sections
MORE

ഇത് വെറും സാംപിൾ; അകത്തല്ലേ ശരിക്കുള്ള കാഴ്ചകൾ!

contemporary-house-mahe
SHARE

മാഹിയിലാണ് ഈ വീടു സ്ഥിതിചെയ്യുന്നത്. തെങ്ങിൻതോപ്പുകൾ തല ഉയർത്തി നിൽക്കുന്ന പച്ചപ്പിനിടയില്‍ ചതുരക്കട്ടകൾ എടുത്തു വച്ചതു പോലെ തോന്നും വീടിന്റെ എലിവേഷൻ കണ്ടാൽ. പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും വേറിട്ടൊരു കാഴ്ചയാവണം ഇതെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. വീട്ടുടമയുടെ മകൾ മകൾ അസ അൻവർ ഡിസൈനറാണ്. അതുകൊണ്ട് ഓരോ സ്പേസിന്റെയും ക്രമീകരണങ്ങൾ നടപ്പിലാക്കാൻ കൂടുതലൊന്നും ആലോചിക്കേണ്ടിയിരുന്നില്ല എന്ന് ഡിസൈനറായ റോബിൻ പറയുന്നു.


സമകാലീന ശൈലിയിലുള്ള ബോക്സ് ടൈപ്പ് ഡിസൈനാണ് എലിവേഷന്റെ സവിശേഷത. വുഡൻ ഫിനിഷിലാണ് പുറംകാഴ്ചയിലെ ഫ്രെയിം ഒരുക്കിയത്. ഇവിടെ മുകളിലെ ബാൽക്കണിക്ക് ജിഐ പൈപ്പിന്റെ പർഗോള നൽകി.

ബോക്സ് ടൈപ്പ് ഡിസൈന് നൽകിയിരിക്കുന്ന ഫ്രെയിം വുഡിൽ ഫിനിഷിലുള്ള ടൈലാണ്. പ്ലോട്ടിന്റെ, ഘടനയ്ക്ക് അനുസൃതമായിട്ടാണ് എലിവേഷനും അതിലെ ഡിസൈൻ നയങ്ങളും.

contemporary-house-mahe-interior

പ്രധാന വാതിൽ തുറന്നാൽ ഭംഗിയുള്ള ഒരു ഫോയർ കാണാം. കണ്ണിന് ഇമ്പമേകുന്ന നീലയും പച്ചയും കലർന്ന കോംപിനേഷൻ ഫോയറിനേയും ഫോയറിന് ഇടതുവശത്തായി സജ്ജീക രിച്ചിരിക്കുന്ന ഫാമിലി ലിവിങ്ങിനേയും നയനമനോഹരമാക്കുന്നു. ലിവിങ്ങിൽ ഭിത്തിയുടെ ഒരു ഭാഗം കളർ കോംപിനേഷന്റെ തുടർച്ചയിൽ ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു.

contemporary-house-mahe-living

ഫർണിഷിങ്ങിലും ആർട്ടിഫാക്ടുകളിലും നിറ സംയോജനത്തിന്റെ മികവ് പുലർത്തിയിരിക്കുന്നത് കാണാം. ഫർണിച്ചറുകളെല്ലാം ഇന്റീരിയറിന്റെ അഴകളവുകൾക്കനു സരിച്ച് പണിതെടുത്തവയാണ്. എടുത്തു പറയേണ്ട മറ്റൊരു സവിശേഷത അകത്തളങ്ങളിൽ ഫാൾസ് സീലിങ് നൽകാതെയുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

contemporary-house-mahe-upper

‍ഡബിൾ ഹൈറ്റ് സ്പേസിലാണ് ഡൈനിങ് ഏരിയയുടെ സജ്ജീകരണം. മുകൾനിലയിലെ അപ്പർലിവിങ്ങിൽ നിന്നും ലൈബ്രറി സ്പേസിൽ നിന്നും ഡൈനിങ്ങിലേക്ക് കാഴ്ച എത്തുംവിധം ഒരുക്കി. എമറാൾഡ് ഗ്രീനിന്റെ ചാരുതയിലാണ് ഡൈനിങ് ഒരുക്കിയിട്ടുള്ളത്. ഭിത്തിയുടെ ഒരു ഭാഗം ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു.

contemporary-house-mahe-dine

ഡൈനിങ്ങിൽ നിന്നാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം കൊടുത്തത്. പരമാവധി കാറ്റും, വെളിച്ചവും ഉള്ളിലേക്കെത്തും വിധവും എന്നാൽ സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടാണ് ഉൾത്തളങ്ങളെ ക്രമീകരിച്ചിട്ടുള്ളത്.

സ്റ്റെയർ കയറി വരുമ്പോൾ നൽകിയിട്ടുള്ള ഹാൻഡ് റെയിലിന് വുഡും ജിഐ പൈപ്പും കൊടുത്തു. ഇതിന്റെ തുടർച്ച എക്സ്റ്റീരിയറിലും കാണാം.മുകൾ നിലയിൽ എത്തുമ്പോൾ തന്നെ ഒരു ലൈബ്രറി സ്പേസും, അപ്പർ ലിവിങ്ങും കാണാം. താഴത്തെ ഫോയറിന് മുകളിലായിട്ടാണ് ലൈബ്രറി സ്പേസ് വരുന്നത്.

contemporary-house-mahe-library

മുകളിലും താഴെയുമായി 5 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഒരുക്കിയിട്ടുള്ളത്. താഴെ 2 ബെഡ്റൂം. മാസ്റ്റർ ബെഡ്റൂമും ഗസ്റ്റ് ബെഡ്റൂമും. സിംപിൾ ആന്റ് ഹംബിൾ രീതിയാണ് 5 മുറികളിലും പിന്തുടർന്നിട്ടുള്ളത്. നിറങ്ങളുടെ സംയോജനം കണ്ണിന് അലോസരമാകാത്തവിധം ഫർണിഷിങ്ങുകളിലും, വാളിലും എല്ലാം നൽകിയിരിക്കുന്നത് കാണാം. മുകൾ നിലയിൽ ചുവപ്പിന്റെ അകമ്പടിയോടെ ഒരുക്കിയ ബെഡ്റൂം മണിയറ കൂടിയാണ്.

contemporary-house-mahe-bed

പ്രധാന കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും കൊടുത്തു. ഇവതമ്മിൽ കണക്ട് ചെയ്യുംവിധമാണ് പാർടീഷനും കൊടുത്തത്. പ്രധാന കിച്ചനിൽ ഒരു പാൻട്രി സ്പേസും കൊടുത്തു. കൗണ്ടർ ടോപ്പിന് ഗ്രനൈറ്റും ഷട്ടറുകൾക്ക് ലാമിനേറ്റുമാണ് ഉപയോഗിച്ചത്. പാൻട്രി സ്പേസിൽ തൂക്കിയിട്ടിരിക്കുന്ന ഹാംഗിങ് ലൈറ്റ് പ്രത്യേക മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്.

contemporary-house-mahe-kitchen

വീട്ടിൽ തന്നെ ഒരു ഡിസൈനർ ഉള്ളതുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടു നീക്കാനായി. വീട്ടുകാരുടെ ഉള്ള് നിറയ്ക്കും വിധം പ്രസന്നമായ അകത്തളങ്ങളും അവയോട് ചേര്‍ന്നു പോകുംവിധം കാലികശൈലി പിന്തുടർന്ന എലിവേഷനും വീട്ടുകാരെപ്പോലെ തന്നെ വിരുന്നുകാരെയും അകർഷിക്കും.

Model

Project facts

Model

സ്ഥലം – മാഹി

വിസ്തീർണം – 3680

പ്ലോട്ട് – 16.8 സെന്റ്

ഉടമസ്ഥൻ- മൊഹമ്മദ് അൻവർ അറയ്ക്കൽ

പണി പൂർത്തിയായ വർഷം – 2018

ഡിസൈൻ – റോബിൻ

ടൈം ഇന്റീരിയേഴ്സ് ആർക്കിടെക്റ്റ്സ്, കടവന്ത്ര

മൊബൈൽ – 8086722912   

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA