sections
MORE

അവിശ്വസനീയം; ഇത് വെറും അര സെന്റിൽ നിർമിച്ച വീട്! ചെലവ് 8 ലക്ഷം

half-cent-home-kochi-view
SHARE

സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന കൊച്ചി നഗരഹൃദയത്തിൽ സ്വന്തമായുള്ള ഒരു തുണ്ടു ഭൂമിയിൽ വിശാലമായ വീടുപണിത വിശേഷങ്ങൾ ഉടമസ്ഥൻ ജാൻസൺ പങ്കുവയ്ക്കുന്നു.

സെന്റ് തെരേസാസ് കോളജിനു പിന്നിലെ റെസിഡൻഷ്യൽ കോളനിയിൽ,  കൃത്യമായി പറഞ്ഞാൽ 0.63 സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്.  രണ്ടു സെന്റിൽ വീടുപണിയുന്നത് പോലും  ദുഷ്കരമായ കാര്യമാണ്. അപ്പോൾ പിന്നെ അര സെന്റിന്റെ കാര്യം പറയണോ? തീർന്നില്ല, വീടിനായി ചെലവഴിക്കാൻ കയ്യിൽ തുച്ഛമായ തുക മാത്രമേ ഉള്ളൂ. എങ്കിലും ആഗ്രഹവുമായി എൻജിനീയർ അനൂപ് ഫ്രാൻസിസിനെ സമീപിച്ചു. 

ചെലവ് കുറയ്ക്കാൻ കോൺക്രീറ്റും ഇഷ്ടികയുമെല്ലാം ഒഴിവാക്കി, പകരം പ്രീഫാബ്രിക്കേറ്റഡ് സ്റ്റീൽ സ്ട്രക്ചർ സാങ്കേതികവിദ്യയാണ് എൻജിനീയർ ഉപയോഗിച്ചത്. 

റബിൾ ഫൗണ്ടേഷൻ ചെയ്തശേഷം സ്റ്റീൽ സ്ക്വയർ പൈപ്പുകൾ നാട്ടി ചട്ടക്കൂട് ഉറപ്പിച്ചു.  ശേഷം അതിൽ ഫൈബർ സിമന്റ് ബോർഡുകൾ സ്ക്രൂ ചെയ്ത് പിടിപ്പിച്ചു. അതിനു മുകളിൽ പുട്ടിയിട്ട് പെയിന്റ് ചെയ്തു. ഉറപ്പു കുറഞ്ഞ പ്ലോട്ട് കൂടി കണക്കിലെടുത്താണ് ഭൂമിക്ക് ഭാരമാകാത്ത സ്റ്റീൽ സ്ട്രക്ചർ തിരഞ്ഞെടുത്തത്.

half-cent-home-dine

ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, സ്റ്റെയർ കേസ്, ബാത്റൂം എന്നിവയാണ് 512 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഒന്നാം നിലയുടെ മേൽക്കൂരയിൽ സ്റ്റീൽ റോഡ്, അലുമിനിയം ഷീറ്റുകൾ എന്നിവ പല ലെയറുകളായി നൽകി. താഴെ ജിപ്സം സീലിങ് ചെയ്തു. ഭിത്തികൾ പൊളിക്കാതെ ഓപ്പൺ കോൺഡ്യൂട്ട് ശൈലിയിലാണ്  വയറിങ് ചെയ്തത്.

half-cent-home-stair

ഊണുമുറിയിൽ നിന്നും പുറത്തേക്ക് സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ നൽകി. വീടിനുള്ളില്‍ കാറ്റും വെളിച്ചവും നിറയ്ക്കാൻ ഇതുപകരിക്കുന്നു. ചുറ്റുമതിലിനോട് ചേർന്ന് വെർട്ടിക്കൽ ഗാർഡൻ നൽകി. 

half-cent-home-vertical-garden

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 8 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കേട്ടിട്ടില്ലേ. ഇവിടെ ഉള്ളതുകൊണ്ട് ഓണവും ക്രിസ്മസും പെരുന്നാളും കൂടിയ പ്രതീതിയാണ്.

half-cent-home-kitchen

സവിശേഷതകൾ

രണ്ടു മുതൽ മൂന്ന് മാസം കൊണ്ട് വീട് പൂർത്തിയാക്കാനാകും. പണിക്കാർ കുറച്ചു മതി.

കൂടുതൽ ഈടുനിൽക്കും. സ്റ്റീൽ പുനരുപയോഗിക്കാം. നിർമാണസാമഗ്രികളുടെ വേസ്റ്റേജ് തീരെയില്ല.

ആവശ്യമെങ്കിൽ ഫൈബർ സിമന്റ് ബോർഡുകൾ അഴിച്ചെടുത്ത് അകത്തളം നവീകരിക്കാം. വീട് മുഴുവനായി പൊളിച്ചുമാറ്റി പുനഃസ്ഥാപിക്കാം.

തീപിടിത്തം ഉണ്ടാകില്ല, പ്രാണികളുടെ ശല്യമില്ല. പരിസ്ഥിതി സൗഹൃദം. 

Project Facts

Location- Near St. Teresas College, Kochi 

Plot-0.63 cent

Area- 512 SFT

Owner-Janson

Designer- Anoop Francis

Mob- 9847027285

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA