ADVERTISEMENT

കോഴിക്കോട് കുന്ദമംഗലത്ത് പുതുക്കിയ വീടിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് ആർക്കിടെക്ചർ വിദ്യാർഥിയായ ഷഹീൻ. 

കുന്ദമംഗലത്താണ് ഞങ്ങൾ പുതിയ വീട് വാങ്ങിയത്. സ്ഥലവും സൗകര്യവും കുറവായതിനാൽ പൊളിച്ചു കളയണമെന്ന് പലരും നിർദ്ദേശിച്ചെങ്കിലും പുതുക്കിയാൽ മതിയെന്ന അഭിപ്രായം ആർക്കിടെക്ട് നൗഷാദാണ് മുൻപോട്ട് വെച്ചത്. സാധാരണ വീടിനെ സിംപിൾ ക്ലാസിക് ശൈലിയിലേക്കാണ് മാറ്റം വരുത്തിയത്.

kunnamangalam-house-exterior

പഴയ മാതൃകയിലുള്ള വീട് സൗകര്യങ്ങളുടെ ഭാഗമായാണ് പുതുക്കി പണിതത്. ഫ്ളാറ്റായി വാർത്തിട്ടുള്ള കോൺക്രീറ്റ് കെട്ടിടത്തിനെ മനോഹരമാക്കുന്നതോടൊപ്പം പുറംകാഴ്ച്ചകൾക്കും വേണ്ടുവോളം പ്രാധാന്യം നൽകിയിട്ടുണ്ട്. സായാഹ്നങ്ങളിൽ വീട്ടുകാരുമൊത്ത് കുശലം പറഞ്ഞിരിക്കുവാൻ ഇന്റീരിയർ മാത്രമല്ല എക്സ്റ്റീരിയറും പ്രയോജനപ്പെടുത്താമെന്നതിനാൽ ഒൗട്ട്ഡോർ സ്പേയ്സുകൾ കൂടുതൽ വിശാലമാക്കി. വലിയ മുറ്റവും പൂന്തോട്ടവും ലാന്റ്സ്കേപ്പുമാണ് എക്സ്റ്റീരിയർ സൗന്ദര്യം നിശ്ചയിക്കുന്നത്. മുറ്റത്തുണ്ടായിരുന്ന നെല്ലി, സപ്പോട്ട, മരങ്ങളൊന്നും വെട്ടി മാറ്റാതെ അവയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ലാന്റ്സ്കേപ്പ് ഒരുക്കിയത്. 

kunnamangalam-house-landscape

 

മാറ്റങ്ങൾ ദേ.. ഇങ്ങനെ...

kunnamangalam-house-living

എലവേഷനിലാണ് മാറ്റങ്ങൾ പ്രകടമാക്കുന്നത്. ക്ലാഡിങ്ങ് ചെയ്ത കാർ പോർച്ചിന്റെ പില്ലറുകൾ വീടിന്റെ എക്സ്റ്റീരിയർ ഭംഗി നിശ്ചയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചതുരാകൃതിയിൽ ക്ലാഡിങ്ങ് ചെയ്ത മാതൃകയിലാണ് പുതിയ പില്ലറുകൾ. കാർ പോർച്ചിന് മുകളിൽ സ്ക്വയർ പൈപ്പും പോളികാർബണേറ്റ് ഷീറ്റും നൽകി പർഗോള സെറ്റ് ചെയ്തു. 

kunnamangalam-house-dine

ഗേറ്റ് മുതൽ അകത്തളം വരെ നീളുന്നതാണ് നവീകരണ പ്രക്രിയ. പഴയ വീടായതിനാൽ കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയിൽ വീടിനെ ക്രമീകരിച്ചു. സോളാർ പാനലുകൾ, മഴവെള്ള സംഭരണി എന്നിവ വീടിന്റെ സുസ്ഥിരതയ്ക്ക് ഉപയോഗിക്കുന്നു. കാര്യമായ മാറ്റങ്ങൾക്ക് വിധേയമായത് കോമൺ ഏരിയകളാണ്. ലിവിങ്ങ് ഏരിയയെ ഡൈനിങ്ങ് ഏരിയയാക്കി മാറ്റി.

സാധാരണ രീതിയിൽ നിന്ന് മാറി അല്പം താഴ്ത്തി സീറ്റിങ്ങ് ഏരിയ ക്രമീകരിച്ചു. താഴത്തെ നിലയിലെ മുറികളെല്ലാം ക്രമപ്പെടുത്തി മജ്ലിസ് ഉണ്ടാക്കി. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇരുന്ന് സംസാരിക്കുവാൻ ഉതകുംവിധമാണ് ഇതിന്റെ രൂപകല്പന. ബീമുകളും പില്ലറുകളും കൂട്ടിച്ചേർത്ത് ഭിത്തിയ്ക്ക് അമിതഭാരം നൽകാതെ സംരക്ഷിച്ചു. 

kunnamangalam-house-stair

ലിവിങ്ങ്, ഡൈനിങ്ങ് എന്നീ ഏരിയകളിൽ ജിപ്സം കൊണ്ട് ഫാൾസ് സീലിങ്ങ് ചെയ്ത്ഉള്ളിലെ ഉയരക്കുറവ് പരിഹരിച്ചു. പ്ലൈവുഡും ലാമിനേറ്റ്സും കൊണ്ട് കിടപ്പുമുറികളിലെ വാഡ്രോബ് നിർമ്മിച്ചു. സ്റ്റെയർ ഏരിയയും വീട്ടിലെ ആകർഷണ ഇടമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സ്റ്റെയർകേസ് ഒന്ന് പോളിഷ് ചെയ്തെടുക്കുക മാത്രമാണ് ചെയ്തത്. വിശാലമായ ഹാളിൽ ടിവി യൂണിറ്റിന് ഇടം കണ്ടെത്തി.

kunnamangalam-house-bed

ഗ്രാനൈറ്റിനോട് സാമ്യമുള്ള പുതിയ വിട്രിഫൈഡ് ടൈലുകളാണ് മുകൾ നിലയിൽ വിരിച്ചത്. വുഡ്, പ്ലൈവുഡ്, വെനീർ, ജിപ്സം, കൊറിയൻ എന്നീ മെറ്റീരിയലുകളാണ് വീട് നവീകരണത്തിനായി ഉപയോഗിച്ച മെറ്റീരിയലുകൾ. ഇന്റീരിയറിൽ ബലക്ഷയം വന്ന ചുമരുകൾ നീക്കം ചെയ്ത് ബീമുകൾ നൽകി വിശാലമാക്കി. കോമൺ ഏരിയകൾ എൽ ഷേപ്പിലാക്കി ക്രമീകരിച്ചു. 

kunnamangalam-house-kitchen

തെക്ക്- പടിഞ്ഞാറ് അഭിമുഖമായി നിലനിന്നിരുന്ന അടുക്കളയെ വടക്ക് ഭാഗത്തേക്ക് സ്ഥാനമാറ്റം വരുത്തി. നാനോ വൈറ്റ് കൊണ്ടുള്ള കൗണ്ടർടോപ്പും, മൾട്ടിവുഡ്, ലാമിനേറ്റ്സ്, പ്ലൈവുഡ് എന്നിവ കൊണ്ടുള്ള കിച്ചൻ ക്യാബിനറ്റുകളും അടുക്കളയിൽ പുതുതായി എത്തിയവയാണ്. 

നൂതനമായ രൂപകല്പനയും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി കൊണ്ടുള്ള നവീകരണ പ്രക്രിയയാണ് എന്റെ അധ്യാപകനും ആർക്കിടെക്ടുമായ നൗഷാദ് നടത്തിയത്. ഞങ്ങൾക്ക് മാർക്കിടുന്ന സാറിന് ഇപ്പോൾ ഫുൾ മാർക്കാണ് എന്റെ കുടുംബം നൽകിയിരിക്കുന്നത്.

Project facts

Location- Kunnamangalam, Calicut

Area: 3800 Sqft.

Owner- Hassan Thangal

Architect- Noushad

Spaceio Architects, Calicut

ചിത്രങ്ങൾ- അജീബ് കൊമാച്ചി

 

Content Summary: Architect renovated House of Student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com