ADVERTISEMENT

പ്രവാസികളുടെ പ്രധാന ആശങ്കയാണ് നാട്ടിൽ ഒരു പുത്തൻ വീട് പണിത്, അത് പരിപാലിക്കുക എന്നുള്ളത്. വർഷത്തിലൊരിക്കൽ വന്ന് താമസിക്കാനേ സാധിക്കൂ താനും. തൃശൂർ പാറ്റൂർ സ്വദേശിയും പ്രവാസിയുമായ നയീം വീടുപണിയാൻ നേരം ആദ്യം ആവശ്യപ്പട്ടത് പരിപാലനം കുറവുള്ള നിർമിതി ആകണമെന്നാണ്. എന്നാൽ മുൻപ് താമസിച്ചിരുന്ന വീട്ടിലെ എല്ലാ സൗകര്യങ്ങളും പുതിയ വീട്ടിൽ വേണം താനും. ഈ ആവശ്യങ്ങളെല്ലാം നിവർത്തിച്ചുകൊണ്ട് ഡിസൈനർ വീട് ഒരുക്കിനൽകി.

maintenance-free-house-elevation

ഫോയർ, ഗസ്റ്റ് ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, സ്റ്റെ യര്‍, കോമൺ ബാത്റൂം, പ്രയർ ഏരിയ, കിച്ചൻ, വർക്ക് ഏരിയ, ഫാമിലി ഡൈനിങ്, അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ 5 കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയറിൽ ഗാർഡൻ എന്ന ആശയം ഒഴിവാക്കി ടൈൽസ് വിരിച്ചത് പരിപാലനം എളുപ്പമാക്കാൻ വേണ്ടിയാണ്.

വിശാലമായ സ്പേസുകളാണ് ഇന്റീരിയറിന്റെ പ്രത്യേകത. എന്നാൽ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് സെമിപാർടീഷനും നൽകിയിട്ടുണ്ട്. ന്യൂട്രൽ നിറങ്ങളാണ് ഉൾത്തളങ്ങൾക്ക്. ഇതിന്റെ കൂടെ തടിയുടെ പാനലിങ്ങുകളും ലൂവറുകളും ചേർന്നു പോകുന്നുണ്ട്. 

maintenance-free-house-living

ഡോർ കം വിൻഡോസും, നീളൻ ജനാലകളും, ഇന്റീരിയറിലെ സ്കൈലൈറ്റും എല്ലാം അകത്തളങ്ങളെ പ്രകാശ പൂരിതമാക്കുന്നു. പകൽ സമയത്ത് ലൈറ്റിന്റെയോ ഫാനിന്റെയോ ആവശ്യകത വരുന്നില്ല.

ഫ്ലോറിങ്ങിന് തറയിൽ ടൈൽ ഇൻലേ ചെയ്തിരിക്കുന്നത് ഒരു ചെസ് ബോർഡിൽ എന്ന പോലെ കടുംനിറങ്ങളും ഇളം നിറങ്ങളും ഇടകലർത്തിയാണ്. ഇന്റീരിയറിൽ പിന്തുടർന്നിരിക്കുന്ന ലളിതശൈലി വിരസത ഉളവാക്കാൻ സാധ്യത ഉണ്ട്. അതിൽ നിന്നും വേറിട്ട് നിൽക്കാൻ വേണ്ടിയാണ് ഫ്ലോറിങ്ങിന് ഈ രീതി പിന്തുടർന്നിരിക്കുന്നത്.

maintenance-free-house-dine

ഡൈനിങ്ങിനോട് ചേർന്നു തന്നെ സിറ്റിങ് സൗകര്യവും ഏർപ്പെടുത്തി. ഇവയ്ക്ക് ഇടയിലായിട്ടാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം കൊടുത്തിട്ടുള്ളത്. വുഡിന്റേയും ഗ്ലാസിന്റേയും ചന്തമാണ് സ്റ്റെയർകേസിന്. 

maintenance-free-house-kitchen

പുതിയ മെറ്റീരിയലുകളാണ് അടുക്കളയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. ഒരു ബെഡ്റൂം സ്യൂട്ട്റൂം ആയിട്ടാണ് ഡിസൈൻ ചെയ്തി ട്ടുള്ളത്. െബഡ്റൂമുകളുടെ ഹെഡ്റെസ്റ്റ് വരുന്ന ഭാഗത്ത് വാൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തു. മുറികളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന വാഡ്രോബ് യൂണിറ്റുകളാണ്. 

maintenance-free-house-bed

ഇങ്ങനെ വീട്ടുടമസ്ഥന്റെ പഴയ വീട്ടിലെ എല്ലാ സൗകര്യങ്ങ ളും ഇന്നത്തെ കാലിക മാറ്റങ്ങൾക്ക് അടിസ്ഥാനമാക്കി സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു.

 

Project Facts

സ്ഥലം : പാറ്റൂർ, തൃശ്ശൂർ 

പ്ലോട്ട് : 14. 75 സെന്റ്

വിസ്തീർണ്ണം : 3800 sqft

ഉടമസ്ഥൻ : നയിം

ഡിസൈൻ : Aetas Design Studio, 

Panampilly Nagar

Ph: 9895757686, 9995660167  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com