് യൂണിറ്റുകളും മറ്റെല്ലാ സജ്ജീകരണങ്ങളും എല്ലാ മുറികളിലും നൽകിയിട്ടുണ്ട്. ആർഭാടത്തിനു വേണ്ടിയുള്ള അലങ്കാരപണികളെല്ലാം പാടേ ഒഴിവാക്കിയാണ് ഒരുക്കങ്ങൾ. 

perumbavur-house-bed

ചുറ്റിലും പാടമുള്ളതിനാൽ വെള്ളം കയറാനുള്ള സാധ്യത ഉണ്ട്.  എന്നിട്ടും കഴിഞ്ഞ പ്രളയത്തിലും ഇത്തവണയും വെള്ളം കയറിയില്ല എന്നതും ശ്രദ്ധേയമാണ്. പ്രദേശത്തെ മറ്റു ഏരിയകളിൽ നിന്നും അല്പം ഉയർന്നു നിൽക്കുന്ന സ്ഥലമായതിനാലാവാം താഴത്തെ റോഡ് വരെ മാത്രമേ വെള്ളം കയറിയുള്ളൂ. 

perumbavur-house-terrace

 

gf
ff

Project facts

Location- Perumbavoor

Plot- 6 cent

Area-2360 SFT

Owner- Sreekumar

Designer- Linson Jolly

DelArch Architects & Interiors, Aluva 

ph: 9072848244

Completion year- 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com