ADVERTISEMENT

കോട്ടയം ജില്ലയിലെ തോട്ടക്കാടാണ് പ്രിൻസ് വർഗീസിന്റെ പുതിയ വീട്. ഭംഗിക്കും ലളിതമായ സൗകര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വീട് എന്ന വീട്ടുകാരുടെ ആവശ്യം മുൻനിർത്തി എൻജിനീയർ സഹോദരങ്ങളായ സജിത്തും സജേഷുമാണ് വീട് നിർമിച്ചുനൽകിയത്.

colonial-theme-house-kottayam-lawn-JPG

പുറംകാഴ്ചയിൽ ഒരുനില എന്ന് തോന്നുമെങ്കിലും ഇരുനില വീടാണിത്. കൊളോണിയൽ ശൈലിയിലാണ് പുറംകാഴ്ച. പല തട്ടുകളായി സ്ലോപ് റൂഫ് നൽകി. നീല റൂഫിങ് ടൈൽ വീടിനു  വേറിട്ടഭംഗി നൽകുന്നു. മുകൾനിലയിൽ കുറച്ചു ഭാഗം ട്രസ് റൂഫിങ് ചെയ്തിട്ടുണ്ട്. കൊളോണിയൽ ശൈലിയുടെ ചിഹ്നങ്ങളായ ഡോർമർ ജനാലകളും മുകൾനിലയിൽ കാണാം.

colonial-theme-house-kottayam-view-JPG

30 സെന്റിൽ അത്യാവശ്യം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്. പുരപ്പുറത്തും പറമ്പിലും വീഴുന്ന മഴവെള്ളം പറമ്പിൽ തന്നെ ഇറങ്ങാൻ പാകത്തിലാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. പരിപാലനം കുറവുള്ള ചെടികളാണ് നൽകിയത്. മുറ്റത്തു നാച്ചുറൽ സ്റ്റോണും ബഫലോ ഗ്രാസും വിരിച്ചു. ചുവന്ന പെബിൾ സ്റ്റോണുകൾ വീടിനു ചുറ്റും വിരിച്ചു.

colonial-theme-house-kottayam-living-JPG

സിറ്റൗട്ട്, ഫോർമൽ ലിവിങ്. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ. വർക്കേരിയ, അപ്പർ ഹാൾ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2485 ചതുരശ്രയടിയിൽ ഉള്ളത്. സിറ്റൗട്ടിലും ഗോവണിയിലും ലപ്പോത്ര ഗ്രാനൈറ്റും ബാക്കിയിടങ്ങളിൽ വൈറ്റ് വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്. ഫോയറിൽ നിന്നും ഫോർമൽ ലിവിങ് വരെ ഫ്ലോർ ഹൈലൈറ്റ് ചെയ്യുന്നത് വുഡൻ ടൈലുകളാണ്.

colonial-theme-house-kottayam-dine-JPG

ഫോർമൽ ലിവിങ്ങിൽ നിന്നും ഡൈനിങ് ഹാളിനെ വേർതിരിക്കാൻ വുഡൻ ലൂവറുകൾ നൽകി. ഊണുമേശ, ഫാമിലി ലിവിങ്, സ്റ്റെയർ എന്നിവ ഡൈനിങ് ഹാളിൽ വരുന്നു.

colonial-theme-house-kottayam-stair-JPG
colonial-theme-house-kottayam-wash-JPG

മൈൽഡ് സ്റ്റീലിലാണ് ഗോവണിയുടെ കൈവരികൾ. സമീപം ഇൻഡോർ പ്ലാന്റുകൾ നൽകി. മുകളിലേക്ക് കയറുന്ന ഭാഗത്തെ ഭിത്തിയിൽ വീട്ടുകാരുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു അലങ്കരിച്ചു. അപ്പർ ലിവിങ് ട്രസ് വർക്ക് ചെയ്ത് ഒരു പാർട്ടി ഹാൾ ആക്കി മാറ്റി.

colonial-theme-house-kottayam-bed-JPG

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒഴിച്ചാൽ അമിത ആർഭാടങ്ങൾ ഒന്നും ഇവിടെ നൽകിയിട്ടില്ല.

colonial-theme-house-kottayam-kitchen-JPG

മറൈൻ പ്ലൈവുഡ്, ഗ്ലോസി എച്ച് ഡി എഫ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് വിരിച്ചു.

colonial-theme-house-kottayam-JPG

ചുരുക്കത്തിൽ അമിത ആഡംബരങ്ങൾ കാട്ടാതെ തന്നെ ഭംഗിയും കാര്യക്ഷമതയുമുള്ള വീട് ഒരുക്കാനായി എന്നതാണ് ഡിസൈനർ സഹോദരന്മാരുടെ കൂട്ടായ്മയുടെ വിജയം. അതിൽ വീട്ടുകാർക്കും പൂർണ സന്തോഷം മാത്രം. 

 

Project Details

Location – Thottakkadu, Kottayam

Plot– 30 cents

Area – 2485 Sqft.

Owner – Prince Varghese

Engineer – Sajith & Sajesh 

Sajith & Sajesh Associates, Mallappally

Mob- 9947778226  9744751120

Year of Completion – 2018

English Summary- Fusion House Kottayam Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com