sections
MORE

ഇത് ശരാശരി മലയാളിക്കായി പണിത വീട്; മുടക്കിയ കാശ് മുതലാണ്!

19-lakh-home-malappuram
SHARE

മലപ്പുറം ഇരുമ്പുഴിയിലാണ് അർജുൻ തളാപ്പിലിന്റെ ഉടമസ്ഥതയിലുള്ള ഇൗ വീട് നിലകൊള്ളുന്നത്. ഒരു ചെറിയ കുടുംബത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾച്ചേർത്ത വീട് 19 ലക്ഷത്തിനാണ് പണി തീർത്തത്. 

പ്ലോട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന എലവേഷൻ തന്നെയാണ് ആദ്യകാഴ്ചയിൽ നമ്മെ ആകർഷിക്കുക. ചരിഞ്ഞതും പരന്നതുമായ മേൽക്കൂരകൾ നൽകിയാണ് പുറംഭാഗം മനോഹരമാക്കിയിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് അകത്തള സൗകര്യങ്ങൾ. സ്വാഭാവിക ഭംഗിയോടെ നിലകൊള്ളുന്ന വീട് 1000 SFT വിസ്തൃതിയിലാണുള്ളത്.12 സെന്റിൽ അമിത ആർഭാടങ്ങളൊഴിവാക്കി ആവശ്യങ്ങൾക്ക് മാത്രം പരിഗണന നൽകുന്ന ഒരു ബജറ്റ് ഹോമാണ് ഡിസൈനർ നവാസ് മുഹമ്മദ് നിർമ്മിച്ച് നൽകിയത്.

19-lakh-home-malappuram-porch

പ്ലോട്ട് ലെവൽ ചെയ്ത് തറ ഒരുക്കുകയായിരുന്നു ആദ്യപടി. വീട് വയ്ക്കുന്ന ഭാഗം നിരപ്പാക്കുന്നത് അൽപം ചെലവേറിയ കാര്യമായതിനാലാണ് 19 ലക്ഷം വേണ്ടി വന്നത്. കൂടാതെ വീടിന്റെ കോമ്പൗണ്ട് വാളിന് പിൻഭാഗത്ത് കുറച്ചധികം പണികൾ വേണ്ടിവന്നതും ചെലവ് വർധിക്കാനിടയായി. 

19-lakh-home-elevation

ഒറ്റനില വീടാണെങ്കിലും ആവശ്യാനുസരണം മുകളിലേക്ക് കൂട്ടിയെടുക്കാവുന്ന വിധത്തിലാണ് രൂപകല്പന. പോർച്ച്, സിറ്റൗട്ട്, കിച്ചൻ, വർക്ക് ഏരിയ, സ്റ്റെയർകേസ് റൂം എന്നീ ഇടങ്ങളുടെ മുകൾഭാഗം ട്രെസ് വർക്കാണ് ചെയ്തത്. പ്ലോട്ടിൽ നിലകൊണ്ടിരുന്ന പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ ഒാട് പുനരുപയോഗിച്ചാണ് മേൽക്കൂര മേഞ്ഞത്. ഡൈനിങ് ഏരിയയുടെ ഭാഗത്തെ വെന്റിലേഷൻ ജിഐ പൈപ്പും ഗ്ലാസ്സും ഉപയോഗിച്ചാണ് ഒരുക്കിയത്. അകത്തളങ്ങളിലെ പ്രധാന പ്രകാശ സ്രോതസ്സ് ഇതുവഴിയാണ്. വീടിനകം മുഴുവനും ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയിട്ടുണ്ട്. ഡൈനിങ്ങും കിച്ചനും വരുന്ന ഭാഗത്തെ ചുമർ ടെക്സ്ചർ പെയിന്റ് നൽകി വ്യത്യസ്തമാക്കി.

പ്ലംമ്പിങ്ങ്, ഇലക്ട്രിക്കൽ, സ്ട്രക്ചർ മുതൽ ഇന്റീരിയർ വരെയുള്ള സകല നിർമ്മാണ ചെലവുകളും അടക്കം 19 ലക്ഷത്തിന് പണി പൂർത്തിയാക്കുവാൻ സാധിച്ചു എന്നതാണ് ഇൗ വീടിനെ ശ്രദ്ധേയമാക്കുന്ന വസ്തുത. മിതമായ ബജറ്റിൽ ഏതൊരു സാധാരണക്കാരന്റേയും ആഗ്രഹങ്ങൾക്കൊത്ത് വീട് നിർമ്മിക്കാമെന്ന് ഇൗ പ്രോജക്ട് വ്യക്തമാക്കി തരുന്നു. 

lezara-plan

Project Facts

Location: Irumbuzhi, Malappuram

Area: 1000 Sqft.

Plot: 12 Cents

Owner: Arjun Thalappil

Designer: Navas Mohammed

Lezara Builders & Designers, Majeri

Ph: 8593072999, 9846627755

Cost: 19 Lakhs

Completed in: 2017

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA