ADVERTISEMENT

തൃശ്ശൂർ ജില്ലയിലെ അമ്പല്ലൂരിനടുത്ത് വരാക്കരയിലുള്ള ഇടത്തിരുത്തിയെന്ന ഈ വീട് പണിതിരിക്കുന്നത് എട്ടു സെന്റിൽ 1600 സ്ക്വയർ ഫീറ്റിലാണ്. കണ്ടംപ്രറി ബോക്സ് ടൈപ്പ് എലിേവഷനിലുള്ള ഈ വീട് വളരെ മിനിമൽ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു നില വീടായി തോന്നുമെങ്കിലും രണ്ടു നിലയാണ്. രണ്ടാമത്തെ നില പുറകോട്ട് ഇറങ്ങി നിൽക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റിലും ഗ്രേയിലുമാണ് കളർ കോമ്പിനേഷൻ നൽകിയിരിക്കുന്നത്.

ട്രയാങ്കിൾ ഷേപ്പിലുള്ള പ്ലോട്ടായതിനാൽ വളരെ പരിമിതികൾ ക്കുള്ളിൽ നിന്നാണ് വീട് പണിതിരിക്കുന്നത്. സിറ്റൗട്ടിൽ എടുത്തു പറയേണ്ട ഒരു കാര്യം തടികൊണ്ടുള്ള മെയിൻ ഡോറാണ്. സിറ്റൗട്ടിനോട് ചേർന്ന് കാർപോർച്ചും ഹൈലൈറ്റ്  ചെയ്യാനായി വെർട്ടിക്കൽ ഗാർഡനും നൽകിയിരിക്കുന്നു. 

30-lakh-house-thrissur-landscape

സിറ്റൗട്ടിൽ നിന്ന് നേരെ വരുന്നത് ഒരു വലിയ ഹാളിലേക്കാണ് ഇതിനെ ലിവിങ് ഏരിയായും ഡൈനിങ് ഏരിയയുമായി തിരിച്ചിരിക്കുന്നു. ലിവിങ് ഏരിയയിൽ എൽ ഷേപ്പിലൊരു സോഫയും നൽകിയിരിക്കുന്നു. 

വീടു പണിക്കു ശേഷം മിച്ചം വന്ന വേസ്റ്റ് വുഡ് ഉപയോഗിച്ചു ചെയ്തിരിക്കുന്ന ആർട്ട് വർക്ക് ലിവിങ് ഏരിയയിലെ വാളിനെ ഹൈലൈറ്റ് ചെയ്യുന്നു. 

30-lakh-house-thrissur-night

ബജറ്റ് വീടാണെങ്കിലും പ്രൊജക്ട് ചെയ്തു നിൽക്കുന്ന മൈക്കയും പ്ലൈവുഡും ഉപയോഗിച്ചുള്ള  ഫാൾസ് സീലിങ്ങാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഹാങ്ങിങ് ഫിഷറും അതിനെ ഹൈ ലൈറ്റ് ചെയ്യാൻ കൊടുത്തിരിക്കുന്നു. 

30-lakh-house-thrissur-hall

ലിവിങ് ഏരിയയെയും ഡൈനിങ്ങ് ഏരിയയെയും സെപറേറ്റ് ചെയ്യാനായി പ്ലൈവുഡും മൈക്കയും ഉപയോഗിച്ചുള്ള വുഡൻ പാർട്ടീഷൻ കൊടുത്തിരിക്കുന്നു. ഇവിടെതന്നെ മള്‍ട്ടി വുഡിൽ സിഎൻസി കട്ടിങ് ചെയ്ത ഒരു പാറ്റേൺ കാണാം. 

ഡൈനിങ്ങിൽ ആറു പേർക്ക് ഇരുന്ന ഭക്ഷണം കഴിക്കാവുന്ന രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു.

30-lakh-house-thrissur-living

സ്റ്റെയിൻലസ് സ്റ്റീലിന്റെ കൈവരികളാണ് ഗോവണിക്ക് കൊടുത്തിരിക്കുന്നത്. താഴെയായ വാഷ് കൗണ്ടർ നൽകി. സ്റ്റെയറിനു താഴെ ഭംഗിയായി മറൈൻ പ്ലൈവുഡും മൈക്കയും ഉപയോഗിച്ചുകൊണ്ട് സ്റ്റോറേജ് സ്പേസ് നൽകിയിരിക്കുന്നു.  ഡൈനിങ് ഏരിയയുടെയും വാഷ് ഏരിയയുടെയും ഓപ്പസിറ്റായി പ്രെയർ ഏരിയ കൊടുത്തിരിക്കുന്നു. 

30-lakh-house-thrissur-dine

ആകെ മൂന്ന് ബാത് അറ്റാച്ച്ഡ് ബെഡുറൂമുകളാണ് ഉള്ളത്. ഗ്രൗണ്ട് ഫ്ളോറിൽ വളരെ സിംപിളും എലഗന്റുമായ ഒരു മാസ്റ്റർ ബെഡ്റൂമും സെക്കന്റ് ബെഡ്റൂമും കൊടുത്തിരി ക്കുന്നു. മുകളിലത്തെ നിലയിൽ എല്ലാ അടിസ്ഥാന സൗകര്യ ങ്ങളോടും കൂടിയ ഒരു ബെഡ്റും കൊടുത്തിരിക്കുന്നു. 

30-lakh-house-thrissur-bed

ഗ്രേ വൈറ്റ് കളർ ടോണിലാണ് എല്‍ ഷേപ്പിലുള്ള കിച്ചൻ.  30 ലക്ഷം രൂപയിലാണ് പൂർണമായും ഈ വീ്ട് പണിതിരിക്കുന്നത്. 

30-lakh-house-thrissur-kitchen

 

Project facts

സ്ഥലം- അമ്പല്ലൂർ, തൃശൂർ 

ഉടമസ്ഥൻ – സന്യാൽ

പ്ലോട്ട് – 8 സെന്റ്

വിസ്തീർണം – 1600 സ്ക്വയർഫീറ്റ് 

ഡിസൈനർ – പി.എം. സാലിം

 എ.എസ്. ഡിസൈൻ ഫോറം, പൂക്കിപറമ്പ, കോട്ടയ്ക്കൽ                     

 ഫോണ്‍ 9947211689                     

salimpm786@gmail.com                  

ചെലവ്   – 30 ലക്ഷം                    

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com