ADVERTISEMENT

മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ റോഡ് നിരപ്പിൽ നിന്നും 10 മീറ്റർ ഉയരത്തിലുള്ള 60 സെന്റ് പ്ലോട്ട്. ഇവിടെ കൊളോണിയൽ ശൈലിക്ക് പ്രാമുഖ്യം നൽകി കേരളത്തിന്റെ കാലാവസ്ഥയെ കൂടി പരിഗണിക്കുന്ന വീട്- ഇതായിരുന്നു ഉടമസ്ഥൻ ബാപ്പൂട്ടിയുടെ സ്വപ്നം. ആഗ്രഹം നുഫൈൽ- മുനീർ അസോഷ്യേറ്റ്സിലെ ഡിസൈനർ മുഹമ്മദ് മുനീറിനെ അറിയിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ സ്വപ്നവീട് സഫലമാവുകയും ചെയ്തു.

colonial-fusion-home-melattur-view

പണികൾക്കായി പ്ലോട്ടിലേക്കുള്ള പ്രവേശനം ക്ലേശകരമായിരുന്നു. ചുരത്തിലെ റോഡുകൾ പോലെ ഇവിടേക്ക് ഡ്രൈവ് വേ ഒരുക്കിയാണ് പണി തുടങ്ങിയത്. മെക്സിക്കൻ ഗ്രാസ് വിരിച്ചു ലാൻഡ്സ്കേപ്പ് ഒരുക്കി മേൽക്കൂര ചരിച്ചു വാർത്തു റൂഫ് ടൈലുകൾ മേഞ്ഞു. സ്ട്രക്ചറിൽ നിന്നും മുന്നിലേക്ക് തള്ളിനിൽക്കുംവിധമാണ് പോർച്ച് ഒരുക്കിയത്. സ്ട്രക്ചറിൽ നിന്നും മാറ്റി മറ്റൊരു കാർ പോർച്ച് നൽകിയിട്ടുണ്ട്.

colonial-fusion-home-melattur

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്. കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 5200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

അകത്തളങ്ങൾക്ക് ഞെരുക്കം അനുഭവപ്പെടരുത് എന്ന വീട്ടുകാരുടെ ആഗ്രഹം മാനിച്ചാണ് തുറസായ ശൈലി സ്വീകരിച്ചത്. പ്രധാന വാതിൽ തുറന്ന് കയറുന്നത് വിശാലമായ ഹാളിലേക്കാണ്. തടിയുടെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. ഫർണിച്ചർ, സീലിങ്, പാനലിങ്, പാർടീഷൻ എന്നിവയിലെല്ലാം തേക്കിന്റെ സാന്നിധ്യം നിറയുന്നു. ഇറ്റാലിയൻ മാർബിളാണ് നിലത്തു വിരിച്ചത്.

colonial-fusion-home-melattur-stair

സ്വകാര്യത നൽകി സ്വീകരണമുറി. ഇതിനൊപ്പം വീട്ടുകാർക്ക് ഒത്തുകൂടാൻ ചെറിയ ഫാമിലി ലിവിങ് ഒരുക്കി. ഇതിനു മുകളിലെ സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.

colonial-fusion-home-melattur-family-living

ഊണുമുറിക്ക് സ്വകാര്യത നൽകാൻ തേക്കിൻ തടി കൊണ്ട് ഒരു പാർടീഷനും നൽകി. ഇവിടെ പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ നൽകി.

colonial-fusion-home-melattur-dine

പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് അടുക്കള. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും ക്രമീകരിച്ചു.

colonial-fusion-home-melattur-kitchen

താഴത്തെ നിലയിൽ മൂന്നു കിടപ്പുമുറികളും മുകളിൽ രണ്ടു കിടപ്പുമുറികളുമാണ്. മുകളിലെ മൂന്നാമത്തെ കിടപ്പുമുറി ഹോം തിയറ്ററാക്കി മാറ്റി. സ്റ്റോറേജിനും വെന്റിലേഷനും പ്രാധാന്യം നൽകിയാണ് എല്ലാ കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം നൽകി.

colonial-fusion-home-melattur-bed

വാസ്തുപ്രമാണങ്ങൾക്കൊപ്പം ക്രോസ്‌വെന്റിലേഷനും പ്രാധാന്യം നൽകി ഒരുക്കിയതിനാൽ വീടിനുള്ളിൽ ചൂട് താരതമ്യേന കുറവാണ്. തങ്ങൾ ആഗ്രഹിച്ച പോലെ ഒരു വീട് സാധ്യമായതിന്റെ സന്തോഷത്തിലാണ് ബാപ്പുട്ടിയും കുടുംബവും.

colonial-fusion-home-night

 

Project facts

Location- Melattur, Malappuram

Area- 5200 SFT

Plot- 60 cent

Owner- Bapputy

Designer- Muhammed Muneer

Nufail Muneer Associates

Mob- 98472 49528

Completion year- 2019 June

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com