sections
MORE

7 സെന്റിൽ നിറയെ മൂല്യം; സഹോദരസ്നേഹത്തിന്റെ അടയാളമാണ് ഈ വീട്!

29-lakh-home-ezhupunna
SHARE

ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ കോസ്റ്റ് ഇഫക്ടീവ് ആയി പണിത വീടിന് പറയാൻ മറ്റൊരു വിശേഷവുമുണ്ട്. അത് ഉടമസ്ഥൻ ജോജി ജോസ് പങ്കുവയ്ക്കുന്നു.

എന്റെ സഹോദരനും ഡിസൈനറുമായ പീറ്റർ ജോസാണ് വീട് നിർമിച്ചു നൽകിയത്. വീതി കുറവും നീളം കൂടുതലുമുള്ള 7 സെന്റ് പ്ലോട്ടിന് അനുസൃതമായി ബോക്സ് ആകൃതിയിലാണ് വീടിന്റെ പുറംകാഴ്ച ചിട്ടപ്പെടുത്തിയത്. പച്ചപ്പിനോടുള്ള ഇഷ്ടം വീടിനകത്തും പുറത്തും നിറയുന്നുണ്ട്.

ജിഐ ട്യൂബ് കൊണ്ടുള്ള പില്ലറുകളാണ് മുകൾനിലയിൽ നിറയുന്നത്. പച്ചപ്പിനോടുള്ള ഇഷ്ടം കൊണ്ട്  ഭാവിയിൽ വള്ളിച്ചെടികൾ പടർത്താൻ പാകത്തിനാണ് ഇത് ഘടിപ്പിച്ചത്. ടെറസിൽ ചെടിച്ചട്ടികളിൽ നിറയെ പൂച്ചെടികൾ നൽകി. തീർന്നില്ല, ലാൻഡ്സ്കേപ്പിലും ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. നാച്ചുറൽ സ്റ്റോണും മെക്സിക്കൻ ഗ്രാസും ഇടകലർത്തിയാണ് ലാൻഡ്സ്കേപ്പിങ്. 

29-lakh-home-ezhupunna-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, അടുക്കള എന്നിവയാണ് 1540 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കി. ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റിൽ ഒരുക്കിയത് വിശാലത നൽകുന്നു.

29-lakh-home-ezhupunna-overview

ഫർണിഷിങ് സാമഗ്രികളിൽ വൈവിധ്യം കൊണ്ടുവരാനുള്ള ഐഡിയയും സഹോദരന്റെയാണ്. ചെലവ് കുറഞ്ഞ സെറാമിക്ക് ടൈലാണ് കൂടുതലും ഉപയോഗിച്ചത്. പാഴായ തേക്കുതടി ഉപയോഗിച്ച് വുഡൻ ഫ്ളോറിങ് നൽകി സ്വീകരണമുറി അലങ്കരിച്ചു. തടിയുടെ ഉപയോഗം കുറച്ച് അതേ ഈടും ഫിനിഷുമുള്ള കനേഡിയൻ ഹെംലോക്ക് വുഡ് ഇറക്കുമതി ചെയ്തതാണ് ചെലവ് കുറയ്ക്കുന്നതിൽ നിർണായകമായത്. പാനലിങ്, വാഡ്രോബ്, ഷെൽഫുകൾ എന്നിവയെല്ലാം ഇതിലാണ് നിർമിച്ചത്.

29-lakh-home-ezhupunna-dine

മൂന്നു കിടപ്പുമുറികളിലും സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയിട്ടുണ്ട്. വീട്ടുകാരിയുടെ ഇഷ്ടപ്രകാരമാണ് ഓപ്പൺ കിച്ചൻ ഒരുക്കിയത്. പ്ലൈവുഡിൽ പ്ലാനിലാക്ക് ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. സമീപം വർക്കേരിയ നൽകി. ഗ്രാനൈറ്റും നാനോവൈറ്റും കൗണ്ടറിൽ വിരിച്ചു.

29-lakh-home-ezhupunna-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 27 ലക്ഷം രൂപയാണ് വീടിന് ചെലവായത്. പ്ലാനിങ് മുതൽ പാലുകാച്ചൽ വരെ സഹോദരന്റെ മേൽനോട്ടവും കരുതലും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളെക്കാൾ മനസ്സിലാക്കി അദ്ദേഹം എല്ലാം അറിഞ്ഞുകണ്ടു ചെയ്തു.അതുകൊണ്ടുതന്നെ വീടിന്റെ ക്രെഡിറ്റ് ഞങ്ങൾ നൽകുന്നതും സഹോദരൻ പീറ്റർ ജോസിനുതന്നെ...

ചെലവ് കുറച്ച ഘടകങ്ങൾ

  • കാർ പോർച്ച് ഒഴിവാക്കി.
  • ഫോൾസ് സീലിങ് ഒഴിവാക്കി. ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പകരം കനേഡിയൻ ഹെംലോക്ക് ഉപയോഗിച്ചു.

Project Facts

Location- Ezhupunna

Plot- 7 cents

Area- 1540 SFT

Owner- Jogi Jose

Designer- Peter Jose

Neeharam, Ezhupunna

Mob- 9447017211

Budget- 27 Lakhs

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA