sections
MORE

ഈ പ്രവാസി വീട് വ്യത്യസ്തമാകുന്നത് എങ്ങനെ?

pillar-house-edappal
SHARE

മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. റോഡില്‍ നിന്നും എട്ടടിയോളം താഴ്ന്നുള്ള പ്ലോട്ടില്‍ റോഡിന്റെ ഉയരത്തില്‍ പില്ലര്‍ വര്‍ക്ക് ചെയ്തു മുറ്റം മണ്ണിട്ട് പൊക്കിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.  പൂര്‍ണമായും പില്ലറുകളാണ് വീടിനെ താങ്ങിനിർത്തുന്നത്. അതുവഴി വീടിന്റെ താഴെ ലഭിച്ച സ്ഥലം സ്റ്റോറേജ് ഇടമായി ഉപയോഗിക്കാം. ഇവിടെ പ്ലോട്ടിലെ തെങ്ങുകള്‍ മുറിക്കാതെ നിലനിർത്തുക മാത്രമല്ല, അവ ഉൾക്കൊള്ളിക്കാനായി വീടിന്റെ പ്ലാൻ ഭേദഗതി ഭേദഗതി ചെയ്തു.

ഫ്ലാറ്റ് ,സ്ലോപ്പ് രൂഫുകളുടെ സമന്വയം, വ്യത്യസ്ത  നിറത്തിലുള്ള നാച്ചുറല്‍ സ്റ്റോണ്‍ ക്ലാഡിങുകള്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ ഉള്ള ചുമരുകളുടെ വിന്യാസം . എന്നിവ ആദ്യ കാഴ്ചയിൽ ഒരു മതിപ്പ് തോന്നിക്കും. പൂര്‍ണമായും വാസ്തു മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒരിഞ്ച് സ്ഥലവും പാഴാക്കാതെ ആണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അകത്തളങ്ങളിലേക്ക് നല്ല വെളിച്ചം കിട്ടാൻ പഴയ നടുമുറ്റത്തിന് പകരമായി വലിയ പര്‍ഗോളകളാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  

pillar-house-edappal-skylit

സിറ്റൗട്ട്, ഫോയർ, ഫോര്‍മല്‍ ലിവിങ് ,ഡൈനിങ്, കിച്ചണ്‍ , അഞ്ചു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, ബാൽക്കണി എന്നിവയാണ് 2350 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

pillar-house-edappal-living

എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ ഗ്ലാസ്സ് ടോപ്പ് നല്കിയ തീന്‍ മേശ. വാഷ് ഏരിയയിൽ നാച്ചുറല്‍ ലൈറ്റിനായി  ആയി പര്‍ഗോള ചെരിച്ചു നല്കിയിട്ടുണ്ട്.  ലിവിങ്-ഡൈനിങ് ഹാളിന്റെ മധ്യത്തിലായാണ് ഗോവണിയുടെ സ്ഥാനം. ഇതിനിടയിലെ ചുമര്‍ മനോഹരമായി തേക്കിന്റെ ടെക്സ്ചര്‍ ഉള്ള സ്റ്റോണ്‍ ക്ലാഡിങ് ചെയ്തു ഹൈലൈറ്റ് ചെയ്തിരിക്കുന്നു.  

pillar-house-edappal-dine

മുന്‍വശത്ത് വരുന്ന അതിഥികളെ കാണുന്ന രീതിയില്‍ ആണ് അടുക്കളയ്ക്ക് സ്ഥാനം. വൈറ്റ് ഡാർക്ക് തീമിലാണ് U ഷേപ്ഡ് കിച്ചൻ. പ്രധാന അടുക്കളയില്‍  ചെറിയ സ്റ്റോര്‍ റൂമിനും ഇടം നല്കിയിട്ടുണ്ട് . 

pillar-house-edappal-foyer

നിര്‍മാണത്തിലെ ഓരോ ഘട്ടവും പ്രത്യേകം വീടുപണി ഓരോ ഘട്ടങ്ങളായി തിരിച്ചു പ്രത്യേകം 3 D ചെയ്‌തത്‌ സൂപ്പർവൈസർക്ക് കൈമാറിയിരുന്നു. ഇതിലൂടെ ഓരോ ഘട്ടവും മോണിറ്റർ ചെയ്യാൻ കഴിഞ്ഞു എന്നുമാത്രമല്ല  ഒരിടവും പൊളിച്ച് മാറ്റാനോ മാറ്റം വരുത്താനോ ഇട വന്നില്ല. ഇനിയാണ് ട്വിസ്റ്റ്... പ്രവാസി ഡിസൈനർ ആയ മുഹമ്മദ് അലി പാലയ്ക്കലിന്റെ വീടാണിത്. അലി തന്നെയാണ് വീട് രൂപകൽപന ചെയ്തതും. മറ്റുള്ളവരുടെ വീടുകൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീട് നിർമിച്ചപ്പോൾ കാണിച്ച ലഘുത്വമാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. ആഘോഷിക്കാൻ ഒന്നുമില്ല എങ്കിലും സുന്ദരമായ ഒരു അനുഭവമായി മാറുന്നു.

Project facts

Location- Edappal, Malappuram 

Plot – 15 cents

Area- 2350 SFT

Designer- Ali Palakkal 

Mob- + 968 98286948

Email- belmoriconsultants@gmail.com

English Summary- Unique Style NRI House Malappuram

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA