sections
MORE

ഒരുനിലയിൽ ഒറ്റക്കെട്ടായി...ഹൃദ്യമാണ് ഈ പ്രവാസിവീട്

single-storeyed-house-Kunnamangalam
SHARE

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് പ്രവാസിയായ സജി എബ്രഹാമിന്റെ പുതിയ വീട്. പരിപാലനവും വീട്ടുകാരുടെ ഒത്തുചേരലുകളുടെ ഹൃദ്യതയും കണക്കിലെടുത്ത് ഒരുനില വീട് മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. വീടിനായി എത്ര രൂപ വരെ ചെലവഴിക്കാം എന്ന കാര്യത്തിലും ആദ്യമേ ഗൃഹനാഥൻ ഗൃഹപാഠം ചെയ്തിരുന്നു. 

നീളത്തിൽ കിടക്കുന്ന 25 സെന്റ് പ്ലോട്ട് അനുസരിച്ച് നീളത്തിലാണ് വീടിന്റെ രൂപഘടന. മൂന്നു ബ്ലോക്കുകളായി പരന്നു കിടക്കുകയാണ് വീട്. സ്ലോപ് റൂഫിൽ ഓടുവിരിച്ച് ഭംഗിയാക്കി. മുറ്റത്ത് തന്തൂർ സ്റ്റോൺ വിരിച്ചു.  L ഷേപ്പ്ഡ് വരാന്തയാണ് അതിഥികളെ വരവേൽക്കുന്നത്.  തൂണുകളിൽ ക്ലാഡിങ് നൽകി വേർതിരിച്ചു. കാർ പോർച്ച് മുറ്റത്തിന്റെ വശത്തേക്ക് മാറ്റിനൽകി. 

Kunnamangalam-house-yard

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഒരുക്കിയത്. നിലത്ത് ഗ്രാനൈറ്റ് വിരിക്കണമെന്നു വീട്ടുകാർ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരുന്നു. ഫാമിലി ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. ഫോർമൽ  ലിവിങ്ങിൽ L ഷേപ്ഡ് സോഫ നൽകി. ഇവിടെ ഭിത്തിയിൽ നൽകിയ ടെൻസൈൽ പെയിന്റിങ് ആരുടേയും കണ്ണുകളെ ആകർഷിക്കും.

Kunnamangalam-house-formal

പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് പാനലിങ്, പാർടീഷൻ എന്നിവ ഒരുക്കിയത്. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി എൽഇഡി ലൈറ്റുകൾ കൊടുത്തത് അകത്തളങ്ങൾ പ്രസന്നമാക്കുന്നു. പ്രധാന ഹാളിലെ ഒരു ഭിത്തി വേർതിരിച്ച് പാനലിങ് ചെയ്‌തത്‌ പ്രെയർ സ്‌പേസ് ആക്കി മാറ്റി.

Kunnamangalam-house-prayer

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ ക്രമീകരിച്ചു. മറൈൻ പ്ലൈ, ലാമിനേറ്റ്, അക്രിലിക് ഫിനിഷിലാണ് ഐലൻഡ് കിച്ചൻ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

Kunnamangalam-house-living

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് നൽകിയിട്ടുണ്ട്. വോൾ പേപ്പർ, സീലിങ്, എൽഇഡി ലൈറ്റുകൾ എന്നിവ കിടപ്പുമുറികൾ ആകർഷകമാക്കുന്നു. 

Kunnamangalam-house-bed

ഗൃഹപ്രവേശം കഴിഞ്ഞപ്പോൾ ഒരുനില മതിയെന്ന തീരുമാനം നന്നായി എന്ന് വീട്ടുകാർ പറയുന്നു. ഒത്തുചേരലുകളുടെ ഹൃദ്യത കൂടാതെ പരിപാലനവും എളുപ്പമാകുന്നുവെന്നു ഇവർ പറയുന്നു. 

Kunnamangalam-house-kitchen

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project facts

Location- Kunnamangalam

Plot- 25 cent

Area- 2950 SFT

Owner- Saji Abraham

Designer- Riju Wilson

MSquare architects, Calicut

Mob- 9446660890

Completion year- 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA