sections
MORE

6 സെന്റ്, 23 ലക്ഷം, കീശ ചോരാതെ ആഡംബര വീട് പണിതാലോ!

23-lakh-home-malappuram
SHARE

മലപ്പുറം ജില്ലയിലെ ചെറിയമുണ്ടത്ത് കൊക്കിലൊതുങ്ങുന്ന ചെലവിൽ സൗകര്യങ്ങളുള്ള ഇരുനില വീട് പണിതതിന്റെ വിശേഷങ്ങൾ റഫീക്ക് പങ്കുവയ്ക്കുന്നു..

ആറു സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. 25 ലക്ഷത്തിൽ താഴെയാണ് ബജറ്റ്. ഇതിനുള്ളിൽ മുടക്കിയ പണത്തേക്കാൾ മൂല്യമുള്ള വീടാകണം എന്ന ആവശ്യമാണ് ഞങ്ങൾക്കുണ്ടായിരുന്നത്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്,  നാലു കിടപ്പുമുറികൾ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പരമാവധി സ്ഥലം ഉപയുക്തമാക്കാനാണ് ഫ്ലാറ്റ് റൂഫ് നൽകിയത്. എലവേഷനിൽ കാശ് അധികം ചെലവാകുന്ന വച്ചുകെട്ടലുകൾക്ക് പോയില്ല. പെയിന്റ് ഫിനിഷിനു മുകളിൽ വുഡൻ ഫിനിഷ് തോന്നിക്കുന്ന ക്ലാഡിങ് മാത്രമാണ് എടുത്തുപറയാവുന്ന ഒരു അലങ്കാരം. ഒരു ഷോവോൾ ഇരട്ടി ഉയരത്തിൽ ഗ്ലാസ് ജാലകങ്ങൾ നൽകി. ഇതിലൂടെ പകൽസമയം ധാരാളം പ്രകാശം വീടിനുള്ളിൽ നിറയുന്നു. 

23-lakh-home-malappuram-stair-view

അനാവശ്യ പാർടീഷനുകൾ ഒഴിവാക്കിയതാണ് പരമാവധി ഇടങ്ങൾ ഉൾക്കൊള്ളിക്കാൻ സഹായകരമായത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സ്ഥലം അധികം അപഹരിക്കാത്ത വിധമാണ് ഗോവണിയുടെ ഡിസൈൻ. കൈവരികളിൽ ജിഐ പൈപ്പ് ഉപയോഗിച്ചു. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. 

23-lakh-home-malappuram-stair

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ്. രണ്ടിടത്തും ഒരു മുറിക്ക് അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂമും ക്രമീകരിച്ചു.  അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

23-lakh-home-malappuram-upper

സാധാരണയിലും വലുപ്പം കൂടിയ ജനലുകളാണ് ഭിത്തിയിൽ നൽകിയത്. ഇത് ക്രോസ്‌വെന്റിലേഷനും ലൈറ്റിങ്ങും സുഗമമാക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 23 ലക്ഷത്തിനു ഞങ്ങളുടെ സ്വപ്നവീട് പൂർത്തിയായി.

23-lakh-home-malappuram-living

ചെലവ് കുറച്ചത്...

സ്ട്രക്ചറിനോട് ചേർന്ന് കാർ പോർച്ച് ഒഴിവാക്കി.

കിച്ചൻ കാബിനറ്റുകൾക്കും വാഡ്രോബിനും അലുമിനിയം ഫാബ്രിക്കേഷനും ഹൈലം ഷീറ്റും ഉപയോഗിച്ചു.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. അകത്ത് റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു. ജനൽ ഫ്രയിമുകൾ,ഗോവണിയുടെ കൈവരികൾ എന്നിവ ജിഐ പൈപ്പിൽ തീർത്തു.

ഫോൾസ് സീലിങ് കോമൺ ഏരിയയിൽ മാത്രം. ബാക്കിയിടങ്ങളിൽ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.

Project Facts

Location- Cheriyamundam, Malappuram

Area- 6 cent

Plot- 1600 SFT

Owner- Rafeeq

Designers- Nishah, Sideek 

Habrix associates, Tirur

Mob-9809673678  9605675773

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA