sections
MORE

എങ്ങനെയാണ് ഈ ഫ്ലാറ്റ് ഒരു റോൾ മോഡൽ ആകുന്നത്? പ്ലാൻ

space-efficient-flat-kochi-hall
SHARE

ഉള്ളത് കൊണ്ട് ഓണം പോലെ കഴിയണം എന്നതാണ് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം. പിന്നീട് വികസിപ്പിക്കാൻ മാർഗങ്ങളില്ല എന്നതാണ് കാരണം. എന്നാൽ മികച്ച ഡിസൈനിങ്ങിലൂടെ സ്ഥലപരിമിതി മറികടന്നു സൗകര്യങ്ങൾ ഒരുക്കിയ കഥയാണ് ഈ ഫ്ലാറ്റ് പറയുന്നത്. വീട്ടുകാരുടെ ഇഷ്ടങ്ങൾ അനുസരിച്ച് 100 % ഡിസൈൻ ചെയ്തെടുത്ത ഫ്ലാറ്റാണിത്. ലിവിങ്, ഡൈനിങ്, ബാൽക്കണി, കിച്ചൻ, വർക്ക് ഏരിയ, 3 ബാത്റൂം അറ്റാച്ഡ് ബെഡ്റൂമുകൾ എന്നിവയാണ് ആണ് ഈ വീട്ടിലെ സ്പേസുകൾ. 1420 സ്ക്വയർഫീറ്റാണ് വിസ്തീർണം.

ലിവിങ് ഏരിയ

space-efficient-flat-kochi-formal

എൽ- ഷേപ്പ് സോഫ, ടീവി യൂണിറ്റ്, കോഫി ടേബിൾ, പൂജ ഏരിയ, ക്യൂരിയോസ് ഷോ ഷെൽഫ് എന്നിവ ഉൾപ്പെടുന്നതാണ് ലിവിങ് ഏരിയ. എല്ലാത്തിലും മാക്സിമം സ്റ്റോറേജും ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ ലളിതമായ സീലിങ് ഡിസൈൻ ആണ് സ്വീകരിച്ചിരിക്കുന്നത്. സോഫക്കു പുറകിലുള്ള ചുവരിൽ മെറ്റൽ ഷെയ്ഡ് വോൾപേപ്പർ ഉപയോഗിച്ചിരിക്കുന്നു. ടിവി യൂണിറ്റിലെ കൗണ്ടർ ടോപ്പ് നാനോവൈറ്റ് മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ടിവി യൂണിറ്റിന്റെ മുൻഭാഗത്തായി വരുന്ന ഒഴിഞ്ഞ ഭാഗം കവർ ചെയ്യുന്നതിനായി ഒരു സിഎൻസി ഡിസൈൻ ഉൾപ്പെടുത്തിയിരിക്കുന്നു. പൂജ റൂമിന്റെ വാതിലുകളും സിഎൻസി ഡിസൈനിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് റൂമിലെ ഫർണിച്ചർ വെനീർ, പിയു വൈറ്റ് കോമ്പിനേഷനിൽ ഒരുക്കി.

ചാരനിറത്തിലുള്ള ഉള്ള അലുമിനിയം ഫ്രെയിമിൽ ടഫൻഡ് ഗ്ലാസ് ഉപയോഗിച്ചുള്ള പാർട്ടീഷനും കർട്ടനും ആണ് ബാൽക്കണിയെയും ലിവിങ് റൂമിനെയും വേർതിരിക്കുന്നത്. ഇതിൽ ഒരു സ്ലൈഡിങ് ഡോർ ഉൾപ്പെടുത്തിയിരിക്കുന്നു. ബാൽക്കണി ഏരിയക്ക് ചാരുത ഏകാൻ വുഡൻ ടെക്സ്ചർ ഉള്ള ടൈലുകളാണ് ആണ് ഫ്ലോറിങ് ആയി ഉപയോഗിച്ചിരിക്കുന്നത്. ബാൽക്കണിയുടെ ഒരു ഭാഗം നാച്ചുറൽ സ്റ്റോൺ കൊണ്ട് കവർ ചെയ്തിരിക്കുന്നു. വീട്ടുകാർ വായന ഇഷ്ടപ്പെടുന്നവരായതുകൊണ്ട് ഒരു വെർട്ടിക്കൽ ബുക്ക് ഷെൽഫ് ഈ ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Pendant ലൈറ്റ് ആണ് ഈ ഏരിയയിലെ ആകർഷക ഘടകങ്ങളിലൊന്ന്.

ഡൈനിങ് ഏരിയ

space-efficient-flat-kochi-dine

കന്റെംപ്രറി രീതിയിലാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ആറുപേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഗ്ലാസ് ടോപ്പോടു കൂടിയ ഒരു ഡൈനിങ് ടേബിളും കസേരകളും ക്രമീകരിച്ചിരിക്കുന്നത്. വാഷ് ബേസിൻ ഏരിയയെ ക്രോക്കറി ഏരിയ ആക്കി മാറ്റി. ഇവിടെ ഉൾഭാഗത്തു ലൈറ്റിംഗോട് കൂടിയ ഷെൽവിങ്,  ഗ്ലാസ് ഡോർ,  സിഎൻസി ഫ്രയിമോടു കൂടിയ ഷോ മിററും ഉൾപ്പെടുത്തിയിരിക്കുന്നു.

space-efficient-flat-kochi-dinehall

ഡബിൾ ലെയറോടുകൂടിയ ഫാബ്രിക് കർട്ടൻ, ചുവരിലെ നാച്ചുറൽ വോൾ ക്ലാഡിങ് എന്നിവയാണ് ഡൈനിങ് ഏരിയയെ വ്യത്യസ്തമാക്കുന്നത്.  L- ഷേപ്പിൽ ഉള്ള ഡമ്മി ഷോ വാൾ ആണ് ലിവിങ്- ഡൈനിങ്  ഏരിയകൾക്കിടയിലെ പാർട്ടീഷൻ

കിച്ചൻ 

space-efficient-flat-kochi-kitchen

പി.യു. ഗ്രേ-വൈറ്റ് കോമ്പിനേഷനിൽ ആണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത് ബാക് സ്പ്ലാഷ്  വൈറ്റ് ടൈൽ കൊണ്ടും കൗണ്ടർ ടോപ് നാനോ വൈറ്റിലും ചെയ്തിരിക്കുന്നു. ഓവർഹെഡ് ക്യാബിനറ്റിനു  താഴെയായി പ്രൊഫൈൽ ലൈറ്റ് കൊടുത്തിരിക്കുന്നു. കിച്ചനെയും യൂട്ടിലിറ്റി ഏരിയയെയും വേർതിരിക്കുന്നതിനായി ഒരു പാർട്ടീഷൻ വാൾ കൊടുത്തിരിക്കുന്നു. അടുക്കളയിലേക്ക് സ്വാഭാവിക വെളിച്ചം കടക്കുന്നതിനായി ഗ്ലാസ് ഡോറൂം വിൻഡോകളും ഉൾപ്പെടുത്തിയിരിക്കുന്നു. യൂട്ടിലിറ്റി ഏരിയയിൽ വാഷിംഗ് മെഷീനും സിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. മടക്കി വയ്ക്കാവുന്ന വെനീർ ഫിനിഷിൽ ഉള്ള ബ്രേക്ക്ഫാസ്റ്റ്  ടേബിളും  രണ്ടു വുഡൻ സ്റ്റൂളുകളും കിച്ചണിൽ ഒരുക്കിയിട്ടുണ്ട്.

കിടപ്പുമുറികൾ

space-efficient-flat-kochi-masterbed

ഹെഡ്ബോർഡോടു കൂടിയ കട്ടിൽ, സൈഡ് ടേബിൾ , വാർഡ്രോബ്, സ്റ്റഡി ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് ഗസ്റ്റ് റൂം. ഫർണിച്ചർ വെനീറിലും പിയു വൈറ്റ് ഫിനിഷിലും ആണ് നിർമിച്ചിരിക്കുന്നത്. ഗസ്റ്റ് റൂമിനകത്തെ ഒരു വാളിൽ  വോൾപേപ്പർ ഉപയോഗിച്ചിരിക്കുന്നു. ഫോൾഡിങ് ടൈപ്പ് സ്റ്റഡി ടേബിൾ ആണ് സ്പേസ് യൂട്ടിലൈസേഷൻന്റെ ഭാഗമായി യൂസ്‌  ചെയ്തിരിക്കുന്നത്. സിലിങ് ലൈറ്റ് കണ്ട്രോൾ ചെയ്യാൻ വേണ്ടി വളരെ ലളിതമായ സിലിങ് ഡിസൈൻ ആണ് യൂസ്‌ ചെയ്തിരിക്കുന്നത്.  

space-efficient-flat-kochi-bed

കുട്ടികളുടെ റൂമിൽ പിയു വൈറ്റ് ഫിനിഷുള്ള രണ്ട് കട്ടിലുകൾ കൾ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടികളുടെ റൂം ആയതുകൊണ്ടുതന്നെ സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് ഡിസൈൻ. ഈ ഒരു റൂമിലും സ്റ്റഡി ഏരിയ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൾഡിങ് ടൈപ്പ് ടേബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ജോമെട്രിക് പാറ്റേൺ ഉള്ള വോൾപേപ്പർ ആണ് ഈ റൂമിലെ ചുമരിൽ അപ്ലൈ ചെയ്തിരിക്കുന്നത്.

space-efficient-flat-kochi-balcony

ഹെഡ്ബോർഡോടു കൂടിയ കട്ടിൽ, സൈഡ് ടേബിൾ , വാർഡ്രോബ് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് മാസ്റ്റർ  റൂം. ഫർണിച്ചർ വെനീറിലും പിയു ഗ്രേ ഫിനിഷിലും ഒരുക്കി.

വാർഡ്രോബിന്റെ ഒരു വശം ഒരു വർക്സ്റ്റേഷൻ യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡമ്മി ചുമരിലേക്കു ഇറങ്ങിയിരിക്കുന്ന ഒരു ഓപ്പൺ ബുക്ക് ഷെൽഫ്, ആവശ്യാനുസരണം pullout ചെയ്യാവുന്ന ഒരു ഡ്രസിങ് മിറർ എന്നിവ മാസ്റ്റർ ബെഡ് റൂമിന്റെ സവിശേഷതകളാണ്. ലളിതമായ സിലിങ് ഡിസൈൻ ആണ് ഈ ഫ്ലാറ്റിന്റെ മറ്റൊരു പ്രതേകത. കൂടാതെ വാൾ പെയിന്റിംഗ് കൂൾ നിറങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.  

F:\1.FROM DRIVE D\CAD WORKSHOP\MY WORKS\RESIDENTIAL\HOUSE INTERIOR - ARUN MANMADHAN\DRWG\joinary details-1 Layout1 (2) (1)

Project facts

Location- Ernakulam

Area-1420 sqft (3BHK)

Owner-Arun Manmadhan

Designer- Sajan K Menon

SM interior consultancy, Pattambi, Palakkad

Ph: 9746185618, 8547886246

Year Of Completion-Aug-2019

ചിത്രങ്ങൾ- സാബു ഐറിസ്

Content Summary: Space Efficient Designer Flat Kochi; Flat Decoration Tips

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA