sections
MORE

മാറി ചിന്തിച്ചു, ആരാധകരേറി; വീട് നാട്ടിൽ ഹിറ്റായി!

box-house-kannur
SHARE

കണ്ണൂർ ജില്ലയിലെ കാമ്പിൽ എന്ന സ്ഥലത്താണ് സാദിഖിന്റെ പുതിയ വീട്. 25 സെന്റ് പ്ലോട്ടിൽ മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. ലാൻഡ്സ്കേപ്പിൽ നാച്ചുറൽ സ്റ്റോണും ബഫലോ ഗ്രാസും വിരിച്ചു.

ബോക്സ് ആകൃതിയിലുള്ള പുറംകാഴ്ചയാണ് വീടിന്റെ ആദ്യ സവിശേഷത. ടെറസിലെ മെറ്റൽ പർഗോളയുടെ സാന്നിധ്യം വീടിന് കൂടുതൽ ഉയരം തോന്നിപ്പിക്കുന്നു. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കും വിധം അർദ്ധ സുതാര്യമായാണ് ചുറ്റുമതിലിന്റെ ഡിസൈൻ. ഇവിടെ ക്ലാഡിങ് പാകി അലങ്കരിച്ചിട്ടുണ്ട്.

box-house-kannur-front-view

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 4700 ചതുരശ്രയടിയിൽ ഒരുക്കിയത്.

box-house-kannur-stair

സെമി ഓപ്പൺ നയത്തിലാണ് അകത്തളം. ലിവിങ്, ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റിലാണ്.  സീലിങ്ങിൽ നിന്നും ഭിത്തിയിലേക്കിറങ്ങി വരുന്ന വുഡൻ സ്ട്രിപ്പുകളാണ് സ്വീകരണമുറിയിലെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഒരു വശത്തെ  ഭിത്തിയിൽ മുഴുനീള ജനാല നൽകി. ഇത് തുറക്കുന്നത് കോർട്യാർഡിന്റെ കാഴ്ചകളിലേക്കാണ്.

box-house-kannur-living

ഫോയറിൽ നിന്ന് ആരംഭിക്കുന്ന പാസേജ് പ്രെയർ ഏരിയയിലേക്ക് നീളുന്നു.  ജാളി പാർട്ടീഷൻ നൽകി പ്രെയര്‍ ഏരിയയുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ട്. ഡാർക്ക്, വൈറ്റ് ഷേഡിലുള്ള ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്.

box-house-kannur-prayer

കോർട്യാർഡാണ്‌ വീടിന്റെ ശ്രദ്ധാകേന്ദ്രം. വീട്ടിലെ മിക്ക ഇടങ്ങളിൽ നിന്നും ഇവിടേക്ക് കാഴ്ചയെത്തും. പ്ലാന്റർ ബോക്സുകളും പെബിൾസും വിരിച്ചു നടുമുറ്റം അലങ്കരിച്ചു. ഇവിടെ ഇരിപ്പിടങ്ങളും നൽകി.

സ്റ്റെയർ ഏരിയയുടെ ഡബിൾ ഹൈറ്റ് സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് നൽകി. ഇതിലൂടെ പകൽസമയങ്ങളിൽ പ്രകാശം വീടിനുള്ളിൽ വിരുന്നെത്തുന്നു. തേക്ക് പൊതിഞ്ഞാണ് ഗോവണിയുടെ പടികൾ. കൈവരികളിൽ തേക്കും ഗ്ലാസും ഹാജർ വയ്ക്കുന്നു.

box-house-kannur-upper

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപം പാൻട്രി കൗണ്ടറും നൽകിയിട്ടുണ്ട്.

box-house-kannur-dine

പ്ലൈവുഡ് പിയു ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.  അടുക്കളയിലും ജിപ്സം ഫോൾസ് സീലിങ് നൽകി വാം തീം ലൈറ്റുകൾ നൽകിയിട്ടുണ്ട്.

box-house-kannur-kitchen

അഞ്ചു കിടപ്പുമുറികളിലും ഹെഡ്ബോർഡ് പാനലിങ് ചെയ്ത് അലങ്കരിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ്, ഫുൾ ലെങ്ത് വാഡ്രോബ് എന്നിവ ഒരുക്കി.

box-house-kannur-bed

മടുപ്പിക്കുന്ന പതിവുകൾക്ക് പിന്നാലെ പോകാതെ വ്യത്യസ്തമായി ഒരുക്കിയ പുറംകാഴ്ചയും ആഡംബര സൗകര്യങ്ങൾ നിറയുമ്പോഴും പ്രകൃതിയുമായി സംവദിക്കുന്ന അകത്തളങ്ങളുമാണ് ഈ വീടിനെ ഹൃദ്യമായ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

box-house-kannur-exterior

Project facts

Location-Kambil, Kannur

Plot- 25 cent

Area- 4700 SFT

Owner- Sadiq

Architect- Faiq Muneer

Arcins Design, Kannur

Mob- 9746008877

Designers- Sunil A, Ishaque Mohammed

Completion year-2018

Content Summary: Contemporary House Plans for Upper Class; Home Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA