sections
MORE

ആകാംക്ഷ നിറയ്ക്കുന്ന കാഴ്ചകൾ; കണ്ടിട്ടുണ്ടോ ഇങ്ങനെ ഒരു വീട്?

chennai-house-court-outside
SHARE

ഈ വീട് അങ്ങ് ചെന്നൈയിലാണ്. അഥവാ ഒരുകാലത്ത് മലയാളസിനിമയുടെ വളർത്തമ്മയായിരുന്ന മദിരാശിയിൽ. അവിടുത്തെ ചൂടും ഉപ്പുകാറ്റിന്റെ മണമുള്ള അന്തരീക്ഷവുമെല്ലാം കണക്കിലെടുത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ചെന്നൈ കോവളം ഈസ്റ്റ് കോസ്റ്റ് ബീച്ച് റോഡിലാണ് വീടിന്റെ സ്ഥാനം. 

chennai-house-court

നിരവധി ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് വീടിന്റെ പുറംകാഴ്ച. ഒരു വശത്ത് ബട്ടർ ഫ്‌ളൈ റൂഫ് ആണെങ്കിൽ മറുവശത്ത് കമാനാകൃതിയിൽ ഭിത്തിയും മേൽക്കൂരയും പണിതു. ഒറ്റനോട്ടത്തിൽ ഒഴുകിനടക്കുന്ന വിധമാണ് മൊത്തം രൂപകൽപന. ബാലാജി കൃഷ്ണമൂർത്തി എന്ന ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം കാസാ എം എന്ന ഈ വീട് ഒരു ഹോളിഡേ ബീച്ച് ഹൗസ് ആണ്.ധാരാളം അതിഥികളും ഒത്തുചേരലുകളും ഇവിടെ നടക്കാറുണ്ട്. അതിനായി ഒരു ആംഫി തിയറ്റർ പോലെ വേദിയും ഇരിപ്പിടവും ഉൾക്കൊള്ളിച്ചാണ് ലാൻഡ്സ്കേപ് ഒരുക്കിയത്.

chennai-house-elevation

മൂന്ന് ബ്ലോക്കുകൾ ആയി 23 സെന്റിലാണ് വീട് പരന്നുകിടക്കുന്നത്. അടച്ച മുറികളെക്കാൾ തുറന്ന അകത്തളങ്ങൾക്കാണ് ഇവിടെ പ്രാധാന്യം. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കോർട്യാർഡ്, കിച്ചൻ, നാലു കിടപ്പുമുറികൾ, പൂൾ, ലാൻഡ്സ്കേപ്പ് എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഒരുക്കിയത്. ഗ്രാനൈറ്റും സിമന്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകളുമാണ് ഫ്ലോറിങ്ങിനായി തെരഞ്ഞെടുത്തത്. തേക്കിന്റെ പ്രൗഢി നിറയുന്ന ഗോവണിപ്പടവുകളും കൈവരിയും.

chennai-house-dine-hall

തുറസായ നയത്തിലാണ് അകത്തളങ്ങൾ. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴികൾ. മിക്ക ഇടങ്ങളും തുറക്കുന്നത് ലാൻഡ്‌സ്കേപ്പ് പൂൾ ഏരിയയിലേക്കാണ്. വാതിൽ തുറന്നാൽ പ്രവേശിക്കുന്നത് ഓപ്പൺ ശൈലിയിൽ ഒരുക്കിയ ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്.  ഇതിനോട് ചേർന്നുതന്നെ ഓപ്പൺ കിച്ചൻ നൽകി. സമീപം വർക്കിങ് കിച്ചനും നൽകിയിരിക്കുന്നു.

chennai-house-kitchen
chennai-house-pool

ഒത്തുചേരലുകളുടെ ശ്രദ്ധാകേന്ദ്രം എൻട്രി കോർട്ട്യാഡാണ്. ഇവിടെ ഗോൾഡൻ നിറത്തിലാണ് ഭിത്തികൾ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. സ്‌കൈലൈറ്റിലൂടെ പ്രകാശം ഇവിടെ സാന്നിധ്യമറിയിക്കുന്നു.

chennai-house-courtyard

മുകൾനിലയിൽ മുറികളോട് ചേർന്ന് ഓപ്പൺ ബാൽക്കണിയും ടെറസുമുണ്ട്. ഇവിടെ നിന്നാൽ കടലിന്റെ മനോഹരമായ കാഴ്ചകൾ കാണാം.

chennai-house-ex

ചുരുക്കത്തിൽ നഗരഹൃദയത്തിൽ തന്നെ എന്നാൽ അതിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു, മനസ്സ് തണുപ്പിക്കുന്ന കടൽകാറ്റും കാഴ്ചകളുമായി ഓരോ നിമിഷവും ഈ വീട് ആഘോഷമാക്കുന്നു.

chennai-house-court-blue

 

Project facts

Location- Kovalam, Chennai

Area- 4000 SFT

Plot- 23 cents

Owner- Balaji Krishnamoorthy

Architect- Bhyrav BT & Aatira Zacharias

Mob- 8050506310

Content Summary- Casa M Luxury Weekend Resort Chennai

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA