ADVERTISEMENT

കണ്ണൂർ ചക്കരക്കലിലുള്ള നിധിഷിന്റെ വീടിന് കിട്ടുന്ന സ്ഥിരം കമന്റാണ് തലക്കെട്ടായി ഇട്ടിരിക്കുന്നത്. കുടുംബവീടിന്റെ ഭാഗമായിട്ടുള്ള 9 സെന്റ്  പ്ലോട്ട് ചുറ്റുമതിൽ കെട്ടി തിരിച്ചാണ് 2400 ചതുരശ്രയടി വിസ്തീർണത്തിൽ സർവസൗകര്യങ്ങളും ഉൾക്കൊള്ളുന്ന വീട് തീർത്തിരിക്കുന്നത്.  സമ്മിശ്ര ശൈലിയുടെ നന്മകൾ നിറയുന്ന വീട് കാഴ്ചയിൽ മാത്രമല്ല കാര്യത്തിലും കേമനാണ്. 

വിവിധ വലുപ്പത്തിലുള്ള ചതുരക്കട്ടകൾ കോർത്തിണക്കിയതുപോലാണ് എക്സ്ററീരിയർ.  നാച്ചുറൽ സ്റ്റോൺ ക്ലാഡിങും ഗ്ലാസ്സും ജി.ഐയും കൊണ്ടുള്ള കനോപ്പിയും  ബോക്സ് വെന്റിലേഷനും ചേരുന്നതാണ് വീടിന്റെ എലിവേഷൻ. എക്സ്റ്റീരിയറിലുള്ള ജനലിനും വാതിലിനുമൊക്കെ വൈറ്റ് നിറമാണ്.  പി. യു മാറ്റ് ഫിനിഷാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.  കൊളോണിയൽ  രീതിയിലുള്ള വീടുകൾക്ക് മാത്രം കാണുന്ന ഫീച്ചറാണ് ഇത്.മുറ്റത്ത് താന്തുർ സ്റ്റോൺ പാകിയിരിക്കുന്നു. മുറ്റം കുറച്ചു ഭാഗം ലാന്റ്സ്കേപ്പാക്കി മാറ്റിയിട്ടുണ്ട്. 

fusion-house-kannur-exterior

ഡോർ കം വിൻഡോ രീതിയിലുള്ളതാണ് പൂമുഖ വാതിൽ. സിറ്റൗട്ട്, ഫോർമൽ  ലിവിങ്, ഡൈനിങ്, കിച്ചൺ, നാലു കിടപ്പുമുറികളും അടങ്ങുന്നതാണ് വീട്ടകത്തെ സൗകര്യങ്ങൾ. വിട്രിഫൈഡ് ടൈലും ലെതർഫിനിഷ്ഡ് ഗ്രാനൈറ്റുമാണ് പൊതു ഇടങ്ങളിൽ വിരിച്ചത്. സ്വീകരണമുറിയിൽ നിന്നും ഡൈനിങിലേക്കുള്ള ഇടനാഴിയിൽ വുഡൻടൈലാണ്. ഡബിൾ ഹൈറ്റിലാണ് ഫോർമൽ  ലിവിങ്.  മിനിമൽ ശൈലിയിൽ ജിപ്സം സീലിങ്ങും മുറികളിൽ നൽകി.

fusion-house-kannur-hall

വിദേശത്ത് സൗണ്ട് എൻജിനീയറാണ് വീട്ടുടമസ്ഥൻ നിധിൻ. സ്വീകരണമുറിയിൽ  എന്റർടെയിൻമെന്റ് സൗകര്യങ്ങൾ തീർത്തപ്പോൾ നിധിന്റെ നിർദ്ദേശങ്ങളും പരിഗണിച്ചിട്ടുണ്ട്. സൗണ്ട് സിസ്റ്റം കൺസീൽ ചെയ്യുന്നതിനുള്ള നിർദേശം വീട്ടുടമസ്ഥന്റേതായിരുന്നു.

വീട്ടകത്തെ ഏറ്റവും സുന്ദരഭാഗം ഗോവണിയാണ്. സ്റ്റീൽ ഫ്രയിമിൽ മരത്തിന്റെ പടികൾ തീർത്താണ് ഗോവണി. മെറ്റൽ സ്ട്രിങ്ങിൽ കയർ വരിഞ്ഞാണ് കൈവരികൾ. 

fusion-house-kannur-stair

നാലുകിടപ്പുമുറികളാണ് ഇവിടുള്ളത്. ഉപയുക്തതയ്ക്ക് പ്രാമുഖ്യം നൽകിയാണ് മുറികളുടെ ഡിസൈൻ. മാസ്റ്റർ ബെഡ്‌റൂമിനെ വ്യത്യസ്തമാക്കുന്നത് പി.വി.സി. ഡിസൈൻ ബോർഡിന്റെ ഉപയോഗമാണ്. ഹെഡ് ബോർഡിലും വാർഡ്രോബിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. 

fusion-house-kannur-bed

സ്റ്റെയർകേസിനടിഭാഗത്താണ്  ഡൈനിങ്. പഴയ ഡൈനിങ് ടേബിൾ  തന്നെയാണ് പുതിയ വീട്ടിലും ഉപയോഗിച്ചിരിക്കുന്നത്. സമീപം പ്ലൈവുഡ്+വെനീർ ഫിനിഷിൽ ക്രോക്കറി ഷെൽഫുമുണ്ട്. 

fusion-house-kannur-dine

U ഷേപ്പിലുള്ള കിച്ചൻ ആധുനിക പാചക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ്. ഗ്രേ-വൈറ്റ്  കോംപിനേഷനിലാണ് അടുക്കള. മൾട്ടിവുഡ്- ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. സ്പ്ലാഷ്ബാക്കിൽ വോൾ ടൈലുകൾ പതിപ്പിച്ചു.

fusion-house-kannur-kitchen

 

Project Facts

Location- Chakarakkal , Kannur

Plot- 9 cent  

Area- 2400  SQFT

Owner- Nidheesh

Designer- Sajish V P

Sajish Associates

Talap, Kannur

Ph:7025131751

English Summary- Semi Luxury House in Kannur; Home Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com