sections
MORE

100 % സന്തോഷം നിറയുന്ന വീട്! എന്താണ് ഇതിന്റെ രഹസ്യം?

white-house-guruvayur
SHARE

ഗുരുവായൂർ തമ്പുരാൻപടി എന്ന സ്ഥലത്താണ് ശിവപ്രസാദിന്റെ പുതിയ വീട്. നിറയെ കാറ്റും വെളിച്ചവും കയറി ഇറങ്ങണം. സ്വകാര്യത ഉറപ്പാക്കണം. വീട്ടിൽ ചെലവഴിക്കുന്ന സമയം ഊർജസ്വലമാക്കാൻ കഴിയണം. ഇതാണ് വീട്ടുകാർ ആർക്കിടെക്റ്റിനോട് ഉന്നയിച്ച ആവശ്യങ്ങൾ. ഇതിനു മുൻഗണന നൽകിക്കൊണ്ടായിരുന്നു വീടിന്റെ രൂപകൽപന. 

white-house-guruvayur-living

പച്ചപ്പിനിടയിൽ ഒരു വെൺശില്പം പോലെ നിലകൊള്ളുകയാണ് ഈ വീട്. വിശാലമായ ലാൻഡ്സ്കേപ്പും, കോമ്പൗണ്ട് വാളും, പടിപ്പുരയുമെല്ലാം സമകാലീന ശൈലിയുടെ പൂരകങ്ങളാണ്. വെൺമയുടെ ചാരുതയും ബോക്സ് ടൈപ്പ് ഡിസൈനുമെല്ലാം ക്ലീൻ ഫീൽ പ്രദാനം ചെയ്യുന്നു. വെൺമയുടേയും പച്ചപ്പിന്റേയും ചേരുവ ഉൾത്തളങ്ങളിലും കാണാം. 

white-house-guruvayur-dine

ഇത് എല്ലാം സിംപിൾ ആന്റ് ഹംബിൾ രീതിയിലാണ് ക്രമീകരിച്ചത്. അമിതമായ ആർഭാടങ്ങൾ ഒഴിവാക്കി. ടെക്സ്ചറുകളോ വാൾപേപ്പറുകളോ നൽകാതെയാണ് ഇന്റീരിയറിനെ മനോഹരമാക്കിയിരിക്കുന്നത്. ഫർണിച്ചറെല്ലാം ഇന്റീരിയറിലെ അഴകളവുകൾക്കനുസരിച്ച് പണിതെടുത്തു.

white-house-guruvayur-stair

കാറ്റിനേയും വെളിച്ചത്തേയും സ്വാഗതമരുളിക്കൊണ്ട് ഒരുക്കിയ കോർട്ട്‍യാർഡാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. സ്റ്റെയറിനു താഴെയും പെബിൾ കോർട്‍യാർഡ് കൊടുത്തു. നാച്വറൽ പ്ലാന്റും നൽകി. 

white-house-guruvayur-court

ലിവിങ്, ഡൈനിങ്, കിച്ചൻ എല്ലാം സ്പേഷ്യസ് ബ്യൂട്ടി നൽകി ഡിസൈൻ ചെയ്തു. അതിനൊപ്പം തന്നെ സ്വകാര്യതയും ഉറപ്പാക്കി. ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ഗ്ലാസ് ഓപ്പണിങ് നൽകി. ഇവിടെ ഇന്റീരിയറിൽ നൽകിയിട്ടുള്ള ട്രയാങ്കിൾ ഫോർമേഷൻ ഡിസൈൻ എലമെന്റായി വർത്തിക്കുന്നു.

white-house-guruvayur-upper

സ്റ്റീൽ, പ്ലൈവുഡ്, വൈറ്റ് ലാമിനേറ്റ്സ്  എന്നിവയാണ് അകത്തളങ്ങളിലെ താരങ്ങൾ. മറൈൻ പെയിന്റിങ്ങുകൾ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്ന പൂജ സ്പേസ് പ്രത്യേകതയാണ്. 

white-house-guruvayur-bed

മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. ക്ലീൻ ഫീൽ പ്രദാനം െചയ്യും വിധമാണ് 4 മുറികളും ഒരുക്കിയത്. 

white-house-guruvayur-kitchen

മുകൾനിലയിൽ ഒരു ഫാമിലി ലോഞ്ചും, ബാർ കൗണ്ടറിനും സ്ഥാനം നല്‍കി. മോഡുലാർ കിച്ചനാണിവിടെ. കൗണ്ടര്‍ ടോപ്പിന് ഗ്രനൈറ്റാണ്. ഷട്ടറുകള്‍ക്ക് മറൈൻ പ്ലൈ ലാമിനേറ്റ് നൽകി. 

white-house-guruvayur-lawn

ഇങ്ങനെ വീട്ടുകാരുടെ ജീവിതശൈലിയും അവരുടെ ആവശ്യങ്ങളും കോര്‍ത്തിണക്കിക്കൊണ്ടാണ് വീട് ഒരുക്കിയത്. വീട്ടുകാരുടെ ആവശ്യങ്ങളോട് നൂറുശതമാനവും നീതി പുലർത്തിക്കൊണ്ട് ഒരുക്കാനായതിൽ ആർക്കിടെക്റ്റും തൃപ്തനാണ്. 

white-house-guruvayur-plan

Project facts

Location- Thampuranpadi, Guruvayur

Area- 3150 SFT

Owner- Shivaprasad

Architect- Sreenadh Ponneth

Mob-  +97430576958 9846813033

English Summary- Simple Elegant House; Contemporary House Plans

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA