sections
MORE

10 സെന്റിൽ വിശാലമായ വീട് പണിയാമോ? ഇതാ ഉത്തരം

spacious-house-Malappuram
SHARE

മലപ്പുറം, വെളിയംകോടാണ് ഫൈസലിന്റെ വീട്. 2900 ചതുരശ്രയടി വിസ്തിർണത്തിൽ ഒരുക്കിയ വീട് സന്ദർശകർക്ക് സമ്മാനിക്കുന്നത് അമ്പരപ്പിക്കുന്ന വിശാലതയാണ്. ആദ്യനോട്ടത്തിൽ കണ്ണിലുടക്കുന്നത്  അതിശപ്പിക്കുന്ന ആകാരഭംഗിയല്ല, 

മറിച്ച് അടുക്കും ചിട്ടയുമുള്ള രൂപഘടനയും അകത്തളം ഫങ്ഷണലാക്കുന്ന പുറംകാഴ്ചയിലെ ക്രമീകരണങ്ങളാണ്. പത്ത് സെന്റ് പ്ലോട്ടിൽ പിൻഭാഗത്തേക്ക്  മാറ്റിയാണ്  വീടിന് സ്ഥാനം. ലംബ- തിരശ്ചിന മാതൃകയിലുള്ള പർഗോളകളും ഷിംഗിൾസ് തലപ്പാവുമാണ് വീടിന് ചാതുരിയും ചാരുതയും പകരുന്നത്.  ബാഹ്യാകാരത്തിലെ ഒറ്റ നിറത്തിന് കോൺട്രാസ്റ്റാകുന്നത് നാച്വറൽ  സ്റ്റോൺ ക്ലാഡിംഗാണ്. തൂണുകളിൽ ടൈൽ ക്ലാഡിങാണ്. പ്രധാന സ്ട്രക്ചറിൽ നിന്നും ഒറ്റപ്പെട്ടാണ് കാർപോർച്ച്. ഇവിടെ  ജി ഐ ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് അലുമിനിയം റൂഫിങ് ഷീറ്റ് വിരിച്ചു.

spacious-house-Malappuram-yard

സിറ്റൗട്ട് മുതൽ ഫ്ളോറിങ് ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിലാണ്. ഫോയറിന്റെ ഇടതുഭാഗത്താണ് സ്വീകരണമുറി. പ്ലൈവുഡിൽ ജൂട്ട് അപ്ഹോൾസ്റ്ററി ചെയ്ത സോഫ. ഭിത്തിയിൽ ആൾ ഉയരത്തിൽ വാൾ ടൈൽ പതിച്ചിരിക്കുകയാണ്. അഴുക്കാകാൻ സാധ്യതയുള്ളിടത്താണ് ടൈൽ  പതിച്ചിരിക്കുന്നത്. എളുപ്പത്തിൽ വൃത്തിയാക്കാമെന്ന ഗുണവുമുണ്ട്. 

spacious-house-Malappuram-living

സിറ്റൗട്ട്, ഫോയർ,സ്വീകരണമുറി, ഡൈനിങ്, വാഷ് ഏരിയ, കിച്ചൻ, വർക്ക് ഏരിയ, മൂന്നു കിടപ്പുമുറിയുമാണ് ഗ്രൗണ്ട് ഫ്ളോറിൽ ഉള്ളത്. മുകളിൽ മൂന്നു കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളും നൽകി.

അകത്തളത്തിന്റെ പ്രധാനാകർഷണം സ്പൈറൽ സ്റ്റെയറും നടുമുറ്റവുമാണ്. സ്റ്റെയറിന്റെ അടിഭാഗം മൾട്ടിവുഡിൽ പൊതിഞ്ഞ് നീഷ് തീർത്ത് അതിന് ടെക്സ്ചർ   നൽകിയാണ് അലങ്കരിച്ചിരിക്കുന്നത്. നടുമുറ്റത്ത് സിന്തെറ്റിക് ഗ്രാസും പെബിൾസും ആർട്ടിഫിഷ്യൽ  പ്ലാന്റുമാണ്. സ്റ്റെയറിന് എസ്. എസ്. റെയിലാണ്.  പ്ലൈവുഡ് കൊണ്ടാണ് ടി.വി.യൂണിറ്റ്. പാർട്ടിഷന് സി.എൻ.സി ജാളി വർക്കാണ്. സീലിങ് ജിപ്സത്തിലാണ്. ലൈറ്റുകൾ ക്രമീകരിച്ചത് ഫോൾസ് സീലിങ്ങിലാണ്.

spacious-house-Malappuram-stair

തേക്കിൽ തീർത്തതാണ് ഊൺമേശയും കസേരകളും. ടേബിൾ ടോപ്പ് ഗ്ലാസിലാണ്. ഡൈനിങിൽ  തന്നെ ഒരു ലിവിങ് സ്പേസും കൊടുത്തിട്ടുണ്ട്. ഊൺമുറിയുടെ ഭിത്തിയിലും വാൾടൈലാണ്. ഊൺമുറിയുടെ ഭാഗമാണ് വാഷ് ഏരിയ.

spacious-house-Malappuram-dine

ഹെഡ്ബോർഡും സീലിങ് ഫീച്ചറുമാണ് കിടപ്പുമുറികൾ വ്യത്യസ്തമാക്കുന്നത്. ഫുൾലെങ്ത് വാർഡ്രോബുകളാണ് ബെഡ്റൂമിൽ. ബാത്റൂം വാതിൽ വാർഡ്രോബിന്റെ അതേ ഫിനിഷിലും മാതൃകയിലും നൽകിയിരിക്കുന്നത് കൗതുകകരമാണ്.  കുട്ടികളുടെ മുറിയിൽ കട്ടിലിനടിയിലും  സ്റ്റോറേജ് സൗകര്യം നൽകിയിട്ടുണ്ട്. സിലിങിൽ വ്യത്യസ്ത പാറ്റേൺ ആണ് ഓരോ കിടപ്പുമുറിയിലും പിന്തുടർന്നിരിക്കുന്നത്.

spacious-house-Malappuram-bed

അടുത്തടുത്താണെങ്കിലും കിച്ചൻ എൻക്ലോസിഡാണ്. സ്റ്റോറേജിന് ധാരാളം സ്ഥലം കിട്ടുന്ന രീതിയിൽ  ലോവർക്യാബിനറ്റും അപ്പർ ക്യാബിനറ്റും ഒരുക്കിയിട്ടുണ്ട്. മൾട്ടിവുഡിൽ എച്ച്. ഡി. മൈക്ക ഫിനിഷ് നൽകിയാണ് ക്യാബിനറ്റുകൾ പണിതിരിക്കുന്നത്. 

spacious-house-Malappuram-kitchen

കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ ഭവനം തീർക്കാൻ  ആഗ്രഹിക്കുന്നവർക്ക്  ഒരു മികച്ച റഫറൻസാണ് ഈ  വീട്.

Project Facts

Location- Malappuram, Veliancode

Plot- 10Cent  

Area- 2900 SFT

Owner- Faisal 

Designer- Suhail, Dideesh, Nishil.G.C

Malappuram

Ph:7559884018

ചിത്രങ്ങൾ- അജീബ് കൊമാച്ചി

English Summary- Luxury House in Small Plot

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA