85 വർഷത്തോളം പഴക്കമുണ്ടായിരുന്നു തറവാടിന്. സ്ഥലപരിമിതിയുണ്ട്. കാറ്റും വെളിച്ചവും കയറുന്നത് കുറവ്. ആദ്യം വീട് മുഴുവൻ പൊളിച്ചു കളഞ്ഞു പുതിയത് പണിയാനായിരുന്നു പദ്ധതി. ആർക്കിടെക്ടാണ് പഴയ സ്ട്രക്ചറിൽ ചെപ്പടിവിദ്യകൾ നടത്തിയാൽ മതിയെന്ന് നിർദേശിച്ചത്. അനാവശ്യ ചുവരുകൾ കളഞ്ഞു അകത്തളങ്ങൾ വിശാലമാക്കി, മുറികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

85 വർഷത്തോളം പഴക്കമുണ്ടായിരുന്നു തറവാടിന്. സ്ഥലപരിമിതിയുണ്ട്. കാറ്റും വെളിച്ചവും കയറുന്നത് കുറവ്.  ആദ്യം വീട് മുഴുവൻ പൊളിച്ചു കളഞ്ഞു പുതിയത് പണിയാനായിരുന്നു പദ്ധതി. ആർക്കിടെക്ടാണ് പഴയ സ്ട്രക്ചറിൽ ചെപ്പടിവിദ്യകൾ നടത്തിയാൽ മതിയെന്ന് നിർദേശിച്ചത്. അനാവശ്യ ചുവരുകൾ കളഞ്ഞു അകത്തളങ്ങൾ വിശാലമാക്കി, ചില മുറികൾ മാറ്റിയെടുത്തു. അങ്ങനെ 4000 ചതുരശ്രയടിയുടെ വിശാലതയിലേക്ക് വീട് പ്രൊമോഷൻ നേടി.

പഴയ വീട്

കോതമംഗലത്തുള്ള ജോർജിന്റെ വീട് തേടി വരുന്നവർ ഇപ്പോൾ ആശയകുഴപ്പത്തിലാകാറുണ്ട്. കാരണം മറ്റൊന്നുമല്ല, ഇത്രയും കാലം അവിടെയുണ്ടായിരുന്നത് പഴയ രൂപത്തിലുള്ള ഒരുനില കോൺക്രീറ്റ് വീടായിരുന്നു. ഇപ്പോൾ കാണുന്നതോ, ഒരു ന്യൂജെൻ യൂത്തിനെ പോലെ സ്റ്റൈലുള്ള വീട്!

മാറ്റങ്ങൾ

ചരിച്ചു വാർത്തു ഓടുവിരിച്ച മേൽക്കൂര മാറ്റി. പകരം ഇരട്ടി ഉയരത്തിൽ നിരപ്പായി വാർത്തു. അതോടെ ഉയരക്കുറവിനു പരിഹാരമായി.  പ്രൊജക്ട് ചെയ്തു നിന്ന സൺഷെയ്ഡുകൾക്ക് പകരം ബോക്സ് ആകൃതിയിലുള്ള ഗ്രൂവുകൾ നൽകി പുറംകാഴ്ച പരിഷ്കരിച്ചു.

പഴയ കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂമുകൾ, വാഡ്രോബ് എന്നിവ നൽകി.

പഴയ കിച്ചൻ, ഡൈനിങ് ഏരിയായി. പുതിയ മോഡുലാർ കിച്ചൻ നൽകി പരിഷ്കരിച്ചു.

സ്റ്റോർ റൂം കോർട്ട്യാർഡായി. വിശാലമായ മച്ചിനെ ഹോംതിയറ്റർ സൗകര്യമുള്ള  മുറിയാക്കി മാറ്റി.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് പുതിയ വീട്ടിലുള്ളത്. പഴയ തടി മച്ച് നിലനിർത്തിയാണ് അകത്തളം പരിഷ്കരിച്ചത്. വെണ്മയുടെ ഭംഗിയാണ് ഉള്ളിൽ നിറയുന്നത്.  വലിയ ജാലകങ്ങളും കോർട്യാർഡും നൽകിയതോടെ വീടിന്റെ ക്രോസ്‌വെന്റിലേഷനും സുഗമമായി.

വീടിനു നൽകിയ ഹൈലൈറ്റർ വിളക്കുകൾ എടുത്തുപറയേണ്ട സംഭവമാണ്. ഇരുട്ടു വീഴുമ്പോൾ വീടിന്റെ പ്രകാശമാനമാക്കി ഇവ തെളിയും.  പകൽ മാത്രമല്ല രാത്രിയിലും വീട് കാണാൻ അസാധ്യ ലുക്കാണെന്നു ഒരുപാട് പറയാറുണ്ടെന്നു വീട്ടുകാർ സാക്ഷിക്കുന്നു.

അങ്ങനെ വീടിന്റെ മുഖച്ഛായ തന്നെ അടിമുടി മാറി. ഒരിടവേളയ്ക്ക് ശേഷം പഴയ വീട് അന്വേഷിച്ചെത്തുന്നവർ ആശയകുഴപ്പത്തിലായില്ലെങ്കിലേ അതിശയമുള്ളൂ. ഇനിയാണ് പ്രധാന കാര്യം. പഴയ വീട് പൊളിച്ചു കളഞ്ഞു ഇത്രയും ചതുരശ്രയടിയുള്ള പുതിയ വീട് പണിതിരുന്നെങ്കിൽ ചെലവ് കുറഞ്ഞത് 80 ലക്ഷമെങ്കിലും ആയേനെ. ഇവിടെ ചെലവായതോ അമ്പത്തഞ്ചു ലക്ഷവും!

Project facts

Location- Kothamangalam 

Area- 4000 SFT

Plot- 15 cent

Owner- George

Architect- Rajwin Chandy

RC Architecure, Pala, Kottayam

Mob- 9744145461

Completion year- 2018

Content Summary: House Makeover Feature; Cost Effective Renovation Ideas, Plan