sections
MORE

'ഇതല്ലേ ഞങ്ങൾ തേടി നടന്ന വീട്'!: കണ്ടവർ പറയുന്നു

cute-house-mutholi-pala
SHARE

പാലായിൽ കോളജ് അധ്യാപക ദമ്പതികളായ മാത്യു തോമസും ലിന്റയും വീടുപണിയാനായി സ്ഥലം കണ്ടെത്തിയത് കോളജിനടുത്തുള്ള മുത്തോലി എന്ന സ്ഥലത്താണ്. തങ്ങളുടെ കുടുംബത്തിനാവശ്യമായ ബജറ്റിലൊതുങ്ങുന്ന 3 ബെഡ്റൂം വീടായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഇത്തരം ഒരു ആശയം മനസ്സിലുറപ്പിച്ചാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ടിനെ പ്ലാൻ വരയ്ക്കാനായി സമീപിച്ചത്. 

cute-house-mutholi-pala-sitout

മൂന്ന് ബെഡ്റൂം, അറ്റാച്ച്ഡ് ബാത്ത്റൂം, സ്റ്റഡി ഏരിയായുമടക്കം ഒരു നിലയിൽ തന്നെ രൂപകല്പന ചെയ്യണമെന്നുള്ള ഡിസൈനറുടെ അഭിപ്രായത്തോട് മാത്യുവും കുടുംബവും യോജിച്ചു. മുൻവശത്ത് നീളൻ വരാന്തയും പോർച്ചും മുന്നിലേക്ക് പ്രൊജക്റ്റ് ചെയ്തു മുഖപ്പുകൾ നൽകി കണ്ടംപ്രറി എലവേഷൻ സ്റ്റൈലും വീടിനു നൽകിയിരിക്കുന്നു. 

cute-house-mutholi-pala-exterior

ഫോർമൽ ലിവിങ് ഏറെ സ്വകാര്യത നിലനിർത്തി ഈ വീട്ടിൽ നൽകിയിട്ടുണ്ട്. മധ്യഭാഗത്ത് റൂഫിങ്ങില്‍ നല്‍കിയിരിക്കുന്ന CNC കട്ടിങ് ഡിസൈൻ ഉള്ള മുഖപ്പ് പരമ്പരാഗത ശൈലിയും ഇഴചേർക്കുന്നു. 

cute-house-mutholi-pala-living

ഈ ഒരുനില വീടിന്റെ ഏറ്റവും ആകര്‍ഷണീയത എന്നു പറയുന്നത് ഫാമിലി ലിവിങ് കം ഡൈനിങ് ഹാളാണ്. എട്ടടി നീളവും എട്ടടി വീതിയുമുള്ള ജനാല നിർമിച്ചിരിക്കുന്നത് UPVC യിലാണ്. ഇടമുറിയാതെയുള്ള വായു സ‍ഞ്ചാരവും പകൽ വെളിച്ചവും ഈ വലിയ ജനാല ഉറപ്പാക്കുന്നു. 

cute-house-mutholi-pala-dine
cute-house-mutholi-pala-dine-table

തെക്ക് കിഴക്ക് അഗ്നിമൂലയായി മോഡേൺ സൗകര്യങ്ങളുള്ള അടുക്കളയും വർക്ക് ഏരിയയും സജ്ജീകരിച്ചിരിക്കുന്നു. ഫ്ളാറ്റ് റൂഫ് വാർത്ത് ട്രസ്സ് ചെയ്ത് ടെറസ് ഏരിയായും ഉപയോഗപ്രദമായി മാറ്റിയിരിക്കുന്നു. ട്രസ്സിനുള്ളിലേക്ക് പ്രവേശിക്കാവുന്ന സ്റ്റെയർകേസ് വർക്ക് ഏരിയായിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ സ്റ്റെയറിന് അടിവശം അടച്ചുറപ്പുള്ള സ്റ്റോർ മുറിയും വാഷിങ് മിഷ്യൻ ഏരിയായും സജ്ജീകരിച്ചിരിക്കുന്നു. 

cute-house-mutholi-pala-kitchen

മൂന്ന് വലിയ കിടപ്പുമുറികളും അറ്റാച്ച്ഡ് ടോയ്‍ലറ്റുകളും കൂടാതെ ലൈബ്രറി / സ്റ്റഡി സ്പേസും ഈ വീടിനുള്ളിൽ സ്വകാര്യത നിലനിർത്തി ഒരുക്കിയിട്ടുണ്ട്. 

cute-house-mutholi-pala-bed

2000 സ്ക്വ.ഫീറ്റുള്ള ഈ വീട് കാണാനെത്തുന്നവർ ഒറ്റമനസ്സോടെ പറയുന്നു. ഇതാണ് ഞങ്ങളുടെ മനസ്സിലുള്ള വീട്.....

Project facts

സ്ഥലം- മുത്തോലി, പാലാ

ഏരിയ- 2000 SFT

ഉടമസ്ഥൻ – മാത്യു തോമസ്

ഡിസൈനർ – ശ്രീകാന്ത് പങ്ങപ്പാട്ട്                

പി. ജി. ഗ്രൂപ്പ് ഡിസൈൻസ്, കാഞ്ഞിരപ്പള്ളി

Mob: 9447114080                   

E-mail: pggroupdesigns@gmail.com 

Content Summary: Cute House within Costeffective Budget; Home Plans                                   

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA