sections
MORE

ഇടുക്കിയുടെ മനോഹാരിതയിൽ സ്വപ്നം പോലെ ഒരു വീട്; വിഡിയോ

alchemy-house-idukki
SHARE

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് പാമ്പനാർ എന്ന സ്ഥലത്താണ് സാബു തോമസിന്റെ ആൽക്കെമി എന്ന മനോഹരഗൃഹം സ്ഥിതിചെയ്യുന്നത്. ഒട്ടും തന്നെ നിരപ്പല്ലാതെ കുത്തനെ ചെരിഞ്ഞു കിടക്കുന്ന പല ലെവലുകളായിട്ടുള്ള ഒരു പ്ലോട്ടാണിത്. ഇവിടെയുള്ള പാറക്കെട്ടുകളും മരങ്ങളും എല്ലാം അതേപോലെ തന്നെ നിലനിർത്തിക്കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. ട്രെഡീഷണൽ ശൈലിയിലുള്ള വാതിലോടുകൂടിയ ഒരു പടിപ്പുരയിലൂടെ ചെറിയൊരു നടപ്പാത വഴി വീടിന്റെ പ്രധാനപ്പെട്ട ഭാഗത്തേക്ക് പ്രവേശിക്കാം. പ്ലോട്ടിന്റെ സൈഡിലായി ഒരു അരുവിയുണ്ട്. 

alchemy-house-idukki-deck

വീട്ടിലേക്കു കയറിവരുമ്പോൾതന്നെ എല്ലാവരെയും ആകർഷിക്കുന്നത് കരിങ്കല്ലുപയോഗിച്ച് നിർമിച്ച കിണറാണ്. ലാൻഡ്സ്കേപ്പ് ചെയ്തിരിക്കുന്നത് ബഫലോ ഗ്രാസ് ഉപയോഗിച്ചാണ്.

രണ്ടു മെയിൻ സ്ട്രക്ചറായാണ് കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്ന് വുഡൻ ഹൗസും. മറ്റൊന്ന് സ്റ്റോൺ ഹൗസും. ട്രെഡീഷണൽ സ്റ്റൈലിലുള്ള കാലാവസ്ഥയ്ക്കനു യോജ്യമായ രീതിയിലുള്ള രണ്ട് സ്ലോപ്പിങ് റൂഫാണ് കൊടുത്തിരിക്കുന്നത്. 

alchemy-house-idukki-plot

ലാൻഡ്സ്കേപ്പിൽ നിന്ന് വീടിന്റെ കോമൺ ഏരിയയിലേക്ക്  കയറാൻ വേണ്ടി ഒരു എൻട്രന്‍സ് സ്റ്റെപ്പ് നൽകി കൊടുത്തിട്ടുണ്ട്. ഈ പ്ലോട്ടിൽ ഒരു ലൈറ്റ് ഹൗസും ചെയ്തിട്ടുണ്ട്. ഒരു വലിയ ക്യാന്റിലിവർ സ്ട്രക്ചറിൽ ആണ് ഡെക്ക് തയാറാക്കിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിനെയും ഭൂമിയുടെ ഘടനയെയും മണ്ണിനെയും ഒട്ടും തന്നെ നോവിക്കാത്ത രീതിയിൽ സിംഗിൾ സർക്കുലർ സ്റ്റീൽ സ്ട്രക്ചറിലാണ് ഈ ഡെക്ക് സപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സിംഗിൾ പോൾ പാറയിലേക്ക് കെമിക്കൽ ആങ്കറിങ് ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്നു. പോളിനു മുകളിൽ ജിഐ സ്ട്രക്ചർ ഉപയോഗിച്ചാണ് ഡെക്ക് തയ്യാറാക്കിയിരിക്കുന്നത്. അതിനു മുകളില്‍ സിമന്റ് ബോർഡും വുഡൻ ഫ്ലോറിങ്ങും ചെയ്തിരിക്കുന്നു. 

വുഡ് ഹൗസില്‍ ഗസ്റ്റുകൾക്കായി ഒരു പൗഡർ റൂമും വാഷ് കൗണ്ടറും സെറ്റ് ചെയ്തിട്ടുണ്ട്. ഫ്ളോറിൽ ടെറാകോട്ട ആണ് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തി കരിങ്കല്ലുപയോഗിച്ച് ചെയ്തിരിക്കുന്നു. എൻട്രി ഫോയറിൽ നിന്നും രണ്ട് മൂന്ന് സ്റ്റെപ്പ് താഴെയായാണ് ഡക്ക് സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതൊരു ലിവിങ് റൂമായും ഉപയോഗിക്കാം. 6 പേർക്കിരിക്കാൻ പാകത്തിനുള്ള ഡൈനിങ് ഏരിയയും ഒരു ബാൽക്കണിയും ഇവിടെ സെറ്റ് ചെയ്തിരിക്കുന്നു. 

alchemy-house-idukki-room

വലിയൊരു കോമൺ സ്പേസിൽ നിന്നും രണ്ട് മൂന്ന് സ്റ്റെപ്പു കൾ കൊടുത്ത് മുകളിലായിട്ടാണ് കിച്ചൻ. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ചെറിയൊരു കിച്ചൻ. ഇതിനോടു ചേർന്ന് ഒരു വർക്കിങ് ഏരിയയും കൊടുത്തിരിക്കുന്നു. മുകളിലെ നിലയിൽ രണ്ട് ബെഡ്റൂമുകളാണുള്ളത്.

പടിപ്പുരകൂടാതെ മറ്റൊരു ഗേറ്റ് കൂടി ഇവിടെ ഉണ്ട് ഇതിനോടു കൂടി ഡ്രൈവേഴ്സ് കാബിൻ കൊടുത്തിരിക്കുന്നു. ഇവിടെ നിന്ന് മറ്റൊരു വില്ലയിലേക്കാണ് എത്തുന്നത്. ഇവിടെ ഒരു 8 പേർക്ക് കിടക്കാൻ പാകത്തിനുള്ള ടെന്റ് സെറ്റ് ചെയ്തിരി ക്കുന്നു. 

ഫാം ഹൗസിന്റെ ഭാഗമായി ഒരു സ്റ്റോൺ ഹൗസു കൂടി ഇവിടെ നിർമിച്ചിരിക്കുന്നു. രണ്ടു മുറികളും വരാന്തയും ഒക്കെയുള്ള ട്രെഡീഷണൽ ശൈലിയിലുള്ളൊരു ചെറിയ വീടാണിത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി പണിതതാണിത്. 

alchemy-house-idukki-farm-house

Project Facts

ഉടമസ്ഥൻ  – സാബു തോമസ് & ജിറ്റി സാബു

സ്ഥലം – പാമ്പനാർ, കുട്ടിക്കാനം, ഇടുക്കി

ഡിസൈൻ–  ആർക്കിടെക്ട് ജോബിൻ ജോസഫ് 

ബ്ലൂബോക്സ് ആർക്കിടെക്ട്സ്, എറണാകുളം                  

ഫോൺ : +91 9809119994

mail@blueboxarchitects.com 

English Summary- Unique Farm House in Idukki

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA