ADVERTISEMENT

ആലപ്പുഴയിൽ പുന്നമടക്കായലിനോട് ചേർന്ന് കായൽക്കാഴ്ചകളും പച്ചപ്പും അമ്പലവും ആചാരങ്ങളുമെല്ലാം സമ്മേളിക്കുന്ന ഗ്രാമ്യഭംഗി നിറഞ്ഞ പ്രദേശം. ഇവിടെയാണ് ജോസഫ് മാത്യുവിന്റെ പുതിയ വീട്. സിംപിൾ ആന്റ് ഹംപിൾ നയമാണ് എലവേഷനെ വേറിട്ടു നിർത്തുന്നത്. ബീമും സ്ലാബും ഒഴിവാക്കി ഫ്ലാറ്റ് റൂഫിൽ നിന്ന് ട്രസ്സ് വർക്ക് ചെയ്യുന്ന രീതിയാണ് പിന്തുടർന്നത്. ലിവിങ്, ഡൈനിങ്, ലൈബ്രറി സ്പേസ്, 3 ബെഡ്റൂമുകള്‍, കിച്ചൻ, വർക്കേരിയ, കോർട്ട്യാർഡ് എന്നിങ്ങനെയാണ് ഉൾത്തള വിന്യാസങ്ങൾ.

simple-house-punnamada-view-JPG

സീലിങ്ങിലും മറ്റും പരമ്പരാഗത ശൈലി രീതികൾ ഉൾച്ചേർത്തിരിക്കുന്നു. മേൽക്കൂര വാർക്കുന്ന സമയത്ത് പായ ഇരുമ്പിന്റെ അടിയിലേക്കിട്ട് അതിനു മുകളിൽ കമ്പി കെട്ടി, അതിനു ശേഷമാണ് വാർക്കുന്നത്. പായയുടെ ടെക്സ്ചർ ഫിനിഷ് ഇവിടെ കിട്ടുകയും ചെയ്തു. കൂടാതെ തടിപ്പണികൾക്ക് പത്തിരുപതു വർഷം പഴക്കം ചെന്ന തെങ്ങിൻ തടിയും ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നു. 

simple-house-punnamada-sitout-JPG

വിശാലമായ ഇടങ്ങളാണെങ്കിലും സ്വകാര്യതയ്ക്കായി പാർട്ടീഷനുകൾ നൽകിക്കൊണ്ടാണ് ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ക്രമപ്പെടുത്തിയിട്ടുള്ളത്. തടിയുടെ ചന്തമാണ് ലിവിങ്ങിന്. സ്റ്റെയറിനും ലിവിങ്ങിനും ഇടയിലുള്ള കോർട്ട്യാർഡാണ് ഇവിടുത്തെ ഹൈലൈറ്റ്.

simple-house-punnamada-stair-JPG

ഡൈനിങ്ങിന്റെ ഭിത്തിയുടെ ഒരു ഭാഗത്ത് സ്റ്റോൺ ക്ലാഡിങ്ങ് നൽകി ഹൈലൈറ്റ് ചെയ്തു. ഡൈനിങ്ങിനോട് ചേർന്നു തന്നെ പ്രയർ ഏരിയയും നൽകി. ഡൈനിങ്ങിൽ നിന്നും ലിവിങ്ങിൽ നിന്നും കാഴ്ചയെത്തും വിധമാണ് സ്റ്റെയറിനോട് ചേര്‍ന്നുള്ള കോർട്ട്യാർഡ്. ഇവിടെ ഒരുവശത്തെ ചെറിയൊരു ലൈബ്രറി സ്പേസിനും ഇടം നൽകി. ഡ്രോയിങ്ങ് റൂമിൽ നിന്നും അൽപം ഉയർത്തിയാണ് ഡൈനിങ്ങും മറ്റെല്ലാ ഏരിയകളും പണിതിട്ടുള്ളത്. 

simple-house-punnamada-living-JPG

3 കിടപ്പുമുറികളാണ് വീട്ടിൽ ഉള്ളത്. അലങ്കാരങ്ങളെല്ലാം പാടേ മാറ്റി നിർത്തിക്കൊണ്ടാണ് എല്ലാ ബെഡ്റൂമും ഒരുക്കിയിട്ടുള്ളത്. കിച്ചനിൽ ഷട്ടറുകൾ മറൈന്‍ പ്ലൈ ഉപയോഗിച്ചു. കൗണ്ടർടോപ്പ് ഗ്രനൈറ്റാണ്. മുകളിലും താഴെയുമായി സ്റ്റോറേജിനും പ്രാധാന്യം കൊടുത്തു. 

simple-house-punnamada-kitchen-JPG

ഇവിടെ വീട്ടുടമസ്ഥന്റെ ആവശ്യങ്ങളെല്ലാം അവർ ഉദ്ദേശിച്ച ബജറ്റിൽ തന്നെ തീർക്കാനായി എന്ന് ഡിസൈനർ അനൂപ് പറയുന്നു. ആകെ ചെലവ് 55 ലക്ഷമാണ്. ആർഭാടങ്ങളേക്കാൾ ആവശ്യങ്ങൾക്ക് മുൻഗണന നൽകി കൊണ്ടാണ് ഓരോ സ്പേസും ഒരുക്കിയത്. അതിന്റെ പ്രതിഫലനം ആകമാനം ദൃശ്യമാണ്. 

simple-house-punnamada-dine-JPG

 

simple-house-punnamada-plan

Project Facts

സ്ഥലം : ആലപ്പുഴ

പ്ലോട്ട് : 14 സെന്റ് 

വിസ്തീർണം : 2200 sqft

ഉടമസ്ഥൻ : ജോസഫ് മാത്യു

ഡിസൈൻ : അനൂപ് കുമാർ സി എ

പ്ലാനറ്റ് ആർക്കിടെക്ച്ചറൽ, ചങ്ങനാശ്ശേരി

ഫോൺ – 9961245604

പണി പൂർത്തീകരിച്ച വർഷം : 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com