ADVERTISEMENT

ഇംഗ്ലണ്ടിൽ ജോലിയുള്ള ജെയിംസ് തന്റെ കുടുംബവീടിനോട് ചേർന്നാണ് വീട് പണിയാൻ സ്ഥലം കണ്ടെത്തിയത്. നിർമിക്കാൻ പോകുന്ന വീട് സമകാലിക ശൈലിയിലാണോ അതോ തനതു കേരളീയ പരമ്പരാഗത രീതിയിലാണോ എന്ന കൂട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യം ഒപ്പം കൂട്ടിയാണ് എൻജിനീയർ ശ്രീകാന്ത് പാങ്ങപ്പാടിനെ കാണാൻ ചെന്നത്.

fusion-house-ayarkunnam-elevation-JPG

കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ മോഡേൺ (contemporary) സമകാലിക ആശയങ്ങളും, പരമ്പരാഗത മാതൃകയും സമന്വയിപ്പിച്ചാണ് ശ്രീകാന്ത് വീട് രൂപകൽപന ചെയ്തത്. 

fusion-house-ayarkunnam-living-JPG

നീളൻ സിറ്റ്ഔട്ടിലും, പോർച്ചിലും കേബിൾ മുഖപ്പുകൾ നൽകിയും, സെറാമിക് ഓട് പതിച്ചും മോഡേൺ മുഖം കാഴ്ചയിൽ നൽകി. ഫ്ലാറ്റ് റൂഫ് വാർത്തു റൂഫ് ട്രസ് നൽകി ധാരാളം സ്റ്റോറേജ് സ്പേസും നൽകി. 

fusion-house-ayarkunnam-hall-JPG

4 ബെഡ്, 4 അറ്റാച്ഡ് ബാത്റൂമുകൾ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, പകൽ വെളിച്ചവും, വായുസഞ്ചാരവും ഉറപ്പാക്കുന്ന സൈഡ് കോർട്‌യാർഡും, അടുക്കളയും, വർക്ക്ഏരിയ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി 2800 sqft ലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. 

fusion-house-ayarkunnam-dine-JPG

അകത്തളങ്ങളിൽ ഫർണിച്ചർ അടക്കം കേരളീയ ശൈലി പിന്തുടർന്നിട്ടുണ്ട്. വീട് കാണാൻ വരുന്നവർ ഒരു കാര്യം കണ്ണുമടച്ചു സമ്മതിക്കും. കന്റെംപ്രറി പരമ്പരാഗത ആശയങ്ങളുടെ ഫ്യൂഷൻ ആണ് ഈ വീട്. ജെയിംസും കുടുംബവും കേൾക്കാന്‍ ആഗ്രഹിച്ചതും അത് തന്നെ.

fusion-house-ayarkunnam-bed-JPG
fusion-house-ayarkunnam-kitchen-JPG

Project facts

Location- അയർക്കുന്നം, കോട്ടയം 

Owner- ജെയിംസ് ഒഴുങ്ങാലിൽ

Area- 2800 sqft

Engineer- ശ്രീകാന്ത് പങ്ങപ്പാട്ട്

പി.ജി ഗ്രൂപ്പ് ഡിസൈൻസ്, കാഞ്ഞിരപ്പള്ളി

Mob- 9447114080

Email: pggroupdesigns@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com