കോഴിക്കോട് കോടമ്പുഴയിൽ 50 സെന്റ് പ്ലോട്ടിലാണ് മുഹമ്മദിന്റെയും കുടുംബത്തിന്റേയും പുതിയ വീട്. ട്രോപ്പിക്കൽ ക്ലാസ്സിക്കൽ ഡിസൈനിലാണ് പുറംകാഴ്ച. മിനിമലിസത്തിലൂന്നിയ സ്വാഭാവിക സൗന്ദര്യമാണ് വീടിന്റെ ആകെ ഭംഗി. റൂഫിങ്ങിന് ഉപയോഗിച്ച ഷിംഗിൾസും, പോക്കറ്റ് വിൻഡോയും, ജാളി വർക്കുകളും എല്ലാം എക്സ്റ്റീരിയറിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കോടമ്പുഴയിൽ 50 സെന്റ് പ്ലോട്ടിലാണ് മുഹമ്മദിന്റെയും കുടുംബത്തിന്റേയും പുതിയ വീട്. ട്രോപ്പിക്കൽ ക്ലാസ്സിക്കൽ ഡിസൈനിലാണ് പുറംകാഴ്ച. മിനിമലിസത്തിലൂന്നിയ സ്വാഭാവിക സൗന്ദര്യമാണ് വീടിന്റെ ആകെ ഭംഗി. റൂഫിങ്ങിന് ഉപയോഗിച്ച ഷിംഗിൾസും, പോക്കറ്റ് വിൻഡോയും, ജാളി വർക്കുകളും എല്ലാം എക്സ്റ്റീരിയറിന് പുതുമയും ആഢ്യത്വവും നൽകുന്ന ഘടകങ്ങളാണ്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്ട്യാർഡ്, കിച്ചൻ, വർക്കേരിയ, സ്റ്റഡിസ്പേസ്, ബാൽക്കണി മുകളിലും താഴെയുമായി 4 കിടപ്പുമുറികൾ എന്നിങ്ങനെയാണ് വീട്ടിലെ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. 4600 ചതുരശ്രയടിയാണ് വിസ്തീർണം.

ADVERTISEMENT

വീട്ടുകാരുടെ ജീവിതരീതികൾക്ക് അനുയോജ്യമായിട്ടാണ് ഓരോ സ്പേസും ഒരുക്കിയെടുത്തത്.  വിശാലമായ സ്പേസുകളുടെ ധാരാളിത്തവും, ന്യൂട്രൽ നിറങ്ങളുടെ സ്വാഭാവികതയും വീട്ടകങ്ങളിൽ സ്വാഭാവിക വെളിച്ചം നിറയുന്നതിനൊപ്പം വായുസഞ്ചാരവും ഉറപ്പാക്കുന്നു.

ഫ്ലോറിങ്ങിന് ഇളം നിറങ്ങൾ തിരഞ്ഞെടുത്തത് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. പൊതുവായ ഇടങ്ങളിലെല്ലാം ബിയാൻകോ ഇറ്റാലിയൻ മാർബിളാണ് വിരിച്ചിരിക്കുന്നത്. കിടപ്പ് മുറികൾക്ക് ലപ്പോത്ര ഗ്രനൈറ്റ് എന്നിവ നൽകി. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും പെൻഡന്റ്  പാറ്റേൺ ലൈറ്റുകളും പ്രത്യേക മൂഡ് തന്നെ ക്രിയേറ്റീവ് ചെയ്യുന്നുണ്ട്.

കോർട്യാർഡാണ്‌ മറ്റൊരു ആകർഷണം. ഡെക്ക് – പെബിൾ ഏരിയകളും സ്റ്റേറ്റ്മെന്റ് പ്ലാന്റും സ്കൈലൈറ്റും സോളിഡ് തേക്കുതടി ഉപയോഗിച്ചു ചെയ്ത ഡെക്ക് ഫ്ലോറിങ്ങും എല്ലാം ഇവിടെ മികവുറ്റതാക്കുന്നു. 

ഫ്ലോട്ടിങ് പാറ്റേണിൽ ഒരുക്കിയ ഗോവണി ശ്രദ്ധേയമാണ്. സ്റ്റീലും തേക്കിൻ തടിയും ചേർത്ത് ഒട്ടിച്ച് സാൻഡ് വിച്ച് സ്റ്റെപ്പുകളാണ് പ്രത്യേകത. ഇൻഡസ്ട്രിയൽ സ്റ്റീലും ടഫന്റ് ഗ്ലാസും ആണ് ഹാന്റ്റെയിലിന് നൽകിയത്. സ്റ്റഡി സ്‌പേസും  താഴെത്തെ നിലയിൽ ക്രമപ്പെടുത്തി. 

ADVERTISEMENT

ആർഭാടങ്ങൾ കുറച്ചാണ് കിടപ്പുമുറികളുടെ  ക്രമീകരണം.  എല്ലാ മുറികളിലും ഒരേ രീതിയിലുള്ള ഡിസൈൻ നയങ്ങളാണ് പിന്തുടർന്നിട്ടുള്ളത് ഹെഡ്റസ്റ്റിലും സീലിങ്ങിലുമെല്ലാം മിതത്വം പാലിച്ചുകൊണ്ടുള്ള എലമെന്റുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

തടിയുടെ ചന്തവും ഹാംഗിങ് ലൈറ്റുകളുടെ സൗന്ദര്യവും അടുക്കളയ്ക്ക് ചന്തം കൂട്ടുന്നു. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും കിച്ചനോട് ചേർന്നു തന്നെ ക്രമീകരിച്ചു. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ് പ്ലൈവുഡ് – പെയിന്റ് ഫിനിഷാണ് കബോർഡുകൾക്ക്.

വീടിനൊത്തൊരു ലാൻഡ് സ്കേപ്പും എക്സ്റ്റീരിയറിലെ ഹൈലൈറ്റാണ്. കോബിൾ സ്റ്റോണും നാച്ചുറൽ സ്റ്റോണും ഇടകലർത്തിയാണ് നടപ്പാതയും ഡ്രൈവ് വേയും ഒരുക്കിയത്. ലാന്റ് സ്കേപ്പിലെ ഹരിതാഭയെ മനോഹരമാക്കുന്ന വെള്ള ചെമ്പകവും ഹെലിക്കോണിയയും പുൽത്തകിടിയുമെല്ലാം എലിവേഷന്റെ  വെൺമയോട് ചേർന്നു പോകുന്നു. 

ഇങ്ങനെ വീട്ടുകാരുടെ ജീവിത ശൈലിക്ക് അനുസൃതമായി ഓരോ സ്േപസും ഒരുക്കിയെടുത്തപ്പോൾ ജീവസ്സുറ്റ ഉൾത്തടങ്ങളും എലിവേഷനും വീടിന്റെ ആകർഷണീയത കൂട്ടി. ഇതുവഴി പോകുന്ന പലരും അൽപനേരം വീടിന്റെ ബാഹ്യസൗന്ദര്യം ആസ്വദിച്ചേ പോകാറുള്ളൂ എന്നതാണ് മറ്റൊരു കൗതുകം.

ADVERTISEMENT

Project facts

Location– Faroke, Calicut

Plot- 50 cent

Area- 4600 SFT

Owner- Mahmood N C

Designer- Esra Irfan Architects, Kovoor Calicut  

Ph- 8714548671, 7559966581

Completion year- 2019

English Summary- Tropical House with Minimal Interiors; Home Plan