ADVERTISEMENT

മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് മുള്ളൻപാറയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ നിഷാദ് പങ്കുവയ്ക്കുന്നു.

cute-house-manjeri-yard

പരമാവധി 42 ലക്ഷം രൂപയാണ് ബജറ്റ്. അതിനുള്ളിൽ മൂന്ന് പേരുള്ള കുടുംബത്തിന്റെ ആവശ്യമനുസരിച്ചുള്ള വീട്. ഇടുക്കം അനുഭവപ്പെടാത്ത അകത്തളങ്ങൾ ഉണ്ടാകണം, കൂടാതെ പത്തു സെന്റ് പ്ലോട്ടിലുള്ള തെങ്ങുകളും സംരക്ഷിച്ചുകൊണ്ടുവേണം വീടിനു സ്ഥലം കാണാൻ എന്ന് ഡിസൈനറോട് പ്രത്യേകം പറഞ്ഞിരുന്നു. പരമാവധി സ്ഥലഉപയുക്തതയ്ക്കായി ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച ഒരുക്കിയത്. വെള്ള നിറത്തിന്റെ ആരാധകരാണ് ഞങ്ങൾ. അതുകൊണ്ട് വീടിന് ഏത് നിറം നൽകണം എന്ന കാര്യത്തിലും മറിച്ചൊരു ചിന്തയില്ലായിരുന്നു. 

cute-house-manjeri-elevation

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സിറ്റൗട്ടിനു വശത്തായി ജിഐ ഫ്രയിമിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു കാർ പോർച്ച് ഒരുക്കി. തുറസ്സായ ശൈലിയിലാണ് അകത്തളങ്ങൾ ക്രമീകരിച്ചത്. കാഴ്ച മറയ്ക്കുന്ന അനാവശ്യ ഭിത്തികൾ നൽകിയിട്ടില്ല. കൂടാതെ ലിവിങ്, ഡൈനിങ് ഇടങ്ങൾ ഡബിൾ ഹൈറ്റിൽ ഒരുക്കി. അകത്തെ തീമിനോട് യോജിക്കുന്ന വെള്ള നിറമുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ഇതുകൊണ്ടൊക്കെ അകത്തേക്ക് കയറുമ്പോൾ ശരിക്കും ഉള്ളതിന്റെ ഇരട്ടി വലുപ്പം തോന്നിക്കും.

cute-house-manjeri-hall

ലിവിങ്, ഡൈനിങ് പാർടീഷൻ, ടിവി യൂണിറ്റ്, മറ്റു പാനലിങ്ങുകൾ എല്ലാം പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ചെയ്തത്. വീടിന്റെ മൊത്തത്തിലുള്ള വൈറ്റ് തീമുമായി ഇത് ഇഴുകിച്ചേരുന്നു. കാറ്റും വെളിച്ചവും കടന്നുവരാൻ സവിശേഷ ശ്രദ്ധ കൊടുത്തിട്ടുണ്ട്. ഒരുവശത്തെ ഭിത്തി മുഴുവൻ ഇരട്ടി ഉയരമുള്ള ജാലകങ്ങൾ നൽകിയത് ഇതിനുദാഹരണമാണ്.

cute-house-manjeri-living

ഗോവണിയുടെ താഴെ വശത്തായി സ്വീകരണമുറി ക്രമീകരിച്ചു. ഗോവണിയുടെ താഴെ ഒരു കോർട്യാർഡും ഒരുക്കിയിട്ടുണ്ട്. ഇവിടെ ആർട്ടിഫിഷ്യൽ ഗ്രേസും പെബിളുകളും വിരിച്ചു. തടിയിലും ടഫൻഡ് ഗ്ലാസിലുമാണ് ഗോവണിയുടെ കൈവരികൾ മെനഞ്ഞത്.

39-lakh-house-manjeri-hall

ഊണുമേശയുടെ രൂപഭംഗി ആരെയും ആകർഷിക്കും. പ്ലൈവുഡിൽ പ്രത്യേകം ഡിസൈൻ ചെയ്തെടുത്തതാണ് ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശ. അടുക്കളയിലെ ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇതേ ശൈലിയിലാണ്. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

cute-house-manjeri-kitchen

മൂന്നു കിടപ്പുമുറികളിലും അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് നൽകിയത്. അറ്റാച്ഡ് ബാത്റൂം മാറ്റി ക്രമീകരിച്ചു. കട്ടിലിനിടയിൽ സ്റ്റോറേജ് സ്‌പേസ് നൽകി. ഒരുവശത്തെ ഭിത്തി മുഴുവൻ ജാലകങ്ങൾക്കായി മാറ്റിവച്ചു.

cute-house-manjeri-bed

മുറ്റത്ത് ബേബിമെറ്റൽ വിരിച്ചു. ചെടികളും ഫലഭൂയിഷ്ഠമായ തെങ്ങുകളും വീടിന്റെ പുറംകാഴ്ചയ്ക്ക് പിന്തുണയേകുന്നു. 33 ലക്ഷത്തിനു സ്ട്രക്ചർ പൂർത്തിയായി. അകത്തളങ്ങൾ ഒരുക്കാൻ 6 ലക്ഷവും ചെലവായി. അങ്ങനെ നിശ്ചയിച്ച ബജറ്റിൽ നിന്നും മൂന്നുലക്ഷം രൂപ കുറച്ച് വീട് പൂർത്തിയാക്കാൻ കഴിഞ്ഞു.

cute-house-manjeri-night

 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Mullampara, Manjeri

Area- 1800 SFT

Plot- 10 cent

Owner- Nishad

Designer- Shafeeq VM 

VM Designs, Manjeri 

Mob- 8590644406

Completion year- 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com